ആരോഗ്യസ്ഥിതി മോശമായി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെൻ്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. 

Read More

അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ചയിലേക്ക് മാറ്റി

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റി. കേരളത്തിലേക്ക് മടങ്ങാൻ അനുമതി തേടിയുള്ള ഹർജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച്ച പരിഗണിക്കാൻ മാറ്റിയത്. നിലവിൽ മഅദനിക്ക് ബെം​ഗളൂരുവിൽ മാത്രമാണ് താമസിക്കാൻ അനുമതിയുള്ളത്. മഅദനിക്ക് കോടതി നാട്ടിലേക്ക് മടങ്ങാൻ നൽകിയ അനുമതി നടപ്പാക്കാതെയിരിക്കാൻ വിചിത്രമായ നടപടികളാണ് കർണാടക സർക്കാർ നടത്തിയതെന്ന് കപിൽ സിബൽ സുപ്രീംകോടതിയിൽ വ്യക്തമാക്കി. മൂന്നുമാസത്തേക്ക് നാട്ടിലേക്ക് പോകാനായിരുന്നു മഅദനിക്ക് അനുവാദം കിട്ടിയിരുന്നത്. എന്നാൽ ഇക്കാര്യം പൂർണ്ണമായും നടപ്പിലാക്കാൻ സാധിച്ചിരുന്നില്ല. സുരക്ഷാ…

Read More