
പിഡിപിയെ ഒപ്പം കൂട്ടി സർക്കാരുണ്ടാക്കും: കെ.സി വേണുഗോപാൽ
ഹരിയാനയിലും ജമ്മു കശ്മീരിലും എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും. ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി. കശ്മീരിൽ കേവല ഭൂരിപക്ഷം നേടുമെന്ന് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പറഞ്ഞു. പിഡിപിയെ ഒപ്പം കൂട്ടിയെങ്കിലും സർക്കാരുണ്ടാക്കുമെന്നും വേണുഗോപാൽ പറഞ്ഞു. ഹരിയാനയിൽ പ്രചാരണ രംഗത്ത് കോൺഗ്രസിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്നു. 60 ന് മുകളിൽ സീറ്റ് ലഭിക്കും. അവിടെ ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. രാഹുൽഗാന്ധിയുടെ പ്രചാരണവും മാനിഫെസ്റ്റോയും ജനങ്ങളുടെ അഭിലാഷങ്ങൾക്കൊപ്പമുള്ളതായിരുന്നുവെന്നും ഹരിയാനയിൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തന്നെയാണ് കരുതുന്നത്….