തമിഴ്നാട് പിസിസി ഓഫീസിൽ പിന്തുണ തേടിയെത്തി സിപിഐഎം സ്ഥാനാർത്ഥികൾ; സ്വീകരിച്ച് കോൺഗ്രസ് നേതൃത്വം

തമിഴ്നാട് പിസിസി ഓഫീസിലെത്തി തെരഞ്ഞെടുപ്പിൽ പിന്തുണ തേടി സിപിഐഎം സ്ഥാനാർഥികൾ. മധുരയിലെയും ദിണ്ടിഗലിലെയും സ്ഥാനാർഥികളാണ് കോൺഗ്രസ് ഓഫീസിൽ എത്തിയത്. പിസിസി പ്രസിഡന്‍റ് സെൽവപെരുന്തഗൈ സ്ഥാനാർത്ഥികളെ സ്വീകരിച്ചു. ഡിഎംകെ സഖ്യത്തിലാണ് രണ്ടു പാർട്ടികളും മത്സരിക്കുന്നത്. മധുരയിൽ സിറ്റിങ് എംപി സു. വെങ്കിടേഷനാണ് വീണ്ടും മത്സരിക്കുന്നത്. ദിണ്ടിഗലിൽ പാര്‍ട്ടി ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ ആണ് സ്ഥാനാർഥി. സംസ്ഥാനത്ത് കോയമ്പത്തൂരിലും മധുരയിലുമാണ് സിപിഐഎം കഴിഞ്ഞ തവണ മത്സരിച്ചത്. രണ്ടിടത്തും പാര്‍ട്ടി സ്ഥാനാര്‍ത്ഥികൾ ജയിച്ചിരുന്നു. ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് ഇക്കുറിയും സിപിഐഎം മത്സരിക്കുന്നത്….

Read More