ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശം; യൂത്ത് ലീഗിന്‍റെ പരാതിയിൽ പി.സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

വിദ്വേഷ പരാമർശത്തിൽ പിസി ജോർജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലാണ് നടപടി. യൂത്ത് ലീഗിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുന്നത്. 

Read More

എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ല; മുഖ്യമന്ത്രി രാജിവെക്കണമെന്ന് പി.സി

പി.വി അൻവര്‍ എംഎല്‍എക്കെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. മുഖ്യമന്ത്രിക്കും സിപിഎം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചതെന്നും എല്ലാം അറിയാമായിരുന്നിട്ടും എന്ത് കൊണ്ട് നേരത്തെ അൻവർ ഇത് വെളിപ്പെടുത്തിയില്ലെന്നും പി.സി ജോര്‍ജ് ചോദിച്ചു. പിവി അൻവറിന് ആദ്യം പിന്തുണ നൽകിയത് കെ.ടി ജലീലും കാരാട്ട് റസാക്കുമാണ്. കേരളത്തിൽ വളർന്ന് കൊണ്ട് ഇരിക്കുന്ന പൊളിറ്റിക്കൽ ഇസ്ലാമാണോ അൻവറിന് പിന്നിൽ എന്ന് സംശയിക്കുന്നെന്നും പി.സി ജോർജ് ആരോപിച്ചു. പി.വി അൻവര്‍ ഉന്നയിച്ച ആരോപണങ്ങളിൽ സിബിഐ അന്വേഷണം നടത്തണമെന്നും…

Read More

മുല്ലപ്പെരിയാർ ഡാമിന് പ്രശ്നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത് എന്ത് അടിസ്ഥാനത്തിൽ?; പ്രധാനമന്ത്രി ഇടപെടണമെന്ന് പിസി ജോർജ്

മുല്ലപ്പെരിയാർ ഡാമിൻറെ സുരക്ഷ സംബന്ധിച്ച മുഖ്യമന്ത്രിയുടെയും ജലവിഭവ വകുപ്പ് മന്ത്രിയുടെയും പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവായ പിസി ജോർജ്. മുല്ലപ്പെരിയാർ ഡാമിന് ഒരു പ്രശ്‌നവും ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി റോഷി അഗസ്റ്റിനും പറയുന്നതെന്നും ഇത് എന്തിൻറെ അടിസ്ഥാനത്തിലാണെന്നും പിസി ജോർജ് ചോദിച്ചു. മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ 50 വർഷത്തിൽ കൂടുതൽ ഒരു ഡാമിനും ആയുസില്ലെന്ന് ശാസ്ത്രലോകം പറയുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് ഡാമിന് പ്രശ്‌നമില്ല എന്ന് മുഖ്യമന്ത്രി പറയുന്നത്? ഇന്ത്യാ സഖ്യം നേതാക്കളായ പിണറായി വിജയനും തമിഴ്‌നാട്…

Read More

‘തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റുന്നില്ല’; അനിലിനെതിരെ പിസി ജോർജ്

ലോക്സഭ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിയുടെ തോൽവിയിൽ പ്രതികരിച്ച് പിസി ജോർജ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മലയാളം പോലും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റാത്ത സാഹചര്യം അദ്ദേഹത്തിനുണ്ടായിരുന്നെന്ന് പിസി ജോർജ് പറഞ്ഞു. തോമസ് ഐസക്ക് മുൻ ധനകാര്യമന്ത്രിയെന്ന നിലയിൽ ജനകീയനാണ്. ആന്റോ ആന്റണി ഇവിടെ സിറ്റിംഗ് എംപിയാണ്, മൂന്ന് തവണ. എന്നാൽ ആരുമായും ബന്ധമില്ലാത്ത ഒരു ആളാണ് അനിൽ ആന്റണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘തൃശൂരിലെ ക്രിസ്ത്യൻ സമുദായം മുഴുവൻ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു….

Read More

‘നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാർ; എല്ലാ പള്ളികളിലും കേരളസ്റ്റോറി പ്രദർശിപ്പിക്കണം’; പി.സി ജോർജ്

അനിൽ ആന്റണിക്കെതിരായ കോഴ ആരോപണത്തിൽ പ്രതികരിച്ച് പി.സി. ജോർജ്. വായ തുറന്നാൽ നുണ മാത്രം പറയുന്ന ആളാണ് ദല്ലാൾ നന്ദകുമാറെന്നും പണമുണ്ടാക്കാൻ അദ്ദേഹം എന്തും പറയുമെന്നും പി.സി വിമർശിച്ചു. ‘നന്ദകുമാറിന് പിന്നിൽ ആന്റോ ആന്റണിയാണ്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. പിതാവായ എകെ ആന്റണി പ്രതിരോധമന്ത്രി ആയിരുന്നപ്പോൾ എത്ര കോടി വേണമെങ്കിലും അനിൽ ആന്റണിക്ക് കിട്ടുമായിരുന്നല്ലോ? പിന്നെ എന്തിന് 25 ലക്ഷം വാങ്ങാൻ പോകണം. നുണ പറയുന്നതിൽ ഡോക്ടറേറ്റ് എടുത്തയാളാണ് ദല്ലാൽ നന്ദകുമാർ. പണ്ട് തന്നെയും കുടുക്കാൻ അദ്ദേഹം…

Read More

സ്ത്രീ വിരുദ്ധ പരാമർശം: പി.സി ജോർജിനെതിരെ കേസെടുത്ത് സംസ്ഥാന വനിതാ കമ്മിഷൻ; റുമൈസ റഫീഖിന്റെ പരാതിയിലാണ് കേസ് എടുത്തത്

ബിജെപി നേതാവ് പി.സി ജോർജ് കഴിഞ്ഞ ദിവസം  നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ സംസ്ഥാന വനിത കമ്മിഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖിന്റെ പരാതിയിലാണ് കമ്മിഷൻ കേസ് എടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് ഒരു പ്രദേശത്തെ സ്ത്രീകളെ മുഴുവൻ അപമാനിക്കുന്ന തരത്തിൽ പി.സി ജോർജ്ജ് സംസാരിച്ചത്. മാഹിയിലെ സ്ത്രീകൾ മോശമായിരുന്നു. അതു വേശ്യകളുടെ കേന്ദ്രമായിരുന്നു. മാഹിയുടെ റോഡുകളിലൂടെ രാത്രി സമയത്ത് സഞ്ചരിക്കാൻ കഴിയുമായിരുന്നില്ല എന്ന തരത്തിൽ ഒരു പ്രദേശത്തെ അപമാനിക്കുന്ന വിധം നടത്തിയ പ്രസംഗത്തിനെതിരെയാണ്…

Read More

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശം; പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്

മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്ന പരാമർശത്തിൽ ബി ജെ പി നേതാവ് പി സി ജോർജിനെതിരെ കേസെടുത്ത് പൊലീസ്. കോഴിക്കോട് എൻ ഡി എ സ്ഥാനാർത്ഥി എം ടി രമേശിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു വിവാദ പ്രസ്താവന. മാഹി വേശ്യകളുടെ കേന്ദ്രമായിരുന്നെന്നും ഗുണ്ടകളും റൗഡികളും കൂത്താടിയിരുന്ന സ്ഥലമായിരുന്നെന്നുമായിരുന്നു പി സി ജോർജിന്റെ വിവാദ പരാമർശം. ഇതിനുപിന്നാലെ പി സി ജോർജിനെതിരെ കനത്ത പ്രതിഷേധമുയർന്നിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെയാണ് കേസെടുത്തത്. ഇതുകൂടാതെ പി സി ജോർജിനെതിരെ മാഹി എം…

Read More

അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നത്; ഓരോരുത്തരും അര്‍ഹതപ്പെട്ടത് തിരിച്ചറിയണം: പി.സി. ജോര്‍ജിനെതിരേ വെള്ളാപ്പള്ളി

അപ്രസക്തനെ പ്രസക്തനാക്കാനാണോ നോക്കുന്നതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ. ‘‘എനിക്ക് കേരള മുഖ്യമന്ത്രിയാകണമെന്ന് തോന്നിയാൽ, എന്നോട് സ്നേഹമുണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് എന്നെ ഊളൻഎസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻപാറയിൽ പ്രവേശിപ്പിക്കുകയാണ്. സ്നേഹമില്ലെങ്കിൽ പ്രോത്സാഹിപ്പിക്കണം. അത്രയേ ഇതിനു മറുപടി പറയാനുള്ളൂ. ഓരോരുത്തർക്കും അർഹതപ്പെട്ടതുണ്ട്, അർഹതയില്ലാത്തതുണ്ട്. ചുമ്മാതിരുന്ന് തവള വീർക്കും പോലെ വീർത്തിട്ട് കാര്യമില്ല. വീർത്താൽ വയറുപൊട്ടുമെന്നല്ലാതെ ഒരു ഫലവുമുണ്ടാകില്ല. ആളെ വിട്ടേര്. അയാളെ വാർത്തയാക്കി കൊണ്ടുനടക്കുന്നത് തന്നെ തെറ്റാണ്.’’– വെള്ളാപ്പള്ളി പറഞ്ഞു. പി.സി.ജോർജിനോട് എന്തെങ്കിലും ദേഷ്യമുണ്ടോ എന്ന…

Read More

പിസി ജോർജിനെ നിയന്ത്രിക്കണമെന്ന് തുഷാർ വെള്ളാപ്പള്ളി; ബിജെപി കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി

അനിൽ ആന്റണിക്കെതിരെ പി.സി ജോർജ് നടത്തിയ പരാമർശത്തിൽ ബി.ഡി.ജെ.എസിന് കടുത്ത അതൃപ്തി. പി.സി ജോർജിനെതിരെ പരാതിയുമായി ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ സമീപിച്ചു. പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും അതൃപ്തി പ്രകടമാക്കി. ഡൽഹിയിൽ വെച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തവേയാണ് തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം അറിയിച്ചത്. പി.സി ജോർജ് നടത്തിയ പരാമർശം അനിൽ ആന്റണിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് ബി.ഡി.ജെ.എസിന്റെ നിലപാട്. ഒപ്പം തന്റെ സ്ഥാനാർഥിത്വത്തെ ബി.ഡി.ജെ.എസ് എതിർത്തെന്ന് പി.സി…

Read More

‘അനിൽ ആന്റണിയുമായി പ്രശ്നങ്ങളില്ല’; വീട്ടിലെത്തിയ അനിൽ ആന്റണിയെ മധുരം നൽകി സ്വീകരിച്ച് പി.സി ജോർജ്

പത്തനംതിട്ട സീറ്റ് നിഷേധിച്ചതിൽ പരസ്യകലാപത്തിനിറങ്ങിയ പിസി ജോർജ്ജ് ബിജെപി ദേശീയ നേതൃത്വത്വത്തിൻറെ ഇടപെടലോടെ അയഞ്ഞു. വീട്ടിലെത്തിയ അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച ജോർജ്ജ് പ്രചാരണത്തിനിറങ്ങുമെന്ന് അറിയിച്ചു. അതേ സമയം ജോർജ്ജിൻറെ വിമർശനങ്ങളിൽ സംസ്ഥാന എൻഡിഎ നേതൃത്വത്തിന് അതൃപ്തിയുണ്ട്.അനിലിനോട് പിണക്കമില്ലെന്ന് പിസി ജോര്‍ജ് പറഞ്ഞു. പ്രചാരണത്തിന് താനുമുണ്ടാകും. താൻ മൽസരിക്കുമ്പോൾ ഉണ്ടാകുന്നത് പോലത്തെ പിന്തുണ അനിൽ ആന്റണിക്ക് സഭ നേതൃത്വങ്ങളിൽ നിന്ന് കിട്ടിയേക്കില്ല. അതിനായി താൻ പ്രവർത്തിക്കുമെന്നും പിസി വ്യക്തമാക്കി. ഇന്ന് വൈകിട്ടോടെയാണ് പിസി ജോര്‍ജിന്‍റെ വീട്ടില്‍…

Read More