സംവിധായകൻ ബാലചന്ദ്രകുമാ‌ർ‌ അന്തരിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക – ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായകമായത്. ദിലീപിന്റെ ഉറ്റസുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ​ ​എ​ട്ടാം​ ​പ്ര​തി​ ​ദി​ലീ​പി​നെ​ ​പാ​ടേ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി.​​ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കേസായിരുന്നു ചുമത്തിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ പ​ൾ​സ​ർ​ ​സു​നി​യെ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​ക​ണ്ടി​രു​ന്നു​വെ​ന്നും, ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ദി​ലീ​പ് ​വീട്ടിലിരുന്ന്…

Read More