വിമർശനം അഴിച്ചുവിടുന്നത് വിപ്ലവകാരികളുടെ വേഷം അണിയുന്നവർ; പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല; മന്ത്രി

സ്‌കൂൾ കലോത്സവത്തിലെ പാചകപ്പുരയുടെ ചുമതലക്കാരൻ പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ വിമർശനങ്ങൾ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. പഴയിടം.ഏറ്റവും ഭംഗിയായി തൻറെ  ചുമതല വഹിച്ചു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പഴയിടത്തെ ആക്ഷേപിക്കുന്നത് ശരിയല്ല. വിപ്ലവകാരികളുടെ വേഷം അണിയുന്നവരാണ് വിമർശനം അഴിച്ചു വിടുന്നത്. ഒന്നോ രണ്ടോ വ്യക്തികളുടെ വിമർശനം അവരവരുടേത് മാത്രമാണ്. പങ്കെടുത്ത കുട്ടികൾക്ക് പ്രശ്‌നങ്ങളില്ല. പഴയിടവുമായി ചർച്ച നടത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ ഇല്ലെന്ന്…

Read More

സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

സ്‌കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി പറഞ്ഞു. സ്‌കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. അന്ന് സർക്കാർ സമ്മർദം കൊണ്ടാണ് വീണ്ടും മേളക്ക് എത്തിയത്. ഇനി ടെൻഡറിൽ പങ്കെടുക്കില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കി. കലോത്സവത്തിന് അടുത്ത വർഷം മുതൽ സസ്യേതര വിഭവങ്ങൾ ഒരുക്കുമെന്ന്…

Read More