‘മുഖ്യമന്ത്രി ക്രിമിനൽ; അധികാരത്തിൽ നിന്ന് ഇറങ്ങാൻ മടിയാണെങ്കിൽ പൊതുമാപ്പ് പറയണം’: വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ ക്രിമിനലാണെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ഇന്നലെ ക്രിമിനൽ മനസുള്ള മുഖ്യമന്ത്രിയെന്നാണ് പറഞ്ഞത്, ഇന്ന് ക്രിമിനലാണെന്ന് തന്നെ പറയുന്നുവെന്നും നികൃഷ്ടനാണ് മുഖ്യമന്ത്രിയെന്നും വിഡി സതീശൻ പറഞ്ഞു. ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും രാജഭരണമല്ല കേരളത്തിലെന്നും പറഞ്ഞ സതീശൻ മുഖ്യമന്ത്രിയുടേത് കലാപാഹ്വാനമാണെന്നും കുറ്റപ്പെടുത്തി. പഴയങ്ങടി സംഘർഷത്തിന് പിന്നാലെയുള്ള തുടർ പ്രതികരണങ്ങളിൽ വധശ്രമം തുടരണമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് വിമർശിച്ച് സതീശൻ പറഞ്ഞു.  നാട്ടുകാരുടെ പണമാണ് നവ കേരള സദസ്സിന് ഉപയോഗിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തിൽ മനഃപൂർവമായി…

Read More