സീനിയേഴ്സ് സംഘം ചേർന്ന് മർദിച്ചെന്ന് വിദ്യാർത്ഥി; പയ്യന്നൂർ കോളേജിൽ 10 പേർക്കെതിരെ കേസ്

കണ്ണൂരിൽ പയ്യന്നൂർ കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാ വർഷ വിദ്യാർത്ഥിയെ റാ​ഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. മർദ്ദനത്തിന് ആണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു. 

Read More