പയ്യന്നൂരിൽ വീട് കുത്തിപ്പൊളിച്ച് 75 പവൻ സ്വർണാഭരണം കവർന്നു

പയ്യന്നൂർ പെരുമ്പയിൽ സി.എച്ച്.സുഹറയുടെ വീട്ടിൽനിന്ന് 75 പവൻ സ്വർണാഭരണം കവർന്നു. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ. വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്. ഇവർ മുകളിലത്തെ നിലയിലായിരുന്നു. രാവിലെ എഴുന്നേറ്റപ്പോഴാണു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് കള്ളൻ അകത്തു കയറിയത്. രണ്ടു മുറികളിലായുണ്ടായിരുന്ന അലമാരകൾ കുത്തിപ്പൊളിച്ചാണു കവർച്ച നടത്തിയതെന്നു വീട്ടുകാർ പറഞ്ഞു. ഒരു മുറിയിൽ കമ്പിപ്പാരയും മറ്റൊരു മുറിയിൽ കത്തിയും വാളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

Read More

മെലിയോയിഡോസിസ്; പയ്യന്നൂരിൽ മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ, സാമ്പിൾ പരിശോധനയ്ക്ക് അയച്ചു

മെലിയോയിഡോസിസ് സ്ഥിരീകരിച്ച പയ്യന്നൂർ നഗരസഭയിലെ കോറോത്ത് മൂന്നുപേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇവരിൽനിന്നുള്ള സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നഗരസഭാപരിധിയിലെ കോറോം വില്ലേജിലെ രണ്ടുപേർക്കാണ് അപൂർവരോഗമായ മെലിയോയിഡോസിസ് സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്നുപേരിൽ പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവർ പഴയങ്ങാടി താലൂക്ക് ആസ്പത്രിയിൽ പരിശോധന നടത്തി. രോഗലക്ഷണമുള്ളവരെ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കാവശ്യമായ കിറ്റുകൾ എത്തിച്ചാണ് ഇവരുടെ സാമ്പിളുകൾ ശേഖരിച്ചത്. ഇത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രി ലാബിലേക്കാണ് അയച്ചത്. ഒരാഴ്ചയോളമെടുക്കും പരിശോധനാഫലമറിയാൻ. ബാക്ടീരിയ കാരണമുണ്ടാകുന്ന…

Read More

ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം കഴിച്ചു, പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ; നൂറിലേറെ പേർ ആശുപത്രിയിൽ

പയ്യന്നൂരിൽ ഭക്ഷ്യവിഷബാധ. ഉത്സവപ്പറമ്പിൽനിന്ന് ഐസ്‌ക്രീം, ലഘുപലഹാരങ്ങൾ തുടങ്ങിയവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഛർദ്ദി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികംപേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം സമാപിച്ച കോറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്‌ക്രീം ഉൾപ്പെടെ കഴിച്ചവർ ശാരീരിക അസ്വസ്ഥതയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഏറെയും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Read More