പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് അനുമതി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ വിലക്ക് വന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആശ്വാസ നടപടി ഉണ്ടായത്. എന്‍പിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കുമായുള്ള കരാറിനും വിധേയമായാണ് അനുമതി നല്‍കിയത്. പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് കമ്പനിക്ക് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി എക്‌സ്‌ചേഞ്ച് ഫയലിങ്ങിലൂടെയാണ്…

Read More

പേയ് ടിഎം ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നു; വെള്ളിയാഴ്ച മുതൽ നിയന്ത്രണം

പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലുമില്ലാതെയാണ് പേയ് ടിഎം ആയിരക്കണക്കിനു ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

Read More

പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു

വിദേശനാണയ വിനിമയചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ച് ഇടപാടുകൾ നിർത്തിവയ്ക്കാൻ ആർബിഐ അന്ത്യശാസനം നൽകിയതിനു പിന്നാലെ, പേയ്ടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ രാജിവച്ചു. നോൺ എക്സിക്യൂട്ടീവ് ചെയർമാൻ, ബോർഡ് മെമ്പർ എന്നീ സ്ഥാനങ്ങളിൽനിന്നാണ് വിജയ് ശർമ പടിയിറങ്ങിയത്. പേയ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വിജയ് ശേഖറിന്റെ രാജി. മാർച്ച് 15നു ശേഷം പേയ്ടിഎം ബാങ്കിന്റെ സേവിങ്സ് / കറന്റ് അക്കൗണ്ടുകൾ, വോലറ്റ്, ഫാസ്ടാഗ്, നാഷനൽ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം…

Read More

ഡിജിറ്റല്‍ പേയ്‌മെന്റായ പേടിഎമ്മിനെതിരെ ഇഡി അന്വേഷണം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിജിറ്റല്‍ പേയ്മെന്റായ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണംആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുപേടിഎം അധികൃതര്‍ രംഗത്തെത്തി. റിസര്‍വ് ബാങ്ക് നടപടികളെ തുടര്‍ന്നു സംശയനിഴലിലായ പേടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതര്‍ക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടിപേടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികള്‍ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. പേടിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി…

Read More