എം.എം ലോറൻസിന് ആദരാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പൊതുദർശനം വൈകിട്ട് 4 വരെ തുടരും

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. രാവിലെ വീട്ടിലെത്തിച്ച മൃതദേഹം പാർട്ടി ജില്ലാ ആസ്ഥാനമായ ലെനിൻ സെന്ററിലാണ് പൊതുദർശനത്തിന് വച്ചത്. രാവിലെ ഒൻപതേകാലോടെ എറണാകുളം ടൗൺഹാളിൽ ആരംഭിച്ച പൊതുദർശനം വൈകിട്ട് 4  വരെ തുടരും. തുടർന്ന് മൃതദേഹം മെഡിക്കൽ വിദ്യാർഥികളുടെ പഠനാവശ്യത്തിനായി എറണാകുളം ഗവ. മെ‍ഡിക്കൽ കോളജിന് വിട്ടുനൽകും. മുഖ്യമന്ത്രി ടൗൺഹാളിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. മന്ത്രിമാർ, എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, സിപിഎം നേതാക്കളായ വൈക്കം വിശ്വൻ, എം.എ.ബേബി, തോമസ്…

Read More

ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ; ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകൻ:  കെ.സി വേണുഗോപാൽ

ആള്‍ക്കൂട്ടങ്ങള്‍ പകര്‍ന്നുനല്‍കിയ ഊര്‍ജമാവാഹിച്ച് ജനഹൃദയത്തില്‍ ഇടം നേടിയ നേതാവിനെയാണ് ഉമ്മൻ ചാണ്ടിയുടെ മരണത്തിലൂടെ കേരളത്തിനു നഷ്ടപ്പെട്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. ഉമ്മന്‍ ചാണ്ടിയെന്നാല്‍ രണ്ടില്ല, ഒന്നേയുള്ളൂ എന്ന് കേരളത്തിന് ബോധ്യപ്പെട്ട ഒരു വർഷമാണ് കഴിഞ്ഞുപോയത്. കോൺഗ്രസ് മുന്നോട്ടുവച്ച സാമൂഹിക ജനാധിപത്യ മാതൃകയുടെ ഇന്ത്യയിലെ ഏറ്റവും നല്ല പ്രചാരകനായിരുന്നു ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഇടപെടലുകൾ നിരീക്ഷിച്ചാൽ മനസിലാകും. തിരഞ്ഞെടുപ്പ് വിജയത്തിനും പരാജയത്തിനും അപ്പുറം ഒരു പൊതുപ്രവർത്തകനിൽ നിന്നും ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നത് എന്നതിനുള്ള ഉത്തരം…

Read More

മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലത,: മോഹൻലാൽ

നടി കനകലതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻ‍ലാൽ. മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു കനകലതയെന്നും വ്യത്യസ്തമായ ഒട്ടേറെ വേഷങ്ങൾ ചെയ്ത അനു​ഗ്രഹീത കലാകാരിയായിരുന്നു അവരെന്നും മോഹൻലാൽ പറഞ്ഞു. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത കലാകാരിയായിരുന്നുവെന്ന് മോഹൻലാൽ പറഞ്ഞു.  ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം.  ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം മലയാളസിനിമയിൽ ഒരു കാലഘട്ടത്തിലെ നിറസാന്നിധ്യമായിരുന്നു പ്രിയപ്പെട്ട കനകലത. ഇരുനൂറ്റി എൺപതിലധികം മലയാള ചിത്രങ്ങളിലും ഒട്ടേറെ തമിഴ് ചിത്രങ്ങളിലും വ്യത്യസ്തമായ വേഷങ്ങൾ ചെയ്ത അനുഗ്രഹീത…

Read More

മെസ്സിയുടെ പാസുകള്‍ പോലും ഓരോ കലാസൃഷ്ടികളാണ് – റോജര്‍ ഫെഡറര്‍

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് യാതൊരു ആമുഖവും വേണ്ടാത്ത താരമാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. ലോക കായിക രംഗത്തെ ഏറ്റവും വലിയ ബ്രാന്‍ഡുകളില്‍ ഒന്ന്. ടൈം മാഗസിനിന്റെ 2023-ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി മെസ്സി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. മെസ്സിയുടെ ഈ നേട്ടത്തിനു പിന്നാലെ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. ടൈം മാഗസിനില്‍ തന്നെയാണ് ഫെഡററുടെ കുറിപ്പ്. ‘ലയണല്‍ മെസ്സിയുടെ ഗോള്‍ സ്‌കോറിങ് റെക്കോഡുകളും ചാമ്പ്യന്‍ഷിപ്പ് വിജയങ്ങളും ഇവിടെ…

Read More