ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സിംഗപ്പൂർ കമ്പനിയായ പേയ്‌നൗവുമായി സഹകരിച്ച് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ യുപിഐ പണമിടപാട് നടത്തുമെന്ന് പ്രഖ്യാപിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സിംഗപ്പൂരുമായി ഇന്ത്യ യുപിഐ ഉപയോഗിച്ചുള്ള പണമിടപാട് സാധ്യമാക്കിയതിന് തൊട്ട് പിന്നാലെയാണ് ഈ പ്രഖ്യാപനം. ഇത് സർക്കാരിന്റെ ഡിജിറ്റൈലൈസേഷൻ ലക്ഷ്യം കൈവരിക്കുന്നതിനും ഇരുരാജ്യങ്ങളിലേയും ഉപഭോക്താക്കൾക്ക് എളുപ്പമുള്ളതും തടസ്സമില്ലാത്തതുമായ പണമിടപാട് സാധ്യമാക്കുന്നതിനും സഹായിക്കുമെന്ന് എസ്ബിഐ ചെയർമാൻ ദിനേഷ് ഖാര പറഞ്ഞു. എസ്ബിഐയുടെ ഭീം എസ്ബിഐപേ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്.

Read More