Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
Payments - Radio Keralam 1476 AM News

സർക്കാർ ആശുപത്രികളിൽ ഇനി ഡിജിറ്റലായി പണമടയ്ക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാനുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പി.ഒ.എസ്. മെഷീന്‍ വഴിയാണ് ഡിജിറ്റലായി പണം അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുന്നത്. ഇ ഹെല്‍ത്ത് പദ്ധതി നടപ്പില്‍ വരുത്തിയിട്ടുള്ള താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കും.  ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ മുതലായവ വഴി ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ആദ്യഘട്ടമായി ഇ ഹെല്‍ത്ത് നടപ്പിലാക്കിയ 63…

Read More

യുപിഐ ഇടപാടുകൾ ഇനി എളുപ്പത്തിൽ നടത്താം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

യുപിഐ ഡിജിറ്റല്‍ പണമിടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്‌സ്ആപ്പ്. ആപ്പില്‍ നിന്ന് തന്നെ ഇടപാടുകള്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ്…

Read More

പേയ് ടിഎം ബാങ്ക് ഇടപാടുകൾ അവസാനിക്കുന്നു; വെള്ളിയാഴ്ച മുതൽ നിയന്ത്രണം

പേയ് ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപങ്ങൾ സ്വീകരിക്കൽ, ക്രെഡിറ്റ് ഇടപാടുകൾ എന്നിവയ്ക്കുമേൽ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരും. ജനുവരി 31നാണ് ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാണിച്ച് പേയ് ടിഎം ബാങ്കിന് ആർബിഐ താഴിട്ടത്. മറ്റു ബാങ്ക് അക്കൗണ്ടുകള്‍ തിരഞ്ഞെടുത്തില്ലെങ്കില്‍ പേയ് ടിഎം ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള ഡീമാറ്റ് അക്കൗണ്ടിലൂടെ ഇടപാടു നടത്താനാവില്ലെന്നു ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  കൃത്യമായ തിരിച്ചറിയൽ രേഖകൾ പോലുമില്ലാതെയാണ് പേയ് ടിഎം ആയിരക്കണക്കിനു ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുമതി നൽകിയതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

Read More

ഡിജിറ്റല്‍ പേയ്‌മെന്റായ പേടിഎമ്മിനെതിരെ ഇഡി അന്വേഷണം

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡിജിറ്റല്‍ പേയ്മെന്റായ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണംആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുപേടിഎം അധികൃതര്‍ രംഗത്തെത്തി. റിസര്‍വ് ബാങ്ക് നടപടികളെ തുടര്‍ന്നു സംശയനിഴലിലായ പേടിഎമ്മിന് എതിരെയുള്ള പുതിയ നടപടി അധികൃതര്‍ക്ക് തലവേദനയാകും. ചട്ടലംഘനം ചൂണ്ടിക്കാട്ടിപേടിഎമ്മിനു എതിരായി സ്വീകരിച്ച നടപടികള്‍ തിരുത്തില്ലെന്നു ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. പേടിമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമായി…

Read More