പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ പരാമർശം; കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് തിരിച്ചടി, ക്രിമിനൽ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി സുപ്രിംകോടതി

കോൺഗ്രസ് നേതാവ് പവൻ ഖേരയ്‌ക്ക് തിരിച്ചടി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കാണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി നേരെത്തെ വിസമ്മതിച്ചിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്താണ് പവൻ ഖേര സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ താൽപര്യമില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. മോദിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് പവൻ ഖേരയ്‌ക്കെതിരെ…

Read More

കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ്

കർണാടകയിൽ വ്യക്തമായ മുന്നേറ്റവും മേൽക്കൈയും ഉറപ്പായതോടെ കോൺഗ്രസ് കേന്ദ്രങ്ങളിൽ പ്രവർത്തകർ ആഘോഷം ആരംഭിച്ചു കഴിഞ്ഞു. ബംഗ്ലൂരിലെ കോൺഗ്രസ് ആസ്ഥാനത്തും പ്രവർത്തകർ ആഘോഷം ആരംഭിച്ചു. എഐസിസി ആസ്ഥാനത്ത് ബജ്രംഗ് ബലി വേഷധാരിയുമായാണ് കോൺഗ്രസ് പ്രവർത്തകർ ആഘോഷിക്കുന്നത്. അതേസമയം കര്‍ണാടകയില്‍ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് വ്യക്തമാക്കി കോൺഗ്രസ് വക്താവ് പവൻ ഖേര രം​ഗത്തു വന്നു. ജെഡിഎസിൻ്റെ പിന്തുണ വേണ്ടെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും സംസ്ഥാന നേതൃത്വത്തിനും തുല്യ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നുവെന്നും പരാജയം…

Read More