
പോലീസ് കസ്റ്റഡിയിൽ മേക്കപ്പ് ചെയ്ത് പവിത്ര ഗൗഡ; വിശദീകരണവുമായി ഡിസിപി
രേണുകാ സ്വാമിയുടെ കൊലപാതകക്കേസിൽ കന്നഡ സൂപ്പർ താരം ദർശനും നടി പവിത്ര ഗൗഡയും രണ്ടാഴ്ച്ച മുമ്പാണ് അറസ്റ്റിലായത്. പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റേയും സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റുകളിട്ടതിന്റേയും പേരിലാണ് ദർശൻ രേണുകാ സ്വാമിയെ കൊലപ്പെടുത്തിയത്. പവിത്ര ഗൗഡയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ദർശൻ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു. ഇപ്പോഴിതാ പോലീസ് കസ്റ്റഡിയിലുള്ള പവിത്രയുടെ മേക്കപ്പ് ചെയ്തുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പിനായി പവിത്രയെ പോലീസ്…