ഒടുക്കം ദുരോവ് വഴങ്ങി; ആപ്പ് ദുരുപയോഗം ചെയ്യുന്നവരുടെ യൂസര്‍ ഡേറ്റ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കുമെന്ന് ടെലഗ്രാം

ഒടുവിൽ ആപ്പ് ദുരുപയോഗം ചെയ്യുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികളുമായി പങ്കുവെക്കുമെന്ന് പ്രഖ്യാപിച്ച് മേധാവി പാവെല്‍ ദുരോവ്. ഫോണ്‍ നമ്പര്‍, ഐപി അഡ്രസ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെലഗ്രാമിലെ പോസ്റ്റിലൂടെയാണ് ദുരോവ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മാസം ഫ്രാന്‍സില്‍ ദുരോവ് അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ നീക്കം. പുതിയ മാറ്റങ്ങള്‍ വ്യക്തമാക്കി ടെലഗ്രാമിന്റെ സേവന വ്യവസ്ഥകള്‍ പരിഷ്‌കരിച്ചതായും ദുരോവ് അറിയിച്ചു. നിയമവിരുദ്ധമായ വസ്തുക്കളും കോണ്ടന്റുകളും ടെലഗ്രാമില്‍ തിരയുന്നവരെ പ്ലാറ്റ്‌ഫോമില്‍ ബ്ലോക്ക് ചെയ്യും. അത്തരം ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനോ…

Read More

ടെലിഗ്രാം സഹസ്ഥാപകൻ ദുറോവിന് മേൽ കുറ്റം ചുമത്തി; ഫ്രാൻസ് വിടുന്നതിന് വിലക്ക്, ഉപാധികളോടെ ജാമ്യം

ടെലിഗ്രാമിന്റെ സഹസ്ഥാപകനും സി.ഇ.ഒ.യുമായ പാവേൽ ദുറോവിനുമേൽ പ്രാഥമികകുറ്റം ചുമത്തി ഫ്രാൻസ്. സംഘടിതകുറ്റകൃത്യങ്ങളും അനധികൃത ഇടപാടുകളും നടത്താൻ ടെലിഗ്രാമിനെ അനുവദിച്ചെന്നതാണ് ചുമത്തിയ പ്രാഥമികകുറ്റം. കേസിൽ ദുറോവ് ക്രിമിനൽ അന്വേഷണം നേരിടണമെന്നും രാജ്യം വിടരുതെന്നും ബുധനാഴ്ച ഫ്രഞ്ച് കോടതി ഉത്തരവിട്ടു. 50 ലക്ഷംയൂറോ (ഏകദേശം 46 കോടിരൂപ) ജാമ്യത്തുകയ്ക്ക് ഉപാധികളോടെ ദുറോവിനെ വിട്ടയച്ചു. ആഴ്ചയിൽ രണ്ടുതവണ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകണമെന്നാണ് നിർദേശം. ടെലിഗ്രാമിനെ ക്രിമിനൽക്കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്നാരോപിച്ച് ശനിയാഴ്ചയാണ് ദുറോവിനെ ഫ്രഞ്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. നാലുദിവസത്തെ ചോദ്യംചെയ്യലിനുശേഷമാണ്…

Read More

ആപ്പിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പരാജയം; ടെലഗ്രാം മേധാവി പവേൽ ദുരോവ് അറസ്റ്റിൽ

ടെലഗ്രാം സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായി. ബുർഗ്വേ വിമാനത്താവളത്തിൽവെച്ചാണ് ദുരോവ് അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. കോടതിയിൽ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്. ടെലഗ്രാമിന്റെ ക്രിമിനൽ ഉപയോഗം നിയന്ത്രിക്കുന്നതിൽ പാവൽ ഡ്യൂറോവ് പരാജയപ്പെട്ടുവെന്നാണ് ആരോപണം. ഇതു ശരിവയ്ക്കുന്ന തെളിവുകൾ ഏജൻസികൾ കണ്ടെത്തിയതായാണ് സൂചന. ലഹരിമരുന്ന് കടത്ത്, സൈബർ ഇടത്തിലെ ഭീഷണിപ്പെടുത്തൽ, തീവ്രവാദം പ്രോത്സാഹിപ്പിക്കൽ, സംഘടിത കുറ്റകൃത്യങ്ങൾ, വഞ്ചന എന്നീ കുറ്റങ്ങളാണ് ദുരോവിനെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്. അസർബൈജാനിലെ ബകുവിൽനിന്നാണ് പാവൽ ഡ്യൂറോവ് ഫ്രാൻസിലേക്കെത്തിയത്. 2013ലാണ് പാവൽ ഡ്യൂറോവ് ടെലഗ്രാം സ്ഥാപിച്ചത്. സർക്കാർ…

Read More