
‘സമൂഹത്തിൽ ഭിന്നത ഉണ്ടാക്കൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന കാലം’; പൂർവികരുടെ പാരമ്പര്യം മുറുകെ പിടിച്ച് മുന്നോട്ട് പോകണം, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന കാലത്ത് പൂർവികരുടെ പാരമ്പര്യം മുറുകെപ്പിടിച്ച് മുന്നോട്ട് പോകണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കുഴപ്പങ്ങളുടെ കാലമാണ്. കടലിൽ നിന്നും ആകാശത്ത് നിന്ന് കുഴപ്പങ്ങളുണ്ടാകുന്ന കാലം വരുമെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്. നമ്മൾ അതിലേക്കൊന്നും ശ്രദ്ധിക്കരുത്. പ്രവാചകൻ ഒരിക്കൽ ലൈലത്തുൽ ഖദ്റിനെക്കുറിച്ച് പറയാൻ അനുയായികളുടെ അടുത്തേക്ക് ചെന്നു. അപ്പോൾ അനുചരൻമാർക്കിടയിൽ ചില തർക്കങ്ങളുണ്ടായി. ഇത് മൂലം ലൈലതുൽ ഖദ്ർ സംബന്ധിച്ച അറിവ് ഉയർത്തപ്പെട്ടുപോയി എന്നാണ് പ്രവാചകൻ പറഞ്ഞത്. ഭിന്നത എത്ര…