പട്ടാമ്പി പാലം നാളെ തുറക്കും; ഉത്തരവുമായി കളക്ടർ

കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും.  കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ…

Read More

ഗാർഹിക പീഡനം; യുവതി ആത്മഹത്യ ചെയ്തു, ഭർത്താവും മാതാവും അറസ്റ്റിൽ

പാലക്കാട് പട്ടാമ്പിയിൽ ഗാർഹിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റിലായി. ഇക്കഴിഞ്ഞ ആഗസ്റ്റ് 25 നാണ് അഞ്ജന എന്ന യുവതി വല്ലപ്പുഴയിലെ ഭര്‍തൃവീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സ തുടരുന്നതിനിടെ 29ന് പുലര്‍ച്ചെ അഞ്ജന മരിച്ചു. ഭര്‍ത്താവും ഭര്‍തൃ മാതാവും തന്നെ സ്ഥിരമായി മര്‍ദിക്കാറുണ്ടെന്ന് അഞ്ജന തന്റെ വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു. അഞ്ജനയുടെ ആത്മഹത്യ സംബന്ധിച്ച് അച്ഛനാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയത്. ഭര്‍ത്താവ് എ ആര്‍ ബാബു,ഭര്‍തൃ മാതാവ് സുജാത…

Read More

‘ഗ്യാസ് വില വർധനവ്; സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗം’

ഗ്യാസ് വില വർധിപ്പിക്കാനുള്ള മോദി സർക്കാർ തീരുമാനം സാധാരണക്കാരുടെ അടുക്കളക്ക് നേരെയുള്ള ബുൾഡോസർ പ്രയോഗമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പട്ടാമ്പിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇത്തരത്തിൽ തുറന്നടിച്ചത്. റെയിൽവേ ഭക്ഷണത്തിന് വില വർധിപ്പിച്ചതിന് പിറകെയുള്ള നടപടിക്കെതിരെ ജനകീയ പ്രതിരോധ നിര ഉയരണമെന്നും, എട്ടു വർഷത്തിനിടെ 700 രൂപയാണ് വർധിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മോദി അധികാരത്തിലെത്തുമ്പോൾ 410 രൂപയായിരുന്ന ഗ്യാസ് വില 1110 ലെത്തിയെന്നും വിലവർധനവിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് തയ്യാറാകുമോ എന്ന് എം.വി.ഗോവിന്ദൻ…

Read More