
‘കൊറോണയ്ക്ക് ശേഷം വരുന്നു അടുത്ത മഹാമാരി’; ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞൻ
കൊറോണ തന്ന ഞെട്ടലിൽ നിന്ന് ഇപ്പോഴും ലോകം മുക്തരായിട്ടില്ല. ഇതിനിടെ ഒരു മഹാമാരി കൂടി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അത് ഒഴിവാക്കാനാകില്ലെന്നും ബ്രിട്ടീഷ് സർക്കാരിന്റെ മുൻ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന സർ പാട്രിക്ക് വാലൻസ്. സർക്കാരുകൾ തയ്യാറെടുപ്പുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വാലൻസ് നിർദേശിച്ചു. ഹായ് ഫെസ്റ്റിവലിൽ സംസാരിക്കവെയാണ് വാലൻ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ജി7 ഉച്ചകോടിയിൽ ലോകനേതാക്കൾക്ക് നൽകിയ നിർദേശങ്ങൾ വാലൻസ് ആവർത്തിച്ചു. ‘നമ്മൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടതുണ്ട്. പരിശോധനകൾ ദ്രുതഗതിയിലാക്കണം. വാക്‌സിൻ, ചികിത്സ എന്നിവയ്ക്കെല്ലാം അടിയന്തര പ്രാധാന്യം നൽകണം. ഇത്തരം…