നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നു

നിരോധിത പതഞ്ജലി ഉൽപ്പന്നങ്ങൾ ഫ്രാ​ഞ്ചൈസി സ്റ്റോറുകൾ വഴി വ്യാപകമായി വിൽക്കുന്നതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. വ്യാജ അവകാശവാദങ്ങൾക്കൊപ്പം ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന് കണ്ടെത്തിയ പതഞ്ജലിയുടെ 14 മരുന്നുകളുടെ ലൈസൻസ് ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി റദ്ദാക്കിയിരുന്നു. കൂടാതെ ഈ മരുന്നുകളു​ടെ വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രിം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ആ മരുന്നുകൾ പതഞ്ജലിയുടെ ഷോപ്പുകളിൽ ഇപ്പോഴും വ്യാപകമായി വിൽക്കുന്നതായാണ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹി, പട്ന, ഡെറാഡൂൺ എന്നിവിടങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പതഞ്ജലിയുടെ തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്….

Read More

‘പൊൻ’ മാൻ പ്രേം സിംഗ്; ദേഹത്ത് 5 കിലോ 400 ഗ്രാം തൂക്കമുള്ള സ്വർണാഭരണങ്ങള്‍: ഗോൾഡൻ ബുള്ളറ്റ്

ബിഹാറിലെ ഗോള്‍ഡ് മാന്‍ എന്നറിയപ്പെടുന്ന പ്രേം സിംഗ് ചെയ്തത് കണ്ടാല്‍ ആരുമൊന്ന് അതിശയിച്ചു പോകും ഭോജ്പൂര്‍ സ്വദേശിയായ പ്രേം സിംഗിന് സ്വര്‍ണം പണ്ടേ വീക്‍നെസാണ്. കഴുത്തിലും കയ്യിലുമൊക്കെയായി 5 കിലോ 400 ഗ്രാം തൂക്കം വരുന്ന ആഭരണങ്ങള്‍ ധരിച്ചാണ് ഗോൾഡ് മാന്‍റെ നടപ്പ്. സ്വര്‍ണ കമ്പം പരിധി വിട്ടപ്പോള്‍ പ്രേം സിങ് സ്വന്തം ബുള്ളറ്റിനെയും വെറുതെ വിട്ടില്ല. 14 ലക്ഷം രൂപ മുടക്കി ബുള്ളറ്റിന് സ്വര്‍ണം പൂശി. ഇത്രയും സ്വര്‍ണവുമായി നടക്കുമ്പോള്‍ ഭയം തോന്നുന്നില്ലേ എന്നു ചോദിച്ചാല്‍…

Read More

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി; പിന്നാക്ക സംവരണം 65 ശതമാനമാക്കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

ബിഹാറിൽ നിതീഷ് കുമാർ സർക്കാരിന് തിരിച്ചടി. ദലിതർക്കും പിന്നാക്ക വിഭാഗക്കാർക്കും ആദിവാസികൾക്കുമുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമായി ഉയർത്താനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി. 2023 നവംബറിൽ സർക്കാർ കൊണ്ടുവന്ന തീരുമാനത്തെ എതിർത്തുകൊണ്ട് സമർപ്പിച്ച ഹർജികളിലാണ് ‌ചീഫ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. പിന്നാക്ക വിഭാഗക്കാരുടെ ജനസംഖ്യ സംബന്ധിച്ച പുതിയ കണക്കുകളുടെ അടിസ്ഥാനത്തിലാണ് സംവരണം വർധിപ്പിച്ചത്. എന്നാൽ ഇത് ആർട്ടിക്കിൾ 14,16,20 എന്നിവയുടെ ലംഘനമാണ് എന്നുകാണിച്ച് സമർപ്പിച്ച ഹർജികളിലാണ് കോടതിയുടെ തീരുമാനം….

Read More

‘മോദിക്കെതിരെ ഒന്നിച്ച് പോരാടും’; പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം സമാപിച്ചു

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്നയിൽ സമാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റകെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു….

Read More

പട്‌നയിൽ പ്രതിപക്ഷ പ്രത്യാശ;രാഹുലിനെയും ഖാർഗെയെയും നിതീഷ് കുമാർ വിമാനത്താവളത്തിൽ സ്വീകരിച്ച്‌ നിതീഷ് കുമാർ

പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തിനെത്തിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയെയും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയെയും വിമാനത്താവളത്തിലെത്തി സ്വീകരിച്ച് ജെഡിയു നേതാവ് നിതീഷ് കുമാർ. പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പോടിയായുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് ഊർജം പകരുന്ന യോഗത്തിൽ 15 പാർട്ടികളാണ് പങ്കെടുക്കുന്നത്. ആറ് മുഖ്യമന്ത്രിമാരാണ് വെള്ളിയാഴ്ച നടക്കുന്ന യോഗത്തിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. ഇതിൽ പശ്ചിമബംഗാളിൽനിന്ന് മമത ബാനർജി, ഡൽഹിയിൽനിന്ന് അരവിന്ദ് കെജ്‌രിവാൾ, പഞ്ചാബിൽനിന്ന് ഭഗ്‌വന്ത് മൻ, തമിഴ്‌നാട്ടിൽനിന്ന് എംകെ സ്റ്റാലിൻ എന്നിവർ വ്യാഴാഴ്ച രാത്രി തന്നെ പട്‌നയിലെത്തി. ജാർഖണ്ഡ്…

Read More