ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി; മുടങ്ങിയത് 15 സർവീസുകൾ

പത്തനാപുരം ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ കൂട്ടഅവധി. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ മണ്ഡലത്തിൽ 15 സർവീസുകളാണ് മുടങ്ങിയത്. മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താൻ കെ.എസ്.ആർ.ടി.സി. വിജിലൻസ് വിഭാഗം ഡിപ്പോയിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് 12 ജീവനക്കാർ അവധിയെടുത്തത്. മുന്നറിയിപ്പില്ലാതെയാണ് ജീവനക്കാർ കൂട്ടഅവധി എടുത്തത്. സംഭവത്തിൽ പ്രതികരിക്കാൻ ഡിപ്പോയിലെ ഉയർന്ന ഉദ്യോഗസ്ഥർ തയ്യാറായില്ല. വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്നുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞാണ് 12 പേർ അവധിയെടുത്തത്. ജീവനക്കാർ കൂട്ടഅവധി എടുത്തതിനെത്തുടർന്ന് യാത്രക്കാർ പെരുവഴിയിലായി. മലയോരമേഖലയിലേക്കുള്ള സർവീസുകളാണ് മുടങ്ങിയത്. അകാരണമായാണ് ജീവനക്കാർ അവധിയെടുത്തതെന്നും…

Read More

കൊല്ലത്ത് നിന്നും കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ

കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചമുതലായിരുന്നു പട്ടാഴി വടക്കേക്കരയില്‍ നിന്ന് കുട്ടികളെ കാണാതായത്. വെണ്ടാർ ശ്രീവിദ്യാധിരാജ സ്കൂളിലെ വിദ്യാർഥികളാണ്. ഇന്നലെ വൈകിട്ട് ഇരുവരും സ്കൂളിൽനിന്ന് വീട്ടിലെത്തിയിരുന്നില്ല. സുഹൃത്തുക്കളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഇരുവരേയും കണ്ടെത്താനായിരുന്നില്ല. ഇന്ന് പുലർച്ചെയോടെയാണ് വിദ്യാര്‍ഥികളുടെ മൃതദേഹങ്ങള്‍ കല്ലടയാറ്റിൽ കണ്ടെത്തിയത്.

Read More

പത്തനാപുരത്ത് ഭാര്യയെയും 10 വയസ്സുള്ള മകളെയും വെട്ടി യുവാവ് തീകൊളുത്തി മരിച്ചു

കൊല്ലം പത്തനാപുരം നടുകുന്നിൽ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു. രൂപേഷ് (40) ആണ് മരിച്ചത്. ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കൽ കോളേജിലും മകൾ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികിൽസയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ രണ്ടരയ്ക്കാണ് സംഭവം. വാക്കേറ്റത്തിന് പിന്നാലെയാണ് അഞ്ജുവിനെ രൂപേഷ് വാക്കത്തി കൊണ്ട് വെട്ടിയത്. അഞ്ജുവിന് തലയ്ക്ക് പിന്നില്‍ പരിക്കേറ്റു. മകള്‍ക്ക് കണ്ണിനാണ് പരിക്കേറ്റത്. അഞ്ജുവിന്‍റെയും…

Read More

എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ പരാതി

കൊല്ലം പത്തനാപുരത്ത് എക്സൈസിന്റെ പരിശോധനയ്ക്കിടെ സ്ഥാപന ഉടമ കുഴഞ്ഞു വീണ് മരിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരെ പരാതി. എക്സൈസ് ഉദ്യോഗസ്ഥർ യഥാസമയം ആശുപത്രിയിൽ എത്തിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം. പത്തനാപുരം പിടവൂർ സ്വദേശി സുരേഷ്കുമാറാണ് എക്സൈസിന്റെ ഭാ​ഗത്തുനിന്നും സമയോചിതമായ ഇടപെടൽ വൈകിയതിനെ തുടർന്ന് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയെന്ന് വീട്ടുകാർ അറിയിച്ചു. യഥാസമയം ആശുപത്രിയിൽ എത്തിക്കുന്നതിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായെന്നാണ് സുരേഷ്കുമാറിന്റെ ബന്ധുക്കളുടെ പരാതി. സുരേഷ്കുമാറിനെ ഉദ്യോഗസ്ഥർ മാനസികമായി സമ്മർദ്ദത്തിലാക്കിയതു കൊണ്ടാണ് കുഴഞ്ഞുവീണതെന്നും ആരോപണം. കൃത്യമായ സൗകര്യങ്ങൾ…

Read More