ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിൽ സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു

പത്തനംതിട്ട കോന്നി ചെങ്ങറ എസ്റ്റേറ്റിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർക്ക് വെട്ടേറ്റു. ചെങ്ങറ എസ്റ്റേറ്റിലെ നാല്പത്തി എട്ടാം നമ്പർ ശാഖയിലെ ബിനുവിനും, ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. ബിനുവിന് കൈയ്ക്കും കാലിനും, ബിനുവിന്റെ ഭാര്യയ്ക്ക് കഴുത്തിനുമാണ് ആക്രമണത്തിൽ മുറിവേറ്റത്. ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മലയാലപ്പുഴ പൊലീസ് സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയാണ്. 

Read More

വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; സംഭവം പത്തനംതിട്ട തിരുവല്ലയിൽ

തിരുവല്ല തിരുമൂലപുരത്ത് വിമുക്ത ഭടനെ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.തിരുമൂലപുരം കൊല്ലംപറമ്പില്‍ ചിന്നുവില്ലയില്‍ സജി വര്‍ഗീസിനെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിലെ കിടപ്പു മുറിക്കുള്ളില്‍ കഴുത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 10 വര്‍ഷക്കാലമായി ഭാര്യയോടും മക്കളോടും അകന്ന് കഴിയുകയാണ്. ഇയാള്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. പിസ്റ്റള്‍ ഉപയോഗിച്ച്‌ സ്വയം നിറയൊഴിച്ചതാകാം എന്നതാണ് തിരുവല്ല പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി

Read More

നഴ്‌സ് വേഷത്തിലെത്തി കൊലപാതകശ്രമം; അരുണിനൊപ്പം ജീവിക്കാനാണ് കൊലപാതകത്തിന് ശ്രമിച്ചതെന്ന് പ്രതി അനുഷ

പത്തനംതിട്ട പരുമല ആശുപത്രിയിലെ കൊലപാതകശ്രമക്കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. 11 മണിയോടെ തിരുവല്ല കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. സ്‌നേഹയെ കൊലപ്പെടുത്തി സ്‌നേഹയുടെ ഭർത്താവ് അരുണിനൊപ്പം ജീവിക്കാനാണ് കൊലക്ക് ശ്രമിച്ചതെന്ന് അനുഷ മൊഴി നൽകി അനുഷയും അരുണും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിൽ അടുപ്പമുണ്ടായിരുന്നതായാണ് പൊലീസ് അറിയിക്കുന്നത്. അനുഷ സ്‌നേഹക്ക് മൂന്ന് തവണ ഇഞ്ചക്ഷൻ നൽകിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കൃത്യമായ ഗൂഢാലോചനയോടെയാണ് അനുഷ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അരുണിന്റെ സഹപാഠിയുടെ…

Read More

മാതാപിതാക്കളോട് മകന്റെ കൊടും ക്രൂരത; അച്ഛനെയും അമ്മയേയും വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി ഭാര്യ ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്കു.തിരുവല്ല ഡിവൈഎസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കുടുംബവഴക്കാണെന്ന് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൊല്ലപ്പെട്ട ദമ്പതികളുടെ ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവമുണ്ടായത്. ബഹളവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. കൃത്യത്തിന് ശേഷം വീട്ടിൽ തന്നെ…

Read More

തിരോധാന കേസില്‍ വഴിത്തിരിവ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. തൊമ്മൻകുത്ത് ഭാഗത്ത് നിന്നും നൗഷാദിനെ ജീവനോടെ കണ്ടെത്തി. ഇയ്യാളെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ പോലീസിന് സംശയം തോന്നി. തുടർന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ…

Read More

ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായാണ് സംശയം .മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ യുവതി എത്തിച്ച് പൊലീസ് പരിശോധന നടത്തി 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവായത്….

Read More

കർക്കിടക മാസത്തെ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് തുറക്കും

കർക്കിടക മാസത്തെ പൂജകൾക്കായാണ് ശബരിമല നട ഈ മാസം 16ന് തുറക്കുന്നത്. 16 ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരും. ഇതിനുശേഷമാകും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. അതേസമയം പതിനേഴാം തീയതി മുതലാണ് കർക്കിടക മാസ പൂജകൾ ആരംഭിക്കുന്നത്. വാവുബലി…

Read More

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണി (57) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കൊടുമൺ സ്വദേശിനി സുജാതയും (50) ഇന്നു രാവിലെ മരിച്ചിരുന്നു. ഇന്നലെയും എലിപ്പനി നിമിത്തം ഒരു മരണം ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജന്‍ (60) എന്നയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Read More

റാന്നിയിൽ സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

പത്തനംതിട്ട റാന്നിയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് ഇന്ന് രാവിലെ ചോവൂർമുക്കിൽ വെച്ച് അപകടത്തിൽപെട്ടത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു. ഒരു കുട്ടിക്കും ബസിലുണ്ടായിരുന്ന ജീവനക്കാരിക്കും പരിക്കേറ്റതായാണ് വിവരം. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.

Read More

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം…

Read More