പത്തനംതിട്ട പോക്സോ കേസ്; കെഎസ്ഇബി ജീവനക്കാരനും പ്രായ പൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ പോക്സോ കേസിൽ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. കെഎസ്ഇബി ജീവനക്കാരൻ മുഹമ്മദ്‌ റാഫി, സജാദ്, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, കേസിൽ റാന്നി ഡിവൈഎസ്പി ഓഫീസിൽ കീഴടങ്ങിയ മറ്റൊരു യുവാവിനെ ചോദ്യം ചെയ്ത് വരികയാണ്. പ്ലസ് വണ്‍‌ വിദ്യാര്‍ത്ഥിനിയാണ് പത്തനംതിട്ടയിൽ പീഡിപ്പിക്കപ്പെട്ടത്. കേസില്‍ 18 പ്രതികളുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്….

Read More

പത്തനംതിട്ടയിൽ പമ്പാ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട റാന്നിയിൽ പമ്പാ നദിയിൽ മൂന്ന് പേർ ഒഴുക്കിൽപെട്ടു. ഇവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. കുളിക്കാൻ എത്തിയവരാണ് അപകടത്തിൽ പെട്ടത്. അനിൽകുമാർ, നിരജ്ഞന, ​ഗൗതം എന്നിവരാണ് ഒഴുക്കിൽ പെട്ടത്. അനിൽകുമാറിന്റെ സഹോദരീപുത്രാനാണ് ​ഗൗതം. ഇതിൽ ​ഗൗതമിന്റേയും അനിൽ കുമാറിന്റെയും മൃതദേഹമാണ് ലഭിച്ചത്. അനിൽകുമാറിന്റെ മകൾ നിരഞ്ജനയ്ക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. 

Read More

പത്തനംതിട്ടയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി

പത്തനംതിട്ട വലഞ്ചുഴിയിൽ ഭാര്യയുടെ വീട്ടുമുറ്റത്ത് യുവാവ് തീ കൊളുത്തി ജീവനൊടുക്കി. ഇന്നലെ രാത്രി 12.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം ആണ് മരിച്ചത്. 39 വയസായിരുന്നു. ഹാഷിമും ഭാര്യയും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നിലവിലെ സൂചന. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

‘ജസ്ന മതപരിവർത്തനം നടത്തിയതിന് തെളിവില്ല’; സിബിഐ റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജസ്‌ന മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് സി.ബി.ഐ. തിരോധാനക്കേസിൽ കേരളത്തിലേയും പുറത്തേയും മതപരിവർത്തന കേന്ദ്രങ്ങൾ പരിശോധിച്ചു. ഇവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ജെസ്‌ന മരിച്ചതിന് തെളിവില്ലെന്നും സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ക്രൈംബ്രാഞ്ച് നടത്തിയ കണ്ടെത്തലുകളെല്ലാം പൂർണമായും തള്ളുന്നതാണ് സി.ബി.ഐ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ ജസ്‌നയുണ്ടെന്ന തരത്തിൽ ക്രൈംബ്രാഞ്ച് ഒരു ഘട്ടത്തിൽ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലും കർണാടകയിലും മുംബൈയിലും പരിശോധനകൾ നടത്തി. എന്നാൽ ഇവിടങ്ങളിലൊന്നും തന്നെ ജസ്‌നയെക്കുറിച്ച് ഒരു വിവരങ്ങളും ലഭിച്ചില്ല. ഒരു ഘത്തിൽ…

Read More

ജസ്നയെ കണ്ടെത്താൻ കഴിഞ്ഞില്ല ;കേസ് അവസാനിപ്പിച്ച് സിബിഐ

പത്തനംതിട്ടയിൽ നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്താനായില്ല. ജെസ്‌നയുടെ തിരോധാനക്കേസിൽ സി.ബി.ഐ അവസാനിപ്പിച്ചു. ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചുവെന്നതിന് തെളിവില്ലെന്നും സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. അന്വേഷണത്തിൽ നിർണായക തെളിവുകൾ ലഭിച്ചില്ലെന്നും സി.ബി.ഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി. 2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർഥിയായിരുന്ന ജെസ്‌നയെ കാണാതായത്. എരുമേലി വെച്ചൂചിറ സ്വദേശിനയായ ജെസ്‌നയെ കാണാതായ അന്നുമുതൽ ആരംഭിച്ച അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. കഴിഞ്ഞ അഞ്ച് വർഷമായി ജെസ്‌ന എവിടെയെന്ന് കേരളമൊന്നാകെ ഉയർത്തിയ ചോദ്യമാണ്…

Read More

മെത്രാപ്പൊലീത്തയ്ക്ക് എതിരെ വധഭീഷണി എന്ന് പരാതി; നാല് പേരെ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു

ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്പനാട് ഭദ്രാസന ബിഷപ്പ് സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്തയ്ക്കെതിരെ വധഭീഷണിയെന്ന് പരാതി. മെത്രാപ്പോലീത്തയുടെ അരമനയിൽ അതിക്രമിച്ച് കയറിയാണ് അക്രമികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. ഇന്നലെ രാവിലെയാണ് സംഭവം. സഭയുടെ കോളേജുകളില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമനം നടത്തുന്നു എന്നാരോപിച്ചായിരുന്നു അതിക്രമം. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അടൂര്‍ പൊലീസ് കേസെടുത്തു.

Read More

മൈലപ്ര കൊലപാതകം; പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ടയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കടക്കുളളിൽ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു.  മോഷണത്തിനിടെയുള്ള കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊല്ലാൻ ഉപയോഗിച്ച കൈലി മുണ്ടുകളും ഷർട്ടും പൊലീസ് കണ്ടെടുത്തിരുന്നു….

Read More

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു

ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു. പന്തളം പൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് ആണ് ഒമാനിലെ സുഹാറിൽ മരിച്ചത്. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

എസ് എഫ് ഐ പ്രവർത്തകർ വിദ്യാർത്ഥിനിയെ മർദിച്ച സംഭവം; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

കടമ്മനിട്ടയിൽ വിദ്യാർഥിനിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവം അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി. ആറൻമുള സി.ഐ.മനോജിനെയാണ് അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിനാണ് പകരം ചുമതല . പരാതിക്കാരിക്കെതിരെ തുടർച്ചയായി കേസുകളെടുത്തത് വിവാദമായിരുന്നു. സിപിഐഎം സമ്മർദത്തിന് പൊലീസ് വഴങ്ങിയെന്ന ആക്ഷേപം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥനെ മാറ്റിയത്. എന്നാൽ, പട്ടിക ജാതി പട്ടിക വർഗ പീഡനം നിരോധന നിയമം ഉൾപ്പെടെ ചുമത്തിയ കേസുകളിൽ ഡിവൈഎസ്പി തന്നെ അന്വേഷണം നടത്തണമെന്നും, അതിനാലാണ് സിഐ യിൽ നിന്ന് അന്വേഷണ…

Read More

വിദ്യാർത്ഥിനിക്ക് എസ് എഫ് ഐ പ്രവർത്തകരുടെ മർദനമേറ്റ സംഭവം; പൊലീസിനെതിരെ പെൺകുട്ടി കോടതിയിലേക്ക്

എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമെറ്റെന്ന് പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളേജിലെ നിയമവിദ്യാർത്ഥിനി പോലീസിന് എതിരെ കോടതിയിലേക്ക്.മർദിച്ചവർക്ക് എതിരെ നിസ്സാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നതെന്നും,കേസ് അന്വേഷണത്തിൽ പോലീസ് ബോധപൂർവ്വം വീഴ്ച വരുത്തിയെന്നും ആരോപണം ഉണ്ട്. കൂടാതെ പൊലീസിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും പെൺകുട്ടി ചൂണ്ടികാട്ടി. ബുധനാഴ്ച കോടതിയെ സമീപിക്കാനാണ് പെൺകുട്ടിയുടെ തീരുമാനം ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു….

Read More