തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി അഞ്ചുവയസുകാരി മരിച്ചു

പത്തനംതിട്ട കോന്നി ചെങ്ങറയില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. തൊട്ടിലിൽ കഴുത്ത് കുരുങ്ങി അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി ചെങ്ങറ സ്വദേശികളായ ഹരിദാസ്-നീതു ദമ്പതികളുടെ മകൾ ഹൃദ്യയാണ് മരിച്ചത്. ഇളയ കുട്ടിക്ക് വേണ്ടി കെട്ടിയ തൊട്ടിലിൽ കയറിയപ്പോൾ അബദ്ധത്തിൽ കഴുത്ത് കുരുങ്ങുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു അപകടം.

Read More

പത്തനംതിട്ട കടമ്പനാട് വില്ലേജ് ഓഫീസറുടെ ആത്മഹത്യ; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി കുടുംബം

കടമ്പനാട് വില്ലേജ് ഓഫീസർ മനോജിന്‍റെ ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് കുടുംബം പരാതി നൽകി. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ചുമതലയേറ്റ നാൾ മുതൽ ഭരണകക്ഷിയിൽപ്പെട്ട ആളുകൾ മനോജിനെ സമ്മർദ്ദത്തിലാക്കിയെന്നാണ് പരാതിയിലുള്ളത്. സമഗ്ര അന്വേഷണം എസ്പി ഉറപ്പുനൽകിയതായി സഹോദരൻ മധു പറഞ്ഞു. പ്രാദേശിക സിപിഐഎം നേതാക്കളുടെ സമ്മർദ്ദം മനോജ് നേരിട്ടുവെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയ്ക്ക് ഇടയാക്കിയ കാരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്….

Read More

‘സ്വാമിയേ ശരണമയ്യപ്പാ…’ ‘ഇത്തവണ നാനൂറിൽ അധികം സീറ്റുകൾ’: പത്തനംതിട്ടയിൽ മലയാളത്തിൽ പ്രസംഗിച്ച് മോദി

പത്തനംതിട്ടയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയേ ശരണമയ്യപ്പാ എന്നു വിളിച്ചാണ് പൊതുയോഗത്തിൽ പ്രസംഗം ആരംഭിച്ചത്. ‘പത്തനംതിട്ടയിലെ എന്റെ സഹോദരീ സഹോദരന്മാരെ എല്ലാവർക്കും എന്റെ നമസ്‌കാരം’ എന്ന് ജനങ്ങളെ മലയാളത്തിൽ അഭിസംബോധന ചെയ്തു. ‘ഇത്തവണ നാനൂറിൽ അധികം..’ സീറ്റുകൾ വേണമെന്നും മോദി മലയാളത്തിൽ ആവശ്യപ്പെട്ടു. സദസ്സിലിരുന്ന ബിജെപി അനുഭാവികൾ മോദിയുടെ വാക്കുകൾ ഏറ്റുപറയുകയും ചെയ്തു. കേരളത്തിലേത് അഴിമതി നിറഞ്ഞ സർക്കാരുകളാണ് മാറി മാറിവരുന്നത്. അതുമൂലം ജനങ്ങൾക്കുണ്ടാകുന്ന നഷ്ടം വലുതാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്ത് ക്രിസ്ത്യൻ പുരോഹിതൻമാർ പോലും മർദനത്തിന് ഇരയാകുന്നു….

Read More

പി.സി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്ഥാനാർഥി അനിൽ ആന്റണി നേരിട്ടു കാണും

പി സി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആൻറണി ഇന്ന് വൈകിട്ട് പൂഞ്ഞാറിലെ വീട്ടിലെത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ്ജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് സന്ദര്‍ശനം. ബിജെപി നേതൃത്വത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് അനിൽ ആന്റണി പി സി ജോർജിനെ നേരിട്ടു കാണുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തുന്ന അനിൽ ആന്റണി, കോട്ടയത്തെത്തി ബിജെപി ജില്ലാ നേതാക്കളെയും കൂട്ടികൊണ്ടാകും പി സി ജോർജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കാണുക. അതേസമയം, പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിനെതിരെ…

Read More

‘പി.സി.ജോർജിനു പകരം അനിലിനെ സ്ഥാനാർഥിയാക്കിയത് പിതൃശൂന്യനടപടി’: ബിജെപി നേതാവിന്റെ പോസ്റ്റ്

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അനിൽ ആന്റണിക്ക് സീറ്റ് നൽകിയതിൽ പത്തനംതിട്ട ബിജെപിയിൽ പരസ്യപ്രതിഷേധം. പി.സി. ജോർജ്ജിനെ ഒഴിവാക്കിതിൽ നേതൃത്വത്തെ പരസ്യമായി വിമർശിച്ച് പത്തനംതിട്ടയിലെ ബിജെപി ജില്ലാ നേതാവ്. കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിലാണ് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. അനിലിന്റെ സ്ഥാനാർഥിത്വം പിതൃശൂന്യനടപടിയെന്നാണ് പോസ്റ്റിൽ പറയുന്നത്. ‘എല്ലാവർക്കും താല്പര്യം പി. സി. ജോർജ്ജിനെ ആയിരുന്നു. എന്നാൽ സ്വപ്നതിൽ പോലും പ്രതീക്ഷിക്കാതെ അനിൽ ആന്റണിയെ പ്രഖ്യാപിച്ചു. ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡൻറിനെ പൊട്ടൻ എന്ന് വരെ  ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നു….

Read More

10 പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും മനസിലാവില്ല; പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും പിന്തുണക്കും:പിസി ജോര്‍ജ്

പാർട്ടി ഏത് കുറ്റിച്ചൂലിനെ സ്ഥാനാര്‍ത്ഥിയായി നിർത്തിയാലും പിന്തുണയ്ക്കുമെന്ന് പിസി ജോര്‍ജ്. അനിൽ ആന്റണിക്ക് പത്തനംതിട്ടയോട് എന്താണ് പ്രിയമെന്ന് അറിയില്ല. അനിൽ ആന്റണിയെ സ്ഥാനാർത്ഥിയെന്ന് ജനങ്ങളോട് ബോധ്യപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണെന്നും കെ സുരേന്ദ്രനോ, പിഎസ് ശ്രീധരൻപിള്ളയോ പത്തനംതിട്ടയില്‍ മത്സരിക്കാമായിരുന്നെന്നും പിസി ജോര്‍ജ്ജ്  പറഞ്ഞു.  പത്ത് പേരെ നിര്‍ത്തി അനിൽ ആന്റണി ആരാണെന്ന് ചോദിച്ചാൽ ആര്‍ക്കും മനസിലാവില്ലെന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു. അത് പോയിരുന്ന് പറഞ്ഞ് മനസിലാക്കി ബോധ്യപ്പെടുത്തേണ്ടുന്നത് ഗതികേട് തന്നെയാണ്. കെ സുരേന്ദ്രനോ പിഎസ് ശ്രീധരൻ പിള്ളയോ ആയിരുന്നെങ്കിൽ…

Read More

‘വിദ്യാർത്ഥിനിയെ മർദിച്ചിട്ടില്ല , സിസിടിവി ദൃശ്യങ്ങൾ തെളിവായുണ്ട്’ ; വിശദീകരണവുമായി ജയ്സൺ ജോസഫ്

പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളജ് സംഘർഷത്തിൽ വിശദീകരണവുമായി സിപിഐഎം ഏരിയ കമ്മറ്റി അംഗം ജയ്സൺ ജോസഫ്. തനിക്കെതിരെ നടന്നത് മൗണ്ട് സിയോൺ മാനേജ്മെന്റ് – യൂത്ത് കോൺഗ്രസ് ഗൂഢാലോചനയാണ്. വിദ്യാർത്ഥിനിയെ മർദ്ദിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ എല്ലാറ്റിനും തെളിവാണ് എന്നും ജയ്സൺ ജോസഫ് പറഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയത് പഴയ കേസുകൾ പരിഗണിച്ചാണ്. ഇതെല്ലാം രാഷ്ട്രീയ കേസുകൾ മാത്രമാണ്. സുപ്രിംകോടതിയിൽ നൽകിയത് മുൻകൂർ ജാമ്യ ഹർജി അല്ല, സ്പെഷ്യൽ ലീവ് പെറ്റീഷൻ ആണ്. അത്…

Read More

ആരോഗ്യ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേരെ പത്തനംതിട്ട അടൂർ പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി കൊല്ലം വെള്ളിമൺ സ്വദേശി വിനോദ്, നൂറനാട് സ്വദേശികളായ അയ്യപ്പദാസ്, സഹോദരൻ മുരുകദാസ് എന്നിവരാണ് പിടിയിലായത്. സമാന രീതിയിൽ 15 തട്ടിപ്പുകൾ പ്രതികൾ നടത്തിയതായും പൊലീസ് പറയുന്നു. ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് അടൂർ സ്വദേശിനിയെ രണ്ടും മൂന്നും പ്രതികളായ മുരുകദാസും അയ്യപ്പദാസും സമീപിച്ചു. സർക്കാർ വകുപ്പുകളിൽ ഉന്നത ബന്ധമുള്ള വിനോദ് ബാഹുലേയൻ വഴിയാണ് ജോലി തരപ്പെടുത്തുന്നതെന്ന്…

Read More

‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ പോലീസ് സ്വമേധയ കേസെടുത്തു

പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തിലെ ‘തൂക്ക്’ വഴിപാടിനിടെ കുഞ്ഞ് താഴെ വീണ സംഭവത്തിൽ അടൂര്‍ പോലീസ് സ്വമേധയ കേസെടുത്തു. തൂക്കക്കാരൻ അടൂർ സ്വദേശി സിനുവിനെ പ്രതിയാക്കികൊണ്ടാണ് കേസെടുത്തിരിക്കുന്നത്. പത്തനംതിട്ട ഏഴംകുളം ദേവീക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി നടന്ന തൂക്കത്തിനിടെയാണ് സംഭവം ഉണ്ടായത്. ‘തൂക്ക്’ വഴിപാടിനിടെയാണ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് തൂക്കക്കാരന്‍റെ കൈയില്‍ നിന്ന് വീണത്. നിലവിൽ അടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുഞ്ഞ്. പത്തടിയോളം ഉയരത്തിൽ നിന്നാണ് കുഞ്ഞ് വീണത്. താഴെനിന്നവർ പിടിക്കാൻ ശ്രമിച്ചു എങ്കിലും വിജയിച്ചില്ല. പത്തനാപുരം സ്വദേശികളായ…

Read More

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിത ഡ്രൈവർ മരിച്ചു

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു. സീതത്തോട് കൊടുമുടി അനിതയാണ് മരിച്ചത്. 35 വയസായിരുന്നു. പത്തനംതിട്ട ചിറ്റാർ കൊടുമുടിയിൽ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. അതേസമയം കുട്ടികൾ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 8.30നാണ് അപകടം ഉണ്ടായത്. കൊടുമുടി തെക്കേക്കരയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അനിത മരിച്ചു. ഡ്രൈവറായ തൈക്കൂട്ടത്തിൽ അഞ്ജുവിന്റെ ഭാര്യയാണ് അനിത.

Read More