
പത്തനംതിട്ടയിൽ ദമ്പതികൾ വീട്ടിൽ പൊള്ളലേറ്റ് മരിച്ചു; ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ
പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി ടി വർഗീസ് (78) ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടിൽ വർഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വർഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ചതിനാൽ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാൽ ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ നൽകുന്ന…