കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം; ഉദ്ഘാടനം മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. 60 പേർക്ക് അംഗത്വം നൽകിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരൺ ചന്ദ്രൻ എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്. ശരണടക്കം…

Read More

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു…

Read More

കുറുനരി ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

പത്തനംതിട്ടയിൽ കോട്ടാങ്ങലിൽ കുറുനരി ആക്രമണം. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്. കോട്ടാങ്ങൽ പതിനൊന്നാം വാർഡിൽ രാവിലെയാണ് സംഭവമുണ്ടായത്. ജനവാസ മേഖലയിൽ ഇറങ്ങിയ കുറുനരി ആളുകളെ ആക്രമിക്കുകയായിരുന്നു. മുഖത്തും കൈകാലുകൾക്കും കടിയേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് കുറുനരിയെ പിടികൂടിയിട്ടുണ്ട്.

Read More

അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളത്തിൽ 4 ജില്ലകളിൽ അടുത്ത 3 ദിവസം റെഡ് അലർട്ട്

സംസ്ഥാനത്ത് നാല് ജില്ലകളിൽ അടുത്ത മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അടുത്ത മൂന്ന് ദിവസത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിലെല്ലാം യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും തുടർന്ന് മെയ് 31 ഓടെ…

Read More

ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതി; പമ്പ പോലീസ് കേസ് എടുത്തു

ബി.ജെ.പി നേതാക്കള്‍ക്ക് എതിരായ പണപ്പിരിവ് പരാതിയില്‍ പമ്പ പോലീസ് കേസ് എടുത്തു. വന്‍തുക പിരിവ് ചോദിച്ച് ക്ലോക്ക് റൂം നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. പിരിവ് ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരൻ ഉന്നയിക്കുന്ന പരാതി. ബി.ജെ.പി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്ക് എതിരെയാണ് ക്ലോക്ക് റൂം കരാറുകാരന്‍ കഴിഞ്ഞദിവസം പമ്പ പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും…

Read More

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു ; രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കും

പത്തനംതിട്ട നിരണത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാര്‍ഡില്‍ നടത്തിയ പരിശോധനയില്‍ താറാവുകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. നേരത്തെ നിരണം പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ സര്‍ക്കാര്‍ താറാവ് ഫാമില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് താറാവുകളെ കൊന്നൊടുക്കുകയായിരുന്നു. രണ്ട് കര്‍ഷകരുടെ ആയിരത്തോളം വരുന്ന താറാവുകള്‍ക്കാണ് ഇപ്പോള്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അടുത്ത ദിവസം മുതല്‍ രോഗം ബാധിച്ച താറാവുകളെ കൊന്നൊടുക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങും.

Read More

‘പ്രിയപ്പെട്ട അമ്മേ അച്ഛാ ഞാൻ പോകുന്നു , ഞാൻ സിനിമയിൽ അഭിനയിക്കാൻ പോകുന്നു’ ; കത്തെഴുതി വച്ച് നാടുവിട്ട് 14 കാരൻ , സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട മല്ലപ്പള്ളിയിൽ 14 വയസുകാരനെ കാണാതായതായി പരാതി. മഞ്ഞത്താന സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെ ഇന്നലെ മുതലാണ് കാണാതായത്. സിനിമയിൽ അഭിനയിക്കാൻ പോകുന്നെന്നും അഞ്ച് വർഷം കഴിഞ്ഞ് കാണാമെന്നും കുറപ്പെഴുതിവെച്ച ശേഷമാണ് വിദ്യാർത്ഥി വീടുവിട്ട് ഇറങ്ങിയത്. രാവിലെ ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നാലെ കാണാതാവുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയങ്കിലും കണ്ടെത്താൻ‌ കഴിഞ്ഞില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചെങ്കിലും കുട്ടിയുടെ വിവരം ലഭ്യമായില്ല. വിദ്യാർത്ഥിയുടെ കത്ത്………

Read More

പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്തെ സർക്കാർ താറാവ് വളർത്തൽ കേന്ദ്രത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞാഴ്ച ഇവിടെ താറാവുകൾ കൂട്ടത്തോടെ ചത്തിരുന്നു. ഇതിന് കാരണം പക്ഷിപ്പനിയാണെന്ന സംശയത്തിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ വൈറോളജി ലാബിലേക്കാണ് സാംപിളുകൾ അയച്ചത്. ഇവിടെ നടത്തിയ പരിശോധനയുടെ ഫലം വന്നപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ നാളെ കളക്ടറുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് കള്ളിംഗ് അടക്കമുള്ള തുടർനടപടി സ്വീകരിക്കും.

Read More

9 വോട്ടുകൾ ചെയ്തപ്പോൾ വിവിപാറ്റിൽ 10 സ്ലിപ്പുകൾ; പത്തനംതിട്ടയിലും വോട്ടിംഗ് മെഷീനെതിരെ പരാതി

പത്തനംതിട്ട മണ്ഡലത്തിൽ മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോൾ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി. ഏപ്രിൽ 17നാണ് മോക് പോളിംഗ് നടന്നത്. കാസർകോട് കഴിഞ്ഞ ദിവസം നടത്തിയ മോക്…

Read More

പത്തനംതിട്ടയിൽ ദമ്പതികൾ വീട്ടിൽ പൊള്ളലേറ്റ് മരിച്ചു; ഗ്യാസ് സിലിണ്ടർ തുറന്നുവച്ച നിലയിൽ

പത്തനംതിട്ട മല്ലപ്പള്ളിയിൽ വൃദ്ധദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കൊച്ചരപ്പ് സ്വദേശി സി ടി വർഗീസ് (78) ഭാര്യ അന്നമ്മ വർഗീസ് (73) എന്നിവരാണ് മരിച്ചത്. പാചക വാതകത്തിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നുവച്ചനിലയിലായിരുന്നു. വീട്ടിൽ വർഗീസും അന്നമ്മയും മാത്രമായിരുന്നു താമസം. അന്നമ്മയുടെ മൃതദേഹം വീടിനുള്ളിലും വർഗീസിന്റേത് പുറത്ത് കുളിമുറിയിലുമാണ് കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ തുറന്നുവച്ചതിനാൽ ആത്മഹത്യയാണെന്ന് സംശയമുണ്ട്. എന്നാൽ ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ നൽകുന്ന…

Read More