പത്തനംതിട്ട തിരുവല്ല സിപിഐഎമ്മിൽ ഭിന്നത രൂക്ഷം ; നിർത്തി വെച്ച ലോക്കൽ സമ്മേളനത്തിൻ്റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു, ലോക്സഭാ തെരഞ്ഞെടുപ്പിൽ തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമിച്ചു

രൂക്ഷമായ വിഭാഗീയതയെ തുടർന്ന് നിർത്തിവെച്ച സിപിഐഎം പത്തനംതിട്ട തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനത്തിന്‍റെ പ്രവർത്തന റിപ്പോർട്ട് പുറത്ത് വന്നു. പീഡനക്കേസ് പ്രതി സി.സി. സജിമോനെതിരെ നടപടിയെടുത്തതിന്‍റെ പേരിൽ ഡോ. തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ഒരുവിഭാഗം നേതാക്കൾ പ്രവർത്തിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ റിപ്പോർട്ടിലുണ്ട്. വിമർശനങ്ങൾ ചർച്ച ആകാതെയിരിക്കാൻ ജില്ലാ സെക്രട്ടറി ഇടപെട്ട് പൂഴ്‌ത്തിവെച്ച റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്ത് വന്നത്. ജില്ലാ സെക്രട്ടറി നേരിട്ട് പങ്കെടുത്ത തിരുവല്ല ടൗൺ നോർത്ത് ലോക്കൽ സമ്മേളനം കയ്യാങ്കളിയുടെ വക്കോളമെത്തിയപ്പോഴാണ് നിർത്തിവെച്ചത്….

Read More

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിയുടെ മരണം ; അന്വേഷിക്കാൻ ആരോഗ്യ സർവകലാശാലയോട് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ സര്‍വകലാശാലയ്ക്ക് നിര്‍ദേശം നല്‍കി. സീപാസിന് കീഴിലുള്ള നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് മരണമടഞ്ഞത്. അതേസമയം കേസിൽ കോളേജ് പ്രിൻസിപ്പലിന്‍റെയും അധ്യാപകരുടെയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തി. സഹപാഠികളായ മൂന്നു വിദ്യാർത്ഥികൾക്ക് കോളേജിൽ അമ്മുവുമായി പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അത് കോളേജിനുള്ളിൽ തന്നെ പരിഹരിച്ചതാണെന്നും ആത്മഹത്യ ചെയ്യേണ്ട കാരണങ്ങളില്ലായിരുന്നുവെന്ന് ക്ലാസ് ടീച്ചർ ഉൾപ്പെടെ മൊഴി നൽകി. ആരോപണ വിധേയരായ വിദ്യാർത്ഥിനികളെയും അടുത്ത ദിവസം പൊലീസ് ചോദ്യം…

Read More

പത്തനംതിട്ടയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി

അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ.പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ഒന്നിൻ്റേതാണ് ഉത്തരവ്. തമിഴ്നാട് രാജപാളയം സ്വദേശിയെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്. ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവും പ്രതിക്കെതിരെ തെളിഞ്ഞതായി കോടതി വിധിയിൽ വ്യക്തമാക്കി. പത്തനംതിട്ട കുമ്പഴയിൽ 2021 ഏപ്രില്‍ 5 നായിരുന്നു സംഭവം. കുട്ടിയുടെ ശരീരത്തില്‍ കത്തികൊണ്ടുളള 66 മുറിവുകളുണ്ടായിരുന്നു. തുടര്‍ച്ചയായ മര്‍ദ്ദനം മരണ കാരണമായെന്ന് പോസ്റ്റുമോര്‍ട്ടത്തിൽ കണ്ടെത്തി. 5 വയസ്സുകാരിയെ രണ്ടാനച്ഛനെ ഏൽപ്പിച്ചാണ് അമ്മ വീട്ടു ജോലിക്ക് പോയത്. മടങ്ങിയെത്തിയപ്പോൾ ചലനമറ്റ നിലയിൽ…

Read More

പത്തനംതിട്ട സിപിഐഎമ്മിൻ്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് നേതൃത്വം ; എസ് പിക്ക് പരാതി നൽകി ജില്ലാ സെക്രട്ടറി

പത്തനംതിട്ട സിപിഐഎമ്മിന്‍റെ പേജിൽ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകി സിപിഎം. പത്തനംതിട്ട എസ്‍പിക്ക് ഇ-മെയില്‍ ആയിട്ടാണ് പരാതി നൽകിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്‍പി അറിയിച്ചു. എഫ്ബി പേജ് ഹാക്ക് ചെയ്തുവെന്നാണ് പരാതിയിൽ സിപിഐഎം വ്യക്തമാക്കുന്നത്. പേജിന്‍റെ അഡ്മിന്മാരിൽ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും ഹാക്ക് ചെയ്തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഐഎം.വീഡിയോ എഫ്ബി പേജിൽ വന്നതിന് പിന്നാലെ അഡ്മിൻ…

Read More

ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കും; പത്തനംത്തിട്ട ജില്ലാ കളക്ടർ

ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയിൽ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടര്‍. ആവശ്യമായ ഇടങ്ങളിൽ കുടിവെള്ളം, ശൗചാലയ സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ തീർത്ഥാടനപാതയിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർവാഹനവകുപ്പ് നേതൃത്വം നൽകുകയും ചെയ്യും. ഹോട്ടലുകളിൽ വിലവിവരപട്ടിക പ്രദർശിപ്പിക്കാനും അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ഭക്ഷ്യസുരക്ഷാ വകുപ്പിനാണ് ഉത്തരവാദിത്തം….

Read More

പത്തനംതിട്ടയില്‍ കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

  കടുവ ഇറങ്ങിയെന്ന് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടല്‍ ഇഞ്ചപ്പാറയില്‍ കടുവയിറങ്ങിയെന്നായിരുന്നു പ്രചരണം. പാക്കണ്ടം സ്വദേശികളായ ആത്മജ്, അരുണ്‍ മോഹനന്‍, ഹരിപ്പാട് സ്വദേശി ആദര്‍ശ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പാടം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റേയ്ഞ്ച് ഓഫീസറുടെ പരാതിയിലാണ് നടപടി.

Read More

പി വി അൻവറുമായുള്ള ഫോൺ സംഭാഷണം പുറത്ത്; അവധിയിൽ പ്രവേശിച്ച് പത്തനംതിട്ട എസ്പി സുജിത്

പി വി അൻവർ എംഎൽഎയുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തായതിന് പിന്നാലെ പത്തനംതിട്ട എസ്പി സുജിത് ദാസ് അവധിയിൽ പ്രവേശിച്ചു. മൂന്ന് ദിവസത്തേക്കാണ് അവധി. എഡിജിപി എം ആർ അജിത് കുമാറിനെതിരെ പി വി അൻവർ എംഎൽഎയോട് എസ്പി ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ കാര്യങ്ങളെല്ലാം നടത്തിക്കൊടുക്കുന്നതിനാൽ അജിത് കുമാർ പൊലീസിൽ സർവശക്തനാണ് എന്ന് സുജിത് ദാസ് അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പറയുന്നു. എല്ലാ ബിസിനസുകാരും…

Read More

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പിടിയിൽ ; സംഭവം പത്തനംതിട്ട വെച്ചൂച്ചിറയിൽ

പത്തനംതിട്ടയിൽ കരാ‍റുകാരനിൽ നിന്ന് കൈക്കൂലി വാങ്ങിയ എഞ്ചിനീയർ പിടിയിൽ. വെച്ചൂച്ചിറ പഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയർ വിജിയെയാണ് പിടികൂടിയത്. 37,000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

Read More

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം; ഉദ്ഘാടനം മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി

കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്. ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. 60 പേർക്ക് അംഗത്വം നൽകിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരൺ ചന്ദ്രൻ എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്. ശരണടക്കം…

Read More

ഉറക്കത്തിൽ ഹൃദയാഘാതം സംഭവിച്ചു ; പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്ന് പത്തനംതിട്ട സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് (28) ആണ് മരിച്ചത്. ഇവാൻ അൽ ബഹ്റൈൻ കമ്പനിയിൽ എൻജിനീയറായിരുന്നു. മുഹറഖിലെ റൂമിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. പിതാവ്: ഹരിക്കുട്ടൻ. മാതാവ്: പ്രീത. സഹോദരൻ: വിഘ്നേഷ്. ഒക്ടോബറിൽ വൈശാഖിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. 2019 മുതൽ ബഹ്റൈനിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കമ്പനിയുടേയും ബഹ്റൈൻ പ്രതിഭയുടേയും നേതൃത്വത്തിൽ ചെയ്തു…

Read More