പത്തനംതിട്ട പോക്സോ കേസ് ; ഇതുവരെ പിടിയിലായത് 15 പേർ , അഞ്ച് പേർ റിമാൻഡിൽ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഇതുവരെ 15 പേർ പിടിയിൽ. 5 പേരെ കോടതി റിമാന്‍ഡ് ചെയ്തു. പെൺകുട്ടിയുടെ മൊഴി പ്രകാരം 62 പേരാണ് പീഡനക്കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കുടുംബവുമായി അടുപ്പമുള്ളവരാണ് ആദ്യം പീഡിപ്പിച്ചതെന്ന് CWC ചെയർമാന്‍ പറഞ്ഞു. സമീപകാല ചരിത്രത്തിലെന്നും കേട്ടുകൾവിയില്ലത്ത പീഡനമാണ് പത്തനംതിട്ടയിലെ പെൺകുട്ടി നേരിട്ടത്. അയൽവാസികൾ , സുഹൃത്തുക്കള്‍ , കായിക പരിശീലന അധ്യാപകർ അടക്കം 62 പേർ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പരാതി . പ്രതികളിലെ 42 പേരുടെ ഫോൺ നമ്പർ…

Read More

13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായി; പത്തനംതിട്ടയിൽ പെൺകുട്ടി പീഡനത്തിന് ഇരയാക്കിയെന്ന കേസ്; കൂടുതൽ അറസ്റ്റ്

പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകും. 13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായി എന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ഇന്നലെ അഞ്ച് പേരുടെ അറസ്റ്റ് ആണ് ഇലവുംതിട്ട പൊലീസ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം…

Read More

60 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി 18 വയസുകാരി , സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ടയില്‍ അറുപതിലേറെ പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് 18 വയസുകാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സി ഡബ്ല്യു സിക്ക് നല്‍കിയ പരാതിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. സി ഡബ്ല്യു സിക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്പിക്ക് കൈമാറി. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരാതിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടിക്ക് ഇപ്പോൾ 18 വയസ്സുണ്ട്. രണ്ട് കൊല്ലമായുള്ള പീഡനവിവരങ്ങളാണ് സി ഡബ്ല്യു സി…

Read More

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന ട്രക്ക് കത്തി നശിച്ചു ; ആർക്കും പരിക്കില്ല

പത്തനംതിട്ടയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്ക് കത്തി നശിച്ചു. ളാഹ വിളക്കുവഞ്ചിയിലായിരുന്നു സംഭവം. വാഹനം നിർത്തി ഇറങ്ങിയതിനാൽ വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. തിരുവല്ലയിൽ നിന്നും ളാഹയിലേക്ക് പ്ലാസ്റ്റിക് മാലിന്യം എടുക്കാൻ പോകുമ്പോഴാണ് വാഹനത്തിൽ തീ പടർന്നത്. ഫയർഫോഴ്സും, പെരുനാട് പൊലീസും സ്ഥലത്തെത്തി തീയണച്ചു.

Read More

നേതാക്കൾക്ക് പണസമ്പാദന പ്രവണത വർധിക്കുന്നു; ജീവഭയം കാരണം പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ

സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. പേരു വയ്ക്കാത്ത ഒട്ടേറെ പരാതികൾ ജില്ലാ കമ്മിറ്റിക്കെതിരെ സംസ്ഥാന കമ്മിറ്റിക്ക് ലഭിക്കുന്നുവെന്ന് ഗോവിന്ദൻ പറഞ്ഞു. ജീവഭയം കൊണ്ട് പേരുകൾ വയ്ക്കുന്നില്ലെന്നാണ് കത്തുകളിൽ പരാമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘടന റിപ്പോർട്ട് അവതരിപ്പിക്കുന്നതിനിടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. വിഭാഗീയത ഇനി അനുവദിക്കില്ലെന്ന് തിരുവല്ല ഏരിയാ കമ്മിറ്റിക്ക് ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. തിരുവല്ലയിലെ പ്രശ്നത്തിൽ ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്താനാവില്ല. പണസമ്പാദന പ്രവണത നേതാക്കൾക്കിടയിൽ വർധിക്കുകയാണ്….

Read More

കെഎസ്ആർടിസി ബസ് കാറിൽ ഇടിച്ച് ദമ്പതികൾ മരിച്ച സംഭവം: ഡ്രൈവർ അറസ്റ്റിൽ

പുല്ലാട് മുട്ടുമണ്ണിൽ ഇന്നലെ രാത്രി കെഎസ്ആർടിസി ബസ് കാറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ നിജിലാൽ അറസ്റ്റിൽ. അപകടത്തിൽ മരിച്ച വെട്ടുമണ്ണിൽ വി.ജി. രാജനെ (56) കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രാജന്റെ ഭാര്യ റീന രാജൻ (53) ആശുപത്രിയിൽ മരിച്ചു. ഇവരുടെ മകളും മൂന്നര വയസ്സുകാരിയായ കൊച്ചുമകളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്.  പുല്ലാട് കനാൽ പാലത്തിനു സമീപം രാത്രി 9.20നാണ് അപകടമുണ്ടായത്. തിരുവല്ലയിൽനിന്ന് പത്തനംതിട്ടയിലേക്ക് വന്ന ബസ് വശം തെറ്റിച്ച് കനാൽ പാലത്തിന്റെ വലതുവശത്തുള്ള കൈവരിയിൽ തട്ടുകയും ഇവിടെനിന്ന്…

Read More

പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടം; മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്

പത്തനംതിട്ട മുറിഞ്ഞകൽ വാഹനാപകടത്തിൽ മരിച്ച നാല് പേർക്കും വിട നൽകി ജന്മനാട്. പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ രണ്ട് കുടുംബ കല്ലറകളിലായി സംസ്കാരം നടന്നു. സെൻ്റ് മേരീസ് പള്ളി ഹാളിൽ നടന്ന പൊതുദർശനത്തിൽ നൂറുകണക്കിനാളുകളാണ് അന്ത്യാഞ്ജലി അർപ്പിച്ചത്. ആരോഗ്യ മന്ത്രി വീണാ ജോർജ് പള്ളിയിലെത്തി അന്ത്യോപചാരം അർപ്പിച്ചു.  മല്ലശ്ശേരിയിലെ രണ്ട് കുടുംബങ്ങളുടെ സന്തോഷവും പ്രതീക്ഷം ഒരൊറ്റ ദിവസം കൊണ്ട് പൊലിഞ്ഞത്. ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ് നവദമ്പതികളായ നിഖിലും അനുവും, അവരുടെ അച്ഛന്മാരായ മത്തായി…

Read More

മുറിഞ്ഞകൽ വാഹനാപകടം: മരിച്ച നാലുപേരുടെയും  സംസ്കാരം ഇന്ന്

പത്തനംതിട്ട മുറിഞ്ഞകല്ലിൽ ഞായറാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച നാലുപേരുടെയും സംസ്കാരം ഇന്ന് നടക്കും. അപകടത്തിൽ മരിച്ച നിഖിൽ മത്തായി (30), ഭാര്യ അനു ബിജു (27), നിഖിലിന്റെ പിതാവ് മത്തായി ഈപ്പൻ (66), അനുവിന്റെ പിതാവ് മല്ലശേരി വട്ടക്കുളഞ്ഞി പുത്തൻവിള കിഴക്കേതിൽ ബിജു ജോർജ് (51) എന്നിവരുടെ സംസ്കാരമാണ് 12: 30ന് നടക്കുക. രാവിലെ എട്ടുമണി മുതൽ പൂങ്കാവ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വയ്ക്കും. 6.50 ഓടെ അനുവിന്റെ വീട്ടിൽ മൃതദേഹങ്ങൾ…

Read More

പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ് ; 14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി ഒടുവിൽ പിടിയിൽ

ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിൽ ജാമ്യം നേടി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട കോയിപ്രം പോലീസ് ആണ് പിടികൂടിയത്. കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്. തിരുവല്ല കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ കോടതിയിൽ നിന്ന് ജാമ്യം എടുത്തതിന് ശേഷം രാജീവ് മുങ്ങുകയായിരുന്നു. 14 വർഷമായി ഇയാളെ കാണാനില്ലായിരുന്നു. ബാം​ഗ്ലൂരിലടക്കം പ്രതിയുണ്ടെന്ന് സംശയ തോന്നിയതിനെ തുടർന്ന് പൊലീസ് അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇയാളുടെ…

Read More

പത്തനംതിട്ടയിൽ നവദമ്പതികളടക്കം നാല് പേർ മരിച്ച സംഭവം; കാറോടിച്ചത് അലക്ഷ്യമായി: എഫ്ഐആർ പുറത്ത്

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിന്റെ എഫ്ഐആർ പുറത്ത്. അലക്ഷ്യമായി കാറോടിച്ചതാണ് അപകടത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. കോന്നി കൂടൽ മുറിഞ്ഞകല്ലിൽ ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മല്ലശ്ശേരി സ്വദേശികളും നവദമ്പതികളുമായ അനു, നിഖിൽ എന്നിവരും ഇവരുടെ അച്ഛൻമാരായ മത്തായി ഈപ്പൻ, ബിജു പി ജോർജ് എന്നിവരുമാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിഖിലിന്റെ സഹോദരി വിദേശത്ത് നിന്ന് എത്തിയതിനുശേഷമായിരിക്കും സംസ്കാരം….

Read More