തിരോധാന കേസില്‍ വഴിത്തിരിവ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി

പത്തനംതിട്ട കലഞ്ഞൂരിൽനിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാന കേസിൽ വന്‍ വഴിത്തിരിവ്. തൊമ്മൻകുത്ത് ഭാഗത്ത് നിന്നും നൗഷാദിനെ ജീവനോടെ കണ്ടെത്തി. ഇയ്യാളെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പോലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, അഫ്സാനയുടെ മൊഴിയില്‍ പോലീസിന് സംശയം തോന്നി. തുടർന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ…

Read More

ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായി സംശയം; ഭാര്യ പൊലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെ ഒന്നര വർഷം മുമ്പാണ് കാണാതായത്. യുവാവിനെ ഭാര്യ കൊന്ന് കുഴിച്ച് മൂടിയതായാണ് സംശയം .മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ യുവതി എത്തിച്ച് പൊലീസ് പരിശോധന നടത്തി 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില തോന്നിയ സംശയങ്ങളില്‍ നിന്നാണ് കേസില്‍ വഴിത്തിരിവായത്….

Read More

കർക്കിടക മാസത്തെ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് തുറക്കും

കർക്കിടക മാസത്തെ പൂജകൾക്കായാണ് ശബരിമല നട ഈ മാസം 16ന് തുറക്കുന്നത്. 16 ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് അയ്യപ്പനെ ധ്യാന നിദ്രയിൽ നിന്ന് ഉണർത്തിയതിനു ശേഷം, മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴത്തെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി പകരും. ഇതിനുശേഷമാകും ഭക്തരെ പതിനെട്ടാംപടി ചവിട്ടാൻ അനുവദിക്കുക. അതേസമയം പതിനേഴാം തീയതി മുതലാണ് കർക്കിടക മാസ പൂജകൾ ആരംഭിക്കുന്നത്. വാവുബലി…

Read More

പത്തനംതിട്ടയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു

പത്തനംതിട്ട ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊടുമൺ സ്വദേശി മണി (57) ആണു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കൊടുമൺ സ്വദേശിനി സുജാതയും (50) ഇന്നു രാവിലെ മരിച്ചിരുന്നു. ഇന്നലെയും എലിപ്പനി നിമിത്തം ഒരു മരണം ജില്ലയിൽ സ്ഥിരീകരിച്ചിരുന്നു. അടൂർ പെരിങ്ങനാട് സ്വദേശി രാജന്‍ (60) എന്നയാളാണ് ഇന്നലെ മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Read More

റാന്നിയിൽ സ്‌കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞു

പത്തനംതിട്ട റാന്നിയിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്‌കൂളിലെ ബസാണ് ഇന്ന് രാവിലെ ചോവൂർമുക്കിൽ വെച്ച് അപകടത്തിൽപെട്ടത്. രാവിലെ സ്‌കൂളിലേക്ക് കുട്ടികളുമായി പോവുകയായിരുന്നു. ഒരു കുട്ടിക്കും ബസിലുണ്ടായിരുന്ന ജീവനക്കാരിക്കും പരിക്കേറ്റതായാണ് വിവരം. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നു. അപകടം നേരിൽക്കണ്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തി.

Read More

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പ്

കേരളത്തിൽ ഇന്ന് പരക്കെ മഴ സാധ്യതയെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനു പുറമെ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കേരളാ, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷം തീരപ്രദേശങ്ങളിലും ഇടനാടുകളിലും മഴ കിട്ടുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിക്കുന്നുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മൺസൂൺ പ്രവചന പ്രകാരം…

Read More

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവം; ഒരാൾ കൂടി പിടിയിൽ

പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ നടത്തിയ സംഭവത്തിൽ ഒരാളെ കൂടി പിടിയിലായി. ഇടുക്കി മഞ്ചുമല സ്വദേശി സൂരജ് പി സുരേഷിനെയാണ് പിടികൂടിയത്. വനംവകുപ്പാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. നാരായണനെയും സംഘത്തെയും ഗവിയിൽ എത്തിച്ചത് ഇയാളാണ്. പൊന്നമ്പലമേട്ടിൽ പൂജ നടക്കുന്ന സമയത്തും സൂരജ് മറ്റ് പ്രതികൾക്കൊപ്പം സ്ഥലത്തുണ്ടായിരുന്നതായാണ് വിവരം. കേസിൽ ഇതുവരെ വനം വകുപ്പ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പൂജ നടത്തിയ തമിഴ്നാട് സ്വദേശി നാരായണൻ…

Read More

നവജാത ശിശു ഉപേക്ഷിക്കപ്പെട്ട നിലയിൽ; മരിച്ചീനി പറമ്പിൽ കണ്ടെത്തി

പത്തനംതിട്ട കവിയൂർ ആഞ്ഞിൽത്താനത്ത് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അഞ്ചരയോടെ മരിച്ചീനി കൃഷി ചെയ്യുന്ന പറമ്പിൽ നിന്ന് കരച്ചിൽ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി. പ്രസവിച്ച് മണിക്കൂറുകൾ മാത്രമായ കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന് വിവരമില്ല. കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടര കിലയോളം തൂക്കമാണ് കുഞ്ഞിനുള്ളത്. മറ്റ് ആശുപത്രിയിലേയ്ക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും തിരുവല്ല ആശുപത്രി അധികൃതർ വ്യക്തമാക്കി. കുഞ്ഞിന്…

Read More

സി.പി.എം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ സി.പി.എം ഏരിയാ സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പി.ആർ പ്രദീപിനെയാണ് ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ച മുതൽ പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കർഷകനായിരുന്ന പ്രദീപ് സാമ്പത്തിക പ്രശ്നങ്ങളെ സംമ്പന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയോട് സൂചിപ്പിച്ചിരുന്നു.

Read More

ഹൃദയാഘാതം: ബഹ്‌റൈനിൽ മലയാളി വിദ്യാർഥിനി മരിച്ചു

മലയാളി വിദ്യാർഥിനി ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പത്തനംതിട്ട കല്ലശേരി സ്വദേശിനിയും ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ സാറ റേച്ചൽ (14) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ചെറിയ നെഞ്ച് വേദനയെ തുടർന്ന് കുഴഞ്ഞു വീണതോടെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയായിരുന്നു മരണം. പിതാവ്: അജി കെ വർഗീസ്. മാതാവ് മഞ്ജു ബി.ഡി.എഫ് സ്റ്റാഫ് ആണ്.

Read More