
പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെ പ്രസംഗിക്കാറില്ല; പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെ ഉയർന്ന വിമർശനത്തിന് മറുപടിയുമായി ജി.സുധാകരൻ
സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിനിടെയുണ്ടായ വിമർശനങ്ങളിൽ മറുപടി നൽകി കമ്മ്യുണിസ്റ്റ് നേതാവ് ജി സുധാകരൻ. പൊതുവേദിയിൽ താൻ ഒരിക്കലും ക്ലാസ് എടുക്കുന്ന പോലെയല്ല പ്രസംഗിക്കാറുള്ളത്. മാർക്സിസ്റ്റ് ആശയങ്ങൾ കൂടി അവതരിപ്പിക്കാറുണ്ട്. താൻ വായിൽ തോന്നിയത് സംസാരിക്കുന്നു എന്നാണ് വിമർശനം. വായനാശീലവും ചിന്താശേഷിയും കൊണ്ടാണ് താൻ സംസാരിക്കുന്നത്. സ്ഥാനമാനങ്ങളിൽ വ്യത്യാസമുണ്ടാകും. എന്നാൽ എഴുന്നേറ്റ് നടക്കാനാവുന്ന കാലത്തോളം കമ്മ്യൂണിസ്റ്റുകാരന് വിശ്രമമില്ല. തന്നെ അപമാനിക്കാൻ വേണ്ടി പറഞ്ഞതാവില്ല തനിക്കെതിരായുള്ള വിമർശനം ആരോ പത്രക്കാർക്ക് പറഞ്ഞുകൊടുത്തതാണ്, അല്ലാതെ പാർട്ടി സമ്മേളനത്തിൽ അങ്ങനെ ചർച്ച…