
വിവാദങ്ങളൊഴിയാതെ ‘പഠാൻ’; വീണ്ടും പോസ്റ്ററുകൾ കീറി
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും ദീപിക പദുകോണും ഒന്നിക്കുന്ന ‘പഠാൻ’ സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ മാളിൽ ചിത്രത്തിന്റെ പരസ്യത്തിനായി പതിച്ചിരുന്ന പോസ്റ്ററുകൾ വലിച്ചുകീറി ഹിന്ദു സംഘടനകൾ. വിശ്വഹിന്ദു പരിഷത്ത്, ബജ്രറങ് ദൾ എന്നീ സംഘടനകളാണ് പോസ്റ്ററുകൾ നശിപ്പിച്ചത്. പ്രകടനവുമായി എത്തിയ പ്രവർത്തകർ ചിത്രത്തിന്റെ പോസ്റ്ററുകൾ നശിപ്പിക്കുകയായിരുന്നു. സിനിമ പ്രദർശിപ്പിക്കരുതെന്ന് താക്കീതു നൽകിയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്. ജനുവരി 25ന് പഠാൻ റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും പ്രതിഷേധം ശക്തമാകുന്നത്. ചിത്രത്തിലെ ‘ബേഷരം രംഗ്…’ എന്ന ഗാനമാണ്…