
ഒരു മലവെള്ള പാച്ചിലിൽ അമ്മയും അച്ഛനും കുഞ്ഞനുജനും ഭാര്യയയും ഒലിച്ചു പോയി; ഉള്ളുരുകി ജിഷ്ണു
വയനാട്ടിൽ ഉരുൾപൊട്ടൽ നടന്ന മേഖലയിൽ അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഒലിച്ചുപോയി, സ്വന്തം വീടും അപകടം മുൻകൂട്ടി കണ്ട് കുടുംബം മാറി താമസിച്ച ബന്ധുവിെൻറ വീടും അപ്പാടെ തകർന്ന് മണ്ണടിഞ്ഞു. സൗദിയിൽ നിന്ന് ഉള്ളുലഞ്ഞ് ജിഷ്ണു നാട്ടിലെത്തി. ഇനി കുടുംബത്തിൽ കുഞ്ഞനുജൻ മാത്രമാണ് ബാക്കിയെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇനിയും ജിഷ്ണുവിനായിട്ടില്ല. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ ജിഷ്ണു രാജൻ ചൊവ്വാഴ്ച വൈകീട്ട് തന്നെ നാട്ടിലേക്ക് പുറപ്പെട്ടിരുന്നു. മുണ്ടക്കൈയിലെ പുഞ്ചിരിവട്ടത്താണ് ജിഷ്ണുവിെൻറ…