
പതഞ്ജലിയുടെ ഓഹരി മൂല്യം കുത്തനെ ഇടിഞ്ഞു; ഡയറക്ടർ ബോർഡ് യോഗം നാളെ ചേരും
ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായ സുപ്രീം കോടതി ഉത്തരവിന് പിന്നാലെ പതഞ്ജലി ഫുഡ്‌സിന്റെ ഓഹരികളിൽ കനത്ത ഇടിവ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ അവസാനിപ്പിക്കാൻ പതഞ്ജലിയോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു പരസ്യങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിക്കില്ലെന്ന വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് രാംദേവിന്റെ പതഞ്ജലി ആയുർവേദയ്ക്കും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും എതിരെ സുപ്രീം കോടതി ഇന്നലെ കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. പതഞ്ജലി ഫുഡ്‌സ് ഓഹരികൾ ബിഎസ്ഇയിൽ 4.46 ശതമാനം ഇടിഞ്ഞ് 1548.00 രൂപയിലെത്തി. 105 മിനിറ്റ് വ്യാപാരത്തിനിടെ…