
പാറ്റ് കമ്മിൻസ് രക്ഷകനായി ; പാക്കിസ്ഥാനെതിരെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ
പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് ജയം. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 203 രണ്‍സിന് പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് പാകിസ്ഥാനെ തകര്‍ത്തത്. 44 റണ്‍സ് നേടിയ മുഹമ്മദ് റിസ്വാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. നസീം ഷാ (40) നിര്‍ണായക സംഭാവന നല്‍കി. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 33.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ജോഷ് ഇന്‍ഗ്ലിസ് (49), സ്റ്റീവന്‍ സ്മിത്ത് (44) എന്നിവര്‍…