
നെറ്റ്ഫ്ളിക്സ് പാസ്വേഡ് ഷെയറിങിന് നിയന്ത്രണം; വീട്ടിലുള്ളവർക്ക് മാത്രം നൽകാം
നെറ്റ്ഫ്ളിക്സ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരു വീട്ടിലുള്ളവരുമായി അല്ലാതെ മറ്റാർക്കും അക്കൗണ്ടിന്റെ പാസ് വേഡ് പങ്കുവെച്ച് ഉപയോഗിക്കാൻ സാധിക്കില്ല. നെറ്റ്ഫ്ളിക്സിന്റെ പുതിയ അപ്ഡേറ്റിലാണ് ഈ പാസ് വേഡ് ഷെയറിങ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഉപഭോക്താക്കൾ ഒരേ ഇടത്താണ് താമസിക്കുന്നത് എന്ന് ഉറപ്പുവരുത്താൻ മാസം തോറും ഒരിക്കലെങ്കിലും അവരുടെ ഉപകരണങ്ങൾ ഒരേ വൈഫൈയിൽ കണക്റ്റ് ചെയ്യാൻ നെറ്റ്ഫ്ളിക്സ് ആവശ്യപ്പെടും. അതായത് പാസ് വേഡ് ഷെയർ ചെയ്യുന്നത് പൂർണമായും നിർത്തുകയല്ല നെറ്റ്ഫ്ളിക്സ് ചെയ്തിരിക്കുന്നത്. പാസ് വേഡ് ഒരു വീട്ടിലുള്ളവരുമായി മാത്രം പങ്കുവെച്ചാൽ…