കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകൻ; കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രമുഖ കാർട്ടൂണിസ്റ്റ് സുകുമാർ(91) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപകനാണ്. 1996ൽ ഹാസ്യ സാഹിത്യത്തിന് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കവിത, കഥ, നോവൽ ഉൾപ്പെടെ അൻപതിൽപരം പുസ്തകങ്ങൾ രചിച്ചു.  കുട്ടിക്കാലത്ത് അച്ഛനൊപ്പം ശാന്തിക്കാരനായി സഹായത്തിനു കൂടി ഇഷ്ട ദൈവങ്ങളെ അണിയിച്ചൊരുക്കിയും അവരുടെ രൂപങ്ങൾ ചുവരിലും കടലാസിലും പകർത്തിയും വരയുടെ ലോകത്തെത്തിയ സുകുമാറിന്റെ കാരിക്കേച്ചറുകളും കാർട്ടൂണുകളും ആസ്വദിച്ചവർ ഒട്ടേറെയാണ്. വരയുടെ പേരിൽ കുട്ടിക്കാലത്തു ശാസനയും മുതിർന്നപ്പോൾ പ്രശംസയും പിന്നീട്…

Read More