
മലയാളികളെ ചിരിപ്പിച്ച ഷാഫി; വിട പറഞ്ഞത് സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ
മലയാളികളെ കുടുകുടാ ചിരിപ്പിച്ച ഒരുപിടി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചാണ് സംവിധായകന്‍ ഷാഫിയുടെ മടക്കം. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെത്തുടർന്ന് ഒരാഴ്ച മുൻപ് ആസ്റ്റർ മെഡ്‌സിറ്റിയിൽ പ്രവേശിപ്പിച്ച ഷാഫി ഏഴു ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് ആയിരുന്നു വിയോഗം. 1995-ല്‍ രാജസേനന്റെ ‘ആദ്യത്തെ കണ്മണി’ എന്ന സിനിമയില്‍ സംവിധാന സഹായിയായിട്ടായിരുന്നു ഷാഫിയുടെ വെള്ളിത്തിരയിലെ തുടക്കം. രാജസേനന്റെ തന്നെ ‘ദില്ലിവാല രാജകുമാരന്‍’, സിദ്ദിഖിന്റെ ‘ഹിറ്റ്‌ലര്‍’, ‘ഫ്രണ്ട്‌സ്’ തുടങ്ങിയ സിനിമകളിലും സംവിധാന സഹായിയായി. പിന്നീട് സഹോദരന്‍ റാഫിക്കൊപ്പം റാഫി-മെക്കാര്‍ട്ടിന്‍ കൂട്ടുക്കെട്ടില്‍പിറന്ന…