കുവൈത്ത് വിമനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ വർധന

2023ൽ കു​വൈ​ത്ത് വി​മാ​ന​ത്താ​വ​ളം വ​ഴി 15.6 യാ​ത്ര​ചെ​യ്ത​ത് ദ​ശ​ല​ക്ഷം പേ​ർ. 2022നെ ​അ​പേ​ക്ഷി​ച്ച് 2023ൽ ​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 26 ശ​ത​മാ​നം വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി സി​വി​ല്‍         ഏ​വി​യേ​ഷ​ൻ ജ​ന​റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ വി​മാ​ന ഗ​താ​ഗ​ത​ത്തി​ൽ 23 ശ​ത​മാ​ന​വും ച​ര​ക്ക് ഗ​താ​ഗ​ത​ത്തി​ൽ മൂ​ന്നു ശ​ത​മാ​ന​വും വ​ർ​ധ​ന ക​ഴി​ഞ്ഞ വ​ർ​ഷം ഉ​ണ്ടാ​യ​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഇ​മാ​ദ് അ​ൽ ജ​ലാ​വി പ​റ​ഞ്ഞു. വി​മാ​നം വ​ഴി 79,32,222 പേ​ര്‍ രാ​ജ്യ​ത്ത് പ്ര​വേ​ശി​ച്ച​പ്പോ​ള്‍ 76,84,578 പേ​ര്‍…

Read More

ജപ്പാനിൽ വിമാനം കത്തിയമർന്നു; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ജപ്പാനിൽ ടോകിയോ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം കത്തിയമർന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ജപ്പാൻ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ടോകിയോ ഹനേദാ വിമാനത്താവളത്തിലാണ് 367 യാത്രക്കാരുമായെത്തിയ വിമാനം കത്തിയമർന്നത്. എന്നാൽ കോസ്റ്റ് ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടുത്തമുണ്ടായതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജപ്പാൻ എയർലൈൻസിന്റെ ജെഎഎൽ 516 വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ കോസ്റ്റ്ഗാർഡിന്റെ വിമാനവുമായി കൂട്ടിയിടിച്ചതാണ് തീപിടിക്കാൻ കാരണമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.വിമാനത്തിലുണ്ടായിരുന്ന 367 യാത്രക്കാരെയും 12 ജീവനക്കാരെയും രക്ഷപ്പെടുത്തിയതായി…

Read More

ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്രക്കാർ ഏറ്റവും കൂടുതൽ യാത്ര ചെയ്തത് തിരുവനന്തപുരം വഴി; കൊച്ചി നെടുമ്പാശ്ശേരി രണ്ടാമത്

യുഎഇയിലെ ഷാർജയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയെന്ന് കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ കണക്ക് പ്രകാരം ഷാർജ-തിരുവനന്തപുരം റൂട്ടിൽ 1.16 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതേ കാലയളവില്‍ 88,689 പേര്‍ യാത്ര ചെയ്ത കൊച്ചി വിമാനത്താവളമാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാമത്. മൂന്നാം സ്ഥാനത്ത് 77,859 യാത്രക്കാര്‍ സഞ്ചരിച്ച ഡല്‍ഹിയാണ്. ഒരു മാസം ശരാശരി 39,000 പേരാണ് നിലവിൽ തിരുവനന്തപുരം-ഷാർജ…

Read More

അബുദാബി വിമാനത്താവളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാർ പറന്നത് ഇന്ത്യ നഗരങ്ങളിലേക്ക് ; കണക്ക് പുറത്ത് വിട്ട് എയർപോർട്ട് അധികൃതർ

അബൂദബി വിമാനത്താവളത്തിൽനിന്ന് ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത് ഇന്ത്യൻ നഗരങ്ങളിലേക്കെന്ന് വിമാനത്താവളം അധികൃതർ. ഏറ്റവും കൂടുതൽ പേർ അബൂദബിയിൽനിന്ന് പറക്കുന്നത് മുംബൈയിലേക്കാണ്. ഈ പട്ടികയിൽ കൊച്ചിയാണ് മൂന്നാം സ്ഥാനത്ത്. അബൂദബി വിമാനത്താവളത്തിന്റെ പുതിയ ടെർമിനലായ ടെർമിനൽ എയുടെ സൗകര്യങ്ങൾ വിശദീകരിക്കാൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ അബൂദബി എയർപോർട്ട് എം.ഡി എലേന സൊർലിനിയാണ് അബൂദബിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്ന നഗരങ്ങളുടെ പട്ടിക അറിയിച്ചത്. മുംബൈ ഒന്നാം സ്ഥാനത്തും ലണ്ടൻ രണ്ടാം സ്ഥാനത്തുമാണ്….

Read More

ആവശ്യത്തിന് യാത്രക്കാരില്ല; ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം കപ്പൽ സർവീസ് റദ്ദാക്കി.

തമിഴ്നാട്ടിലെ നാഗപട്ടണം തുറമുഖത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള യാത്രക്കപ്പലിന്റെ ഞായറാഴ്ചത്തെ സര്‍വീസ് റദ്ദാക്കി.ആവശ്യത്തിന് യാത്രക്കാരില്ലാത്തതിനാലാണ് ഉദ്ഘാടനംകഴിഞ്ഞ് രണ്ടാമത്തെ ദിവസം യാത്ര മുടങ്ങിയത്.ഷിപ്പിങ് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലില്‍ ഞായറാഴ്ചത്തേക്ക് ഏഴുപേരാണ് ടിക്കറ്റെടുത്തത്. 150 പേര്‍ക്ക് യാത്രചെയ്യാവുന്ന കപ്പലില്‍ ശനിയാഴ്ചത്തെ ഉദ്ഘാടന യാത്രയ്ക്ക് 50 പേരുണ്ടായിരുന്നു. മടക്കയാത്രയില്‍ 30 ശ്രീലങ്കക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ അധികമില്ലാത്ത സാഹചര്യത്തില്‍ തുടക്കത്തില്‍ സര്‍വീസ് ആഴ്ചയില്‍ മൂന്നുദിവസമായി കുറയ്ക്കുന്ന കാര്യം പരിഗണനയിലാണ്. തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിലായിരിക്കും സര്‍വീസ്. കടല്‍ പ്രക്ഷുബ്ധമാകാനുള്ള സാധ്യത…

Read More

വാതിലിന് തകരാർ; സൗദി എയർലൈൻസിലെ യാത്രക്കാരെ ഇറക്കിവിട്ടു

റിയാദിലേക്കുള്ള സൗദി എയർലൈൻസ് വിമാനത്തിന്റെ വാതിലിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി. രാത്രി 8.30ന് റിയാദിലേക്ക് പുറപ്പെടേണ്ട വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. വാതിലിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ ഇറക്കിവിടുകയായിരുന്നു. 120ഓളം യാത്രക്കാരെയാണ് പുറത്തിറക്കിയത്. യാത്രക്കാരെല്ലാം കയറിയതിന് ശേഷമായിരുന്നു തകരാർ കണ്ടത്. യാത്രക്കാരെ മുന്നറിയിപ്പ് കൂടാതെ പുറത്തിറക്കിയത് ചെറിയ തോതിൽ സംഘർഷത്തിന് ഇടയാക്കി. അതേസമയം യാത്രക്കാരെല്ലാം കാത്തിരിക്കുകയാണ്. തകരാർ പരിഹരിച്ചതിന് ശേഷം ഈ വിമാനത്തിൽ റിയാദിലേക്ക് തിരിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ…

Read More

ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം; ഗോൾ അടിച്ച് കൊച്ചി മെട്രോ,ലക്ഷം കടന്ന് യാത്രക്കാർ.

കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾ മഴ പെയ്യിച്ചപ്പോൾ കോളടിച്ചത് കൊച്ചി മെട്രോയ്ക്ക്. മത്സരം കാണാനെത്താൻ ഫുട്ബോൾ ആരാധകർ തിരഞ്ഞെടുത്തത് കൊച്ചി മെട്രോയെയാണ്. 1,27,828 പേരാണ് ഇന്നലെ മെട്രോയില്‍ യാത്ര ചെയ്തത്.2023ൽ ഇതുൾപ്പെടെ 24 തവണയാണ് യാത്രക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. സെപ്റ്റംബർ മാസം ഇന്ന് വരെ ശരാശരി ദൈനംദിന യാത്രക്കാരുടെ എണ്ണം 91742 ആണ്. 30 അധിക സർവീസുകളാണ് ഇന്ന് കൊച്ചി മെട്രോ…

Read More

ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് വഴികാട്ടാന്‍ ഡിജിറ്റല്‍ കിയോസ്കുകള്‍

യാത്രക്കാർക്ക് സേവനമൊരുക്കുന്നതിനായി ഡിജിറ്റൽ കിയോസ്‌കുകൾ സ്ഥാപിച്ച് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. കസ്റ്റമർ സർവീസിലേക്ക് ലൈവ് വീഡിയോ കോൾ സംവിധാനം ഉൾപ്പെടെ കിയോസ്‌കുകളിൽ ലഭ്യമാണ്. പുതുതായി സ്ഥാപിച്ച ഡിജിറ്റൽ കിയോസ്‌കിൽ യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങൾ, നാവിഗേഷൻ, കസ്റ്റമർ സർവീസിലേക്കുള്ള ലൈവ് വീഡിയോ കോൾ തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക. ഇരുപത് ഭാഷകളിൽ യാത്രക്കാർക്ക് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം. ഗള്‍ഫ് മേഖലയിലെ സുപ്രധാന വിമാനത്താവളങ്ങളിലൊന്നാണ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം. യൂറോപ്പിലേക്കും അമേരിക്കയിലേക്കും അടക്കമുള്ള യാത്രയ്ക്ക് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍…

Read More

ശക്തമായ മഴ തുടരുന്നു; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. മണ്‍സൂണ്‍ യാത്രകള്‍ സുരക്ഷിതമായിരിക്കാന്‍ ഒരല്‍പം കരുതലാകാമെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കുന്നു. മോശം കാലാവസ്ഥ യാത്രയ്ക്ക് തീരെ അനുയോജ്യമല്ലെന്ന് മനസിലാക്കണം. അല്‍പസമയ ലാഭത്തിനായി അപരിചിതമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. വേഗത കുറച്ച്‌ വാഹനം ഓടിക്കണം. മുന്നിലെ വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വെള്ളക്കെട്ടിലൂടെ ഡ്രൈവിംഗ് ഒഴിവാക്കുക.. ടയറുകള്‍, വൈപ്പര്‍, ബ്രേക്ക്, ഹെഡ് ലൈറ്റുകള്‍, ഇന്‍ഡിക്കേറ്റുകള്‍ തുടങ്ങിയവ നല്ല കണ്ടീഷന്‍ ആണെന്ന്…

Read More

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകാൻ അനുമതി

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാനാണ് നിലവിൽ അനുമതിയുള്ളത്. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഇതുവരെ ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടായിരുന്നത്. മദ്യം കൊണ്ടുപോകാൻ അനുമതിയുണ്ടെങ്കിലും മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. ദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിഎംആർസി…

Read More