ജീവനക്കാരുടെ അവധി ; 80 ൽ അധികം വിമാനങ്ങൾ റദ്ദാക്കി എയർഇന്ത്യ എക്സ്പ്രസ് , ദുരിതത്തിലായി യാത്രക്കാർ , പ്രതിഷേധം ശക്തം

80 ലധികം വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിച്ച് ക്യാബിൻ ക്രൂ അംഗങ്ങളിൽ ഒരു വിഭാഗം അപ്രതീക്ഷിതമായി അസുഖ അവധി റിപ്പോർട്ട് ചെയ്തതിനാൽ എയർ ഇന്ത്യ എക്‌സ്പ്രസ് വൈകുകയും ചെയ്തിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിൽ യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. മാർച്ച് അവസാന വാരത്തിൽ ആരംഭിച്ച വേനൽക്കാല സ്പെഷ്യൽ ഫ്ലൈറ്റുകൾ ഉൾപ്പടെ പ്രതിദിനം 360 ഫ്ലൈറ്റ് സർവീസുകളാണ് എയർ ഇന്ത്യ എക്‌സ്പ്രസ് നടത്തിയിരുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ…

Read More

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ; അറിയിപ്പ് കിട്ടിയ യാത്രക്കാർ മാത്രം എയർപോർട്ടിലേക്ക് എത്തിയാൽ മതിയെന്ന് നിർദേശം

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്നാണ് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ അറിയിച്ചു. അതേസമയം യുഎഇയിലെ കനത്ത മഴയെത്തുടർന്ന് താളം തെറ്റിയ ദുബൈ എയർപോർട്ട് ഇന്ന് സാധാരണ നിലയിലാകും. റോഡുകൾ സാധാരണ ഗതിയിലാക്കാൻ ഊർജ്ജിത യത്നം നടക്കുകയാണ്. കെട്ടിടങ്ങളുടെ രണ്ടും മൂന്നും നില വരെയുള്ള ബേസ്മെന്റിൽ കയറിയ വെള്ളാണ് വലിയ വെല്ലുവിളി. ഇവിടങ്ങളിൽ നിരവധി വാഹനങ്ങൾ വെള്ളത്തിലാണ്. വെള്ളത്താൽ…

Read More

യശ്വന്ത്‌പൂർ-കണ്ണൂർ എക്സ്പ്രസിൽ വൻ കവർച്ച ; യാത്രക്കാരുടെ മൊബൈലും പണവും നഷ്ടമായി

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്‌സ്പ്രസില്‍ വന്‍ കവര്‍ച്ച. പുലര്‍ച്ചെ സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇരുപതോളം യാത്രക്കാരുടെ മൊബൈല്‍ ഫോണുകളും പണവും നഷ്ടമായി. ട്രെയിനിന്റെ എസി കോച്ചുകളിലായിരുന്നു കവര്‍ച്ച. സംഭവത്തില്‍ യാത്രക്കാര്‍ റെയില്‍വേ പൊലീസില്‍ പരാതി നല്‍കി. പണവും മറ്റും കവര്‍ന്ന ശേഷം മോഷ്ടാക്കള്‍ യാത്രക്കാരുടെ ബാഗുകള്‍ ട്രെയിനിലെ ശുചിമുറിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സേലം കേന്ദ്രീകരിച്ചാണ് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ടാക്സി പെർമിറ്റില്ലാതെ യാത്രക്കാരുമായി സർവീസ് ; വാഹനങ്ങൾ പിടികൂടി സൌദി പൊതുഗതാഗത അതോറിറ്റി അധികൃതർ

ടാ​ക്​​സി പെ​ർ​മി​റ്റി​ല്ലാ​തെ യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​യ 418 കാ​റു​ക​ളെ​യും അ​വ​യു​ടെ ഡ്രൈ​വ​ർ​മാ​രെ​യും പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പി​ടി​കൂ​ടി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ നി​രീ​ക്ഷ​ണ ക്യാമ്പ​യി​നി​ലൂ​ടെ​യാ​ണ്​​ ഇ​ത്ര​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ​നി​ന്ന്​ ഇ​ങ്ങ​നെ അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തി​യ​വ​രാ​ണ്​ കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രാ​യ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്ന​താ​യി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ന​ധി​കൃ​ത ടാ​ക്​​സി സ​ർ​വി​സ്​ ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ 5,000 റി​യാ​ൽ പി​ഴ​യും വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ശി​ക്ഷാ​ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് സു​ഗ​മ​വും സു​ര​ക്ഷി​ത​വും സു​ഖ​പ്ര​ദ​വു​മാ​യ ഗ​താ​ഗ​താ​നു​ഭ​വം…

Read More

എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റിയാൽ​ 5000 റിയാൽ പിഴ

രാജ്യത്തെ എയർപ്പോർട്ടുകളിൽനിന്ന്​ ടാക്​സി പെർമിറ്റില്ലാതെ യാത്രക്കാരെ കയറ്റികൊണ്ടുപോയാൽ​ 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്​. അനധികൃത ടാക്​സികൾക്കെതിരെ പിഴ ചുമത്തൽ നടപടി ഗതാഗത അതോറിറ്റി ആരംഭിച്ചു​. ഇത്തരം സർവിസ്​ നടത്താൻ താൽപര്യമുള്ളവർ അവരുടെ വാഹനങ്ങൾ ടാക്​സി ലൈസൻസുള്ള കമ്പനികളിലൊന്നിന്​ കീഴിൽ ചേർക്കാനും അതിനുവേണ്ടിയുള്ള പ്രോത്സാഹന പരിപാടിയിൽനിന്ന്​ പ്രയോജനം നേടാനും അതോറിറ്റി ആവശ്യപ്പെട്ടു. വ്യാജ ടാക്​സി സർവിസുകൾക്കെതിരെ ആഭ്യന്തര മന്ത്രാലയം, ഗസ്​റ്റ്​സ്​ ഓഫ് ഗോഡ് സർവിസ് പ്രോഗ്രാം, പബ്ലിക് പ്രോസിക്യൂഷൻ, ജനറൽ അതോറിറ്റി ഓഫ് സിവിൽ…

Read More

റംസാന്‍ മാസം: ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

റംസാന്‍ മാസം കണക്കിലെടുത്ത് യാത്രക്കാര്‍ക്ക് സന്തോഷകരമായ വാര്‍ത്തയുമായി ഗള്‍ഫിലെ വിമാനക്കമ്പനി. റംസാന്‍ മാസത്തില്‍ ദോഹ- ജിദ്ദ യാത്രക്കാര്‍ക്ക് 15 കിലോ അധിക ലഗേജ് അനുവദിച്ചിരിക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ്. വിശുദ്ധ മാസത്തില്‍ ധാരാളം മുസ്‌ലീങ്ങള്‍ ഉംറ നിര്‍വഹിക്കുന്നതിനാലാണ് അധിക ലഗേജ് അനുവദിച്ചുള്ള പ്രഖ്യാപനമെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു. ഇതുവഴി ഉംറ കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് സംസം വെള്ളം, ഈന്തപ്പഴം തുടങ്ങിയവ കൂടുതല്‍ കൊണ്ടുവരാനാകുമെന്ന പ്രത്യേകതയുമുണ്ട്. ദോഹയില്‍ നിന്നും ജിദ്ദയിലേക്കുള്ള എല്ലാ യാത്രക്കാര്‍ക്കും അധിക ലഗേജ് അനുവദിക്കും. പ്രതിവാരം ഖത്തര്‍ എയര്‍വേഴ്സിന്…

Read More

ഖത്തറിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു; ഫെബ്രുവരിയിൽ യാത്രക്കാർ സജീവമായതായി സിവിൽ ഏവിയേഷൻ

ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ന് സാ​ക്ഷ്യം​വ​ഹി​ച്ച ഫെ​ബ്രു​വ​രി മാ​സ​ത്തി​ൽ ഖ​ത്ത​റി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ളു​ടെ​യും യാ​ത്രി​ക​രു​ടെ​യും എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി ഖ​ത്ത​ർ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി. 2023 ഫെ​ബ്രു​വ​രി മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് വി​മാ​ന സ​ഞ്ചാ​ര​ത്തി​ൽ 30.1 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ‌രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം 22,736 ആ​ണ്. മു​ൻ​വ​ർ​ഷം ഇ​ത് 17,479 ആ​യി​രു​ന്നു. മു​ൻ​വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 34.9 ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യ​ത്. എ​യ​ർ കാ​ർ​ഗോ, മെ​യി​ൽ വി​ഭാ​ഗ​ത്തി​ലും…

Read More

ദോഹ – ജിദ്ദ യാത്രക്കാർക്ക് അധിക ബാഗേജിന് അനുമതി നൽകി ഖത്തർ എയർവേയ്സ്

ദോ​ഹ​യി​ൽ​ നി​ന്നും ജി​ദ്ദ​യി​ലേ​ക്കും തി​രി​കെ​യു​മു​ള്ള യാ​​ത്ര​ക്കാ​ർ​ക്ക് 15 കി​ലോ അ​ധി​ക ബാ​ഗേ​ജ് വ​ഹി​ക്കാ​ൻ അ​നു​വ​ദി​ച്ച് ഖ​ത്ത​ർ എ​യ​ർ​വേ​സ്. റ​മ​ദാ​നി​ൽ ഉം​റ തീ​ർ​ഥാ​ട​ന​ത്തി​ര​ക്ക് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് മാ​ർ​ച്ച് 15 മു​ത​ൽ ഏ​പ്രി​ൽ 10 വ​രെ ഓ​രോ യാ​ത്ര​ക്കാ​ര​നും അ​നു​വ​ദി​ച്ച ബാ​ഗേ​ജി​നൊ​പ്പം 15 കി​ലോ അ​ധി​കം വ​ഹി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത്. വി​ശു​ദ്ധ മാ​സ​ത്തി​ൽ ഖ​ത്ത​റി​ൽ​ നി​ന്നും സ്വ​ദേ​ശി​ക​ളും താ​മ​സ​ക്കാ​രും ഉ​ൾ​പ്പെ​ടെ ജി​ദ്ദ​യി​ലേ​ക്കു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യാ​ണു​ണ്ടാ​കു​ന്ന​ത്. ഇ​വ​ർ​ക്ക്, അ​ധി​ക ചാ​ർ​ജി​ല്ലാ​​തെ കൂ​ടു​ത​ൽ ബാ​ഗേ​ജ് അ​നു​വ​ദി​ക്കു​ന്ന​തു വ​ഴി യാ​ത്ര…

Read More

കൊണ്ടോട്ടിയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

കൊണ്ടോട്ടി നഗരമധ്യത്തിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് തങ്ങൾസ് റോഡ് ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണംവിട്ട ബസ് ഇടതുവശത്തേക്കാണ് മറിഞ്ഞത്. ഞായറാഴ്ചയായതിനാൽ വാഹനങ്ങളും യാത്രക്കാരും കുറവായതിനാൽ വൻദുരന്തമാണ് ഒഴിവായത്. അതുപോലെ ബസിലും യാത്രക്കാർ കുറവായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.

Read More

സഹയാത്രികരുടെ മുന്നിൽ വെച്ച് ട്രെയിനിൽ നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി

കോട്ടയത്ത് സഹയാത്രികരുടെ മുന്നിൽ വെച്ച് വേണാട് എക്സ്പ്രസിൽ നിന്ന് നിന്ന് ചാടിയ യുവാവിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണമാരംഭിച്ചത്. തുടർന്ന് തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. ​ഗുരുതര പരിക്കുകളേറ്റ യുവാവിനെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം പന്മന സ്വദേശിയായ അൻസാർ ഖാനാണ് സഹയാത്രികർ നോക്കി നിൽക്കേ ട്രെയിനിൽ നിന്ന് ചാടിയത്. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. വേണാട് എക്സ്പ്രസ് പിറവം സ്റ്റേഷൻ കഴിഞ്ഞ് വൈക്കത്ത്…

Read More