വനിത ക്യാബിൻ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു

വിമാന ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരെ വിമാനത്തിൽനിന്ന് ഇറക്കിവിട്ടു. ഡൽഹി-ഹൈദരാബാദ് സ്‌പൈസ്ജെറ്റ് വിമാനത്തിലാണ് സംഭവം. പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപിക്കുകയായിരുന്നു. ഒരു യാത്രക്കാരൻ വനിത ക്യാബിൻ ക്രൂവിനോട് വാക്കുതർക്കത്തിൽ ഏർപ്പെടുന്നതും, മറ്റൊരു യാത്രക്കാരൻ പ്രശ്‌നത്തിൽ ഇടപെടാൻ എത്തുന്നതുമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവനക്കാരിയുടെ ദേഹത്ത് യാത്രക്കാരൻ സ്പർശിച്ചതായും മറ്റു ജീവനക്കാർ പരാതി നൽകി. ഡൽഹിയിൽനിന്ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രക്കാരൻ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതെന്നും അവരെ ശല്യപ്പെടുത്തുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തതായും സ്‌പൈസ്ജെറ്റ് പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ…

Read More

‘നിങ്ങളുടെ വേലക്കാരിയല്ല’: യാത്രക്കാരനോട് എയർഹോസ്റ്റസ്  

വിമാനത്തിനുള്ളിൽ ഭക്ഷണം തിരഞ്ഞെടുക്കുന്നതിനെച്ചൊല്ലി ജീവനക്കാരിയും യാത്രക്കാരനും തമ്മിൽ തർക്കം. ഇൻഡിഗോ എയർലൈൻസിന്റെ ഇസ്താംബുൾ-ഡൽഹി വിമാനത്തിലാണ് സംഭവം. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഗുർപ്രീത് സിങ് ഹാൻസ് എന്നയാളാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്. എയർഹോസ്റ്റസിനോട് യാത്രക്കാരൻ പരുഷമായി സംസാരിക്കുന്നത് വിഡിയോയിൽ കാണാം. ”നിങ്ങൾ ആക്രോശിച്ചതും ബഹളം വച്ചതും കാരണം ഞങ്ങളുടെ ഒരു ക്രൂ മെമ്പർ കരയുകയാണ്” എന്ന് എയർഹോസ്റ്റസ് പറയുന്നു. എയർഹോസ്റ്റസ് പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപ്, യാത്രക്കാരൻ ”നീ എന്തിനാണ് അലറുന്നത്?” എന്ന് ചോദിച്ചു. രൂക്ഷമായ വാക്കുതർക്കത്തിനിടെ…

Read More