വിമാനം വൈകുമെന്ന് അനൗൺസ്മെൻ്റെ; പൈലറ്റിനെ മർദിച്ച് യാത്രക്കാരൻ

ദില്ലിയിൽ ഇൻഡി​ഗോ വിമാനത്തിനുള്ളിൽ പൈലറ്റിന് യാത്രക്കാരൻ്റെ മർദനം. വിമാനം വൈകുന്ന കാര്യം യാത്രക്കാരെ അറിയിക്കുമ്പോഴാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. ഇന്നലെ രാത്രി ഒരു മണിയ്ക്കാണ് സംഭവം. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു. ആക്രമണം തുടർന്നതോടെ വിമാനത്തിലെ മറ്റു ജീവനക്കാർ തടഞ്ഞു. അതേസമയം, യാത്രക്കാരൻ പൈലറ്റിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ യാത്രക്കാരനെതിരെ പരാതി നൽകിയെന്ന് ഇൻഡി​ഗോ അധികൃതർ അറിയിച്ചു. നടപടിയെടുക്കുമെന്ന് ദില്ലി പൊലീസും അറിയിച്ചു….

Read More

വിമാനത്തിൽ കയറാതെ യാത്രക്കാരൻ; വൻ തട്ടിപ്പ്:  നാല് ജീവനക്കാരുള്‍പ്പെടെ പിടിയിൽ

വിമാനത്തില്‍ കയറാതെ എയര്‍പോര്‍ട്ടില്‍ ചുറ്റിത്തിരിഞ്ഞ യാത്രക്കാരനെ പിടികൂടിയപ്പോൾ പുറത്തായത് വന്‍ തട്ടിപ്പ്. വിശദമായ അന്വേഷണത്തില്‍ എയര്‍ ഇന്ത്യയിലെ നാല് ജീവനക്കാരുള്‍പ്പെടെ അറസ്റ്റിലാവുകയും ചെയ്തു. ബുധനാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ബിര്‍മിങ്ഹാമിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യാന്‍ വിമാനത്താവളത്തിലെത്തി, ബോര്‍ഡിങ് പാസ് വാങ്ങിയിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്തില്‍ കയറിയില്ലെന്നും, ഇയാളെ കയറാതെയാണ് വിമാനം പുറപ്പെട്ടതെന്നുമുള്ള സന്ദേശം സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു. മൂന്നാം ടെര്‍മിനലില്‍ നിന്ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോള്‍ വിമാനത്തില്‍ കയറാതിരിക്കാനുള്ള…

Read More

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസ്; പ്രതി ഒളിവിൽ

വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്ന് പോലീസ്. സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശ്ശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇയാളുടെ തൃശ്ശൂരിലെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. എന്നാല്‍, ഇതിനോടകം പ്രതി വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതിക്കായി തൃശ്ശൂരും സമീപപ്രദേശങ്ങളും…

Read More

ബാഗില്‍ അധികമായി എന്തെങ്കിലുമുണ്ടോ ?; ബോംബുണ്ടെന്ന് യാത്രക്കാരന്‍; പിടിയിലായി

ബാഗിൽ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്റെ വിദേശയാത്ര മുടങ്ങി, പോലീസ് പിടിയിലുമായി. ശനിയാഴ്ച പുലർച്ചെ നാലോടെ തിരുവനന്തപുരത്തുനിന്ന് ദുബായിലേക്കുപോയ എമിറേറ്റ്‌സ് വിമാനത്തിൽ പോകാനെത്തിയ യാത്രക്കാരനാണ് യാത്ര മുടങ്ങിയത്. ചെക് ഇൻ കൗണ്ടറിൽ ലഗേജുമായി പരിശോധനയ്ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും സാധനങ്ങളുണ്ടോയെന്ന് വിമാന ഏജൻസിയുടെ ജീവനക്കാർ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാത്തതിനെത്തുടർന്ന് യാത്രക്കാരൻ താൻ ബാഗിൽ ബോംബ് വച്ചിട്ടുണ്ടെന്ന് അറിയിച്ചു. പരിഭ്രാന്തിയിലായ വിമാനക്കമ്പനിയുടെ ജീവനക്കാർ ഉടൻതന്നെ ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞുവെച്ചു. തുടർന്ന് വിമാനത്താവളത്തിലെ ബോംബ് സ്ക്വാഡെത്തി…

Read More

ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറി; 40കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

വിമാനയാത്രക്കിടെ ക്യാബിന്‍ ക്രൂവിനോട് മോശമായി പെരുമാറിയതിന്‍റെ പേരില്‍ 40കാരനായ യാത്രക്കാരനെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു. ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ വെച്ച് ബെംഗളൂരുവില്‍നിന്ന് ഗോവയിലേക്കുള്ള എയര്‍ഏഷ്യ ഇന്ത്യ വിമാനത്തിലാണ് സംഭവം. യുവതിയെ അപമാനിച്ചതിന് ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. പുലര്‍ച്ചെ 4.10ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനത്തിലാണ് സംഭവം. 21കാരിയായ ക്യാബിന്‍ ക്രൂ യാത്രക്കാരെ സ്വീകരിക്കുന്നതിനിടെ ഇവരെ തൊടാന്‍ ശ്രമിക്കുകയും കൈയില്‍കയറി പിടിക്കുകയുമായിരുന്നുവെന്നും യുവതിയോട് മോശമായി സംസാരിക്കുകയും ചെയ്തതായും പോലീസ് പറ‍ഞ്ഞു.

Read More

പറക്കുന്ന വിമാനത്തിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം; യുവാവ് അറസ്റ്റിൽ

യാത്രാമധ്യേ വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയയാൾ അറസ്റ്റിൽ. മുംബൈ – ഡൽഹി എയർ ഇന്ത്യ വിമാനത്തിനുള്ളിൽ ജൂൺ 24നാണ് സംഭവം. എഐസി 866 വിമാനത്തിൽ 17എഫ് സീറ്റിലെ യാത്രികനായിരുന്ന രാം സിങ് എന്നയാളാണ് ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായത്. വിമാനത്തിനുള്ളിൽ സീറ്റിനു സമീപം മലമൂത്ര വിസർജനം നടത്തിയ ഇയാൾ, അവിടെയാകെ തുപ്പി നാശമാക്കിയതായും എഫ്ഐആറിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ വിമാന ജീവനക്കാർ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിച്ചതായാണ് പരാതി. തുടർന്ന്…

Read More

ബസിൽ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം

ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ യുവതിക്കുനേരെ യാത്രക്കാരന്റെ നഗ്നതാ പ്രദർശനം. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ബസിൽ താൻ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നും ഭയന്നുപോയെന്നും യുവതി പറയുന്നു. മൊബൈലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് – ചെറുപുഴ ബസ് സ്റ്റാൻഡിലാണ് സംഭവം ഉണ്ടായത്. അടുത്ത യാത്രയ്ക്ക് വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. പിന്നീട് യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്തു….

Read More

ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി;9 യാത്രക്കാർക്കു പൊള്ളലേറ്റു, ട്രാക്കിൽ 3 മൃതദേഹം

ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ യാത്രക്കാരൻ തീ കൊളുത്തി. സഹയാത്രികയുടെ ദേഹത്താണ് തീ കൊളുത്തിയത്. ട്രെയിനിൻറെ ഡി 2 കമ്പാർട്ട്‌മെൻറിൽ വെച്ച് മണ്ണെണ്ണ സ്‌പ്രേ ചെയ്ത് തീ കത്തിക്കുകയായിരുന്നുവെന്നാണ് വിവരം. അതിനിടെ തീ കൊളുത്തിയയാൾ ഓടി രക്ഷപ്പെട്ടു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിരിക്കുകയാണ്. തീപിടിത്തത്തിനു പിന്നാലെ സ്ത്രീയുടെയും കുഞ്ഞിന്റെയും പുരുഷന്റെയും മൃതദേഹം രണ്ടു മണിക്കൂറിനു ശേഷം റെയിൽവേ ട്രാക്കിൽ കണ്ടെത്തി. സ്ത്രീയും കുഞ്ഞും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണെന്നാണു പ്രാഥമിക വിവരം. മരിച്ച പുരുഷനെക്കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.  ഞായറാഴ്ച…

Read More

റെക്കോർഡ് തിരുത്താൻ വീണ്ടും ഹമദ്; 2022ൽ വന്നുപോയത് 3,57,34,243 യാത്രക്കാർ

ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഈ വർഷവും റെക്കോർഡ് ലക്ഷ്യമാക്കി അധികൃതർ. കോവിഡിന് ശേഷമുള്ള ഉണർവും 2022 ഫിഫ ലോകകപ്പിന്റെ ആഗോള സ്വീകാര്യതയും അടിസ്ഥാനമാക്കി ഈ വർഷവും യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇടാൻ തന്നെയാണ് വിമാനത്താവളം ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവുമായ അക്ബർ അൽ ബേക്കർ വ്യക്തമാക്കി. വർഷം തോറും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നു പോകുന്ന യാത്രക്കാരുടെ എണ്ണം വർധിക്കുന്നു. 2022 ൽ 3,57,34,243 യാത്രക്കാർ. 2021…

Read More

യാത്രക്കിടെ ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്നു; യാത്രക്കാരൻ അറസ്റ്റിൽ

വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്ന യാത്രക്കാരനെ മുംബൈ വിമാനത്താവള പോലീസ് അറസ്റ്റ് ചെയ്തു. നാഗ്പൂരുനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് എമർജൻസി വാതിൽ തുറന്നത്. മുംബൈ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനിടെയാണ് സംഭവം. ജനുവരി 24-ന് ഉച്ചയോടെ ഇൻഡിഗോയുടെ 6E-5274 വിമാനത്തിൽവെച്ച് ലാൻഡിങ്ങിനു തൊട്ടുമുൻപാണ് യാത്രക്കാരന്റെ അപകടകരമായ നീക്കമുണ്ടായത്. ഉടൻതന്നെ കാബിൻ ക്രൂ സംഭവമറിയുകയും ക്യാപ്റ്റനെ വിവരമറിയിക്കുകയും ചെയ്തു. കാബിൻ ക്രൂവിന്റെ പരാതിയിൽ ഇയാൾക്കെതിരേ വിവിധ വകുപ്പുകൾ ചുമത്തി വിമാനത്താവള പോലീസ്…

Read More