കോഴിക്കോട് ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയം ; വിമാനം അടിയന്തര ലാൻഡിംഗ് നടത്തി

കോഴിക്കോട്-ജിദ്ദ വിമാനത്തിൽ വച്ച് യാത്രക്കാരിക്ക് ബോധക്ഷയമുണ്ടായി കുഴഞ്ഞുവീണതിനെ തുടർന്ന് കണ്ണൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. ബുധനാഴ്ച രാത്രി കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഏഴു വയസ്സുള്ള മകന്റെ കൂടെ സൗദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന്റെ അടുത്തേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. വിമാനം യാത്ര തുടർന്ന് ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് ബോധക്ഷയം സംഭവിച്ചത്. ഉടൻ കാബിൻ ക്രൂ അംഗങ്ങൾ ഓടിയെത്തി പ്രാഥമിക ശുശ്രൂഷ…

Read More

തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു

ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ എതിർദിശയിൽ വന്ന ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8-ന് ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനു കീഴിലെ കുമണ്ഡിഹ് റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സാസാറാം–റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ആരോ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ചിലർ പുറത്തേക്കു ചാടി പാളം മുറിച്ചുകടന്നതും ചരക്കുവണ്ടിയിടിക്കു

Read More

ട്രെയിനിൽ നിന്ന് വനിതാ ഡോക്ടർക്ക് പാമ്പ് കടിയേറ്റെന്ന് സംശയം; ആശുപത്രിയിലേക്കു മാറ്റി

ട്രെയിനിൽ നിന്ന് ഡോക്ടർക്ക് പാമ്പ് കടിയേറ്റെന്ന് സംശയം. നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിലാണ് സംഭവം. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) പാമ്പ് കടിയേറ്റത്. യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ ബർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ പറയുന്നു. പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം സജ്ജമായി നിൽക്കുന്നുണ്ട്.

Read More

ബെംഗളൂരുവിലെ വിമാനത്താവളത്തിൽ അനക്കോണ്ടകളുമായി യാത്രക്കാരൻ; അറസ്റ്റ് ചെയ്ത് കസ്റ്റംസ്

ബെംഗളൂരുവിലെ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജിൽ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് സംഭവം. അതേസമയം, ഇയാളുടെ പേരു വിവരങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ബെംഗളൂരു കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അതേസമയം, യാത്രക്കാരനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ അന്വേഷണം നടന്നു വരികയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ്…

Read More

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവം ; മരണം ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ , പ്രതി അറസ്റ്റിൽ

ട്രെയിനിൽ നിന്ന് യാത്രക്കാരൻ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മുംബൈയിലെ പൂനെയിലാണ് യാത്രക്കാരനായ പ്രഭാസ് ബാം​ഗെ ട്രെയിനിൽ നിന്ന് വീണ് മരിച്ചത്. ഇയാളുടെ മരണത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ തട്ടിപ്പറിക്കാൻ മോഷ്ടാവ് ശ്രമിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. സംഭവത്തിൽ ആകാശ് ജാദവ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചചെയ്തു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം. കല്യാണിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്നു പ്രഭാസ് ബാം​ഗെ. വിത്തൽവാഡി സ്‌റ്റേഷനിൽ വെച്ച് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ വെച്ച് സെൽഫി വീഡിയോ എടുക്കുകയായിരുന്നു…

Read More

സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയി; കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍

സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ കൊണ്ട് ഇംപോസിഷന്‍ എഴുതിച്ച് യാത്രക്കാരന്‍. കൊല്ലം കൊട്ടാരക്കരയിലാണ് രസകരമായ സംഭവം. പത്തനംതിട്ട ജില്ലയിലെ ഒരു ഡിപ്പോയിലെ ഡ്രൈവറിനാണ് പണി കിട്ടിയത്. എംസി റോഡില്‍ വാളകം എംഎല്‍എ ജംഗ്ഷനിലാണ് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോയത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. കോട്ടയത്തേക്കുള്ള ബസില്‍ തിരക്കില്ലായിരുന്നുവെങ്കിലം നിര്‍ത്താതെ പോവുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ ആരാണെന്ന് അറിയാന്‍ യാത്രക്കാരന്‍ ഡിപ്പോയിലേക്ക് വിളിച്ചു. രാത്രിയോടെ ഡ്രൈവര്‍ യാത്രക്കാരനെ തിരിച്ചുവിളിക്കുകയായിരുന്നു. എറണാകുളത്ത് നിന്നും ഒരാഴ്ച മുമ്പാണ് പത്തനംതിട്ടയിലെത്തിയതെന്നും എംഎല്‍എ…

Read More

എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ; വിമാനത്താവളത്തിലെ ദാരുണ സംഭവത്തിൽ കടുത്ത നടപടി സ്വീകരിച്ച് ഡി ജി സി

യാത്രക്കാരൻ വീൽചെയർ കിട്ടാതെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്കെതിരെ കടുത്ത നടപടി. സംഭവത്തിൽ എയർ ഇന്ത്യക്ക് 30 ലക്ഷം രൂപ പിഴ. ഡിജിസിഎയാണ് കടുത്ത നടപടി സ്വീകരിച്ചത്. മുംബൈ വിമാനത്താവളത്തിൽ വച്ചാണ് വീൽചെയർ കിട്ടാതെ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചത്. യാത്രക്കാർക്ക് ലഭ്യമാക്കേണ്ട വിൽ ചെയർ അടക്കമുള്ള സൗകര്യങ്ങളിൽ വിമാന കമ്പനി ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഡിജിസിഎ 30 ലക്ഷം പിഴയയിട്ടത്. നേരത്തെ വിഷയത്തിൽ  മനുഷ്യാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു. മുംബൈ ഛത്രപതി ശിവാജി മഹാരാജ്…

Read More

പാസഞ്ചർ ട്രെയിനുകളുടെ നിരക്ക് കുറച്ച് റെയിൽവേ; 10 രൂപയായി പുനഃസ്ഥാപിച്ചു

രാജ്യത്ത് പാസഞ്ചർ ട്രെയിനുകളുടെ നിരക്കുകൾ കുറച്ച് റെയിൽവേ. കോവിഡ് കാലത്ത് കൂട്ടിയ പാസഞ്ചർ, മെമു ട്രെയിനുകളുടെ നിരക്കാണ് ഇപ്പോൾ കുറച്ചിരിക്കുന്നത്. മിനിമം ചാർജ് 30 രൂപയിൽനിന്ന് 10 രൂപയായി പുനഃസ്ഥാപിച്ചു. ആനുപാതികമായായി ഹ്രസ്വദൂര ടിക്കറ്റ് നിരക്കുകളും കുറയും. യുടിഎസ് ആപ്പ് വഴി ടിക്കറ്റുകൾ ലഭിച്ചു തുടങ്ങി.  എന്നാൽ ഉത്തരവു ലഭിച്ചിട്ടില്ലെന്നും ലഭിക്കുന്ന മുറയ്ക്ക് എല്ലായിടത്തും നടപ്പാക്കുമെന്നും നിലവിൽ ഈ ടിക്കറ്റുകൾ അംഗീകരിക്കില്ലെന്നുമാണു തിരുവനന്തപുരം ഡിവിഷൻ പറയുന്നത്. രണ്ടു ദിവസം മുൻപാണ് നോർത്തേൺ റെയിൽവേ നിരക്കിൽ മാറ്റം വരുത്തിയത്….

Read More

‘സ്‌കൂള്‍ബസുകളിലും പാസഞ്ചര്‍ ബസുകളിലും സീറ്റ് ബെല്‍റ്റുകള്‍ വേണം’; ഐ.ആർ.എഫ്

സ്കൂള്‍ബസുകളിലും പാസഞ്ചർ ബസുകളിലും നിർബന്ധമായി സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിച്ചിരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയത്തോട് അന്താരാഷ്ട്ര റോഡ് ഫെഡറേഷൻ (ഐ.ആർ.എഫ്) ആവശ്യപ്പെട്ടു. പാസഞ്ചർ ബസ് അപകടങ്ങളില്‍ ഒട്ടേറെയാളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ സ്കൂള്‍ ബസുകള്‍, പാസഞ്ചർ ബസുകള്‍ പോലെയുള്ള ഹെവിവാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് ഐ.ആർ.എഫ്. പ്രസിഡന്റ് കെ.കെ. കപില കേന്ദ്രത്തിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. പൊതുഗതാഗതസംവിധാനങ്ങളില്‍ സീറ്റ് ബെല്‍റ്റുകള്‍ ഉപയോഗിക്കുന്ന ചൈന, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ റോഡപകടം കാരണമുണ്ടാകുന്ന മരണങ്ങള്‍ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. ബസ്,…

Read More

വിമാനത്തിൻ്റെ ശുചിമുറിയിൽ യുവാവ് കുടുങ്ങി സംഭവം; യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുക റീഫണ്ട് ചെയ്യും

വിമാനത്തിന്റെ ശുചിമുറിയിൽ രണ്ട് മണിക്കൂറോളം കുടുങ്ങിയ യാത്രക്കാരന് മുഴുവൻ ടിക്കറ്റ് തുകയും തിരിച്ചുനൽകുമെന്ന് സ്പൈസ് ജെറ്റ്. മുംബൈ – ബെംഗളൂരു സ്‌പൈസ് ജെറ്റ് വിമാനത്തിൽ ഇന്നലെയുണ്ടായ സംഭവം വിവാദമായതിന് പിന്നാലെയാണ് തീരുമാനം. മുംബൈയിൽ നിന്ന് വിമാനത്തിൽ കയറിയ യുവാവ് ടേക്ക് ഓഫിന് പിന്നാലെ ശുചിമുറി ഉപയോഗിക്കാനായി നോക്കിയപ്പോഴാണ് ശുചിമുറിയിൽ കുടുങ്ങിയത്. വിമാനം ബെംഗളൂരുവിൽ എത്തിയ ശേഷമാണ് ശുചിമുറിയുടെ വാതിലിന്റെ തകരാർ പരിഹരിച്ച് യാത്രക്കാരന് പുറത്തിറങ്ങാനായത്. യാത്രക്കാരന് പുറത്തിറങ്ങിയ ശേഷം വൈദ്യ പരിശോധന ഉൾപ്പെടെ ലഭ്യമാക്കിയെന്നും സ്പൈസ് ജെറ്റ് അധികൃതർ…

Read More