
ഷാർജയിൽ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നു
ദേശീയ റെയിൽപാതയായ ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിച്ച് ഷാർജയിൽ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ നിർമിക്കുന്നു. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് എമിറേറ്റിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന പദ്ധതി ബുധനാഴ്ച പ്രഖ്യാപിച്ചത്. ഷാർജ യൂനിവേഴ്സിറ്റി സിറ്റിക്കു സമീപം ഡോ. സുൽത്താൻ അൽ ഖാസിമി ഹൗസിലാണ് റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. ഇതുവഴി വിദ്യാർഥികൾ അടക്കമുള്ളവർക്ക് സ്റ്റേഷൻ വലിയ രീതിയിൽ ഉപകാരപ്പെടും. സ്റ്റേഷൻ വരുന്നതോടെ ഇത്തിഹാദ്…