നേപ്പാളിലെ ദേശീയപാതയിൽ ഉരുൾപൊട്ടൽ; ബസുകൾ ഒലിച്ചുപോയി, 63 പേരെ കാണാതായി

നേപ്പാൾ ദേശീയപാതയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പാസഞ്ചർ ബസുകൾ ഒലിച്ചുപോയതായി സംശയം. സെൻട്രൽ നേപ്പാളിലെ മദൻആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇരു ബസുകളിലുമായി അറുപതിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ബസ് ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടെന്നും അതിനാൽത്തന്നെ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസം നേരിടുന്നുണ്ടെന്നും അധികൃതർ പറയുന്നു. ‘ഡ്രൈവർമാരടക്കം രണ്ട് ബസുകളിലായി 63 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പുലർച്ചെ മൂന്നരയോടെയാണ് ബസുകൾ ഒലിച്ചുപോയത്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തുണ്ട്, തിരച്ചിൽ നടക്കുന്നു. മഴയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്’ ചിത്വാൻ ചീഫ് ജില്ലാ…

Read More