കെഎൻഡി നമ്പൂതിരി അന്തരിച്ചു

ആയിരക്കണക്കിന് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചിട്ടുള്ള ആചാര്യൻ പനച്ചിക്കാട് കിഴുപ്പുറത്തില്ലത്ത് കെ എൻ ദാമോദരൻ നമ്പൂതിരി നിര്യാതനായി. 83 വയസ്സായിരുന്നു.പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഊരാൺമകുടുംബ അംഗമാണ്.അദ്ധ്യാപകനും,കവിയും,പ്രഭാഷകനുമായിരുന്നു.സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും.ഏറ്റുമാനൂർ കുഴിയടി ഇല്ലത്ത് ശ്രീദേവിയാണ് ഭാര്യ.ശ്യാമ, ശ്രീജിത്ത് എന്നിവർ മക്കളാണ്

Read More

എഴുത്തുകാരി സാറാ തോമസ് അന്തരിച്ചു

സാഹിത്യകാരി സാറാ തോമസ് (88) അന്തരിച്ചു. പുലർച്ചെ നന്ദാവനം പൊലീസ് ക്യാംപിനു സമീപത്തെ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് വിവരം. 17 നോവലുകളും നൂറിലേറെ ചെറുകഥകളും എഴുതിയ സാറാ തോമസ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. നാർമടിപ്പുടവ എന്ന നോവലാണ് ഏറ്റവും ശ്രദ്ധേയമായ കൃതി. സാറാ തോമസിന്റെ സംസ്‌കാരം നാളെ പാറ്റൂർ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.  ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എന്നീ നിലകളിൽ ശ്രദ്ധേയയായ സാറാ തോമസിന്റെ ആദ്യ…

Read More

മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു

സിറോ മലബാർ സഭ സീനിയർ ബിഷപ്പും ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമായ മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശേരിയിലായിരുന്നു അന്ത്യം. സഭാവിജ്ഞാനത്തിലെ പാണ്ഡിത്യത്താലും നിലപാടുകളുടെ മൂർച്ചയാലും ശ്രദ്ധേയനായിരുന്നു. ആർച്ച് ബിഷപ് ഇമെരിറ്റസായ അദ്ദേഹം ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ബനഡിക്ട് മാർപാപ്പ ‘സഭയുടെ കിരീടം’ എന്നു വിശേഷിപ്പിച്ച പൗവത്തിലിന്റെ കാലത്താണ് സിറോ മലബാർ സഭയുടെ വ്യക്തിത്വം വീണ്ടെടുക്കാനും തനത് ആരാധനാക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ…

Read More

നടൻ ധർമജൻ ബോൾ​ഗാട്ടിയുടെ അമ്മ നിര്യാതയായി

സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയുടെ മാതാവ് മാധവി കുമാരൻ (83) നിര്യാതയായി. മക്കൾ. ബാഹുലേയൻ, ധർമജൻ. സംസ്കാരം ഇന്ന് ചേരാനെല്ലൂരിലെ ശ്മാനശത്തിൽ വൈകീട്ട് മൂന്നിന്.   ടെലിവിഷന്‍ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ധര്‍മജന്‍ പ്രശസ്തനാവുന്നത്. രമേശ് പിഷാരടിക്കൊപ്പം  നിരവധി സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്. 2010ല്‍ പുറത്തിറങ്ങിയ പാപ്പി അപ്പച്ച എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ഓര്‍ഡിനറി, മൈ ബോസ്, സൗണ്ട് തോമ, അരികില്‍ ഒരാള്‍, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനിയിച്ചു. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവര്‍…

Read More

കെപിസിസി അംഗവും മുൻ ഡിസിസി പ്രസിഡന്റുമായ സതീശൻ പാച്ചേനി അന്തരിച്ചു

കെപിസിസി അംഗവും  കണ്ണൂർ ഡിസിസി മുൻ പ്രസിഡന്റുമായ സതീശൻ പാച്ചേനി(54 ) അന്തരിച്ചു. തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഈ മാസം 19 ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോൺഗ്രസിനു നഷ്ടമാകുന്നത് തളിപ്പറമ്പിലെ കമ്യൂണിസ്റ്റ് ഗ്രാമത്തിൽ അടിയുറച്ച ഒരു കമ്യൂണിസ്റ്റ് കുടുംബത്തിലായിരുന്നു പാച്ചേനിയുടെ ജനനം. എന്നാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയം പടർന്നുകയറിയത് വലതുപക്ഷം ചേർന്നും. പ്രമാദമായ മാവിച്ചേരി കേസിൽ ഉള്‍പ്പെടെ നിരവധി…

Read More

കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി വിളനിലം അന്തരിച്ചു

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ.വി.വിളനിലം (87) അന്തരിച്ചു. സംസ്കാരം യുഎസ്സിലുള്ള മകൻ വന്നശേഷം പിന്നീട്. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുരത്തായിരുന്നു താമസം. 1935ൽ സ്കൂൾ അധ്യാപകരായ ചാണ്ടി വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകനായി ചെങ്ങന്നൂരിലായിരുന്നു വിളനിലത്തിന്റെ ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഇംഗ്ലിഷിൽ ബിരുദാനന്തരബിരുദം നേടിയ അദ്ദേഹം മാർത്തോമാ കോളജ് തിരുവല്ല, സെന്റ് ജോസഫ് കോളജ് ദേവഗിരി (കാലിക്കറ്റ്) എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കുറച്ചുനാൾ മദ്രാസിലെ എംആർഎഫ് കമ്പനിയിലും…

Read More