മുൻ ഫുട്ബോൾ താരം ടി.എ ജാഫർ അന്തരിച്ചു

ഫുട്ബോൾ താരവും കേരള ടീം പരിശീലകനുമായിരുന്ന ടി.എ. ജാഫർ അന്തരിച്ചു. 79 വയസായിരുന്നു. 1973-ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിന്റെ വൈസ് ക്യാപ്റ്റനും 1992 ലും 93 ലും ചാമ്പ്യൻമാരായ കേരളത്തിന്റെ കോച്ചുമായിരുന്നു ടി.എ ജാഫർ. സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് മരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1963-ലാണ് ആദ്യമായി ടീമിൽ കളിച്ചത്. അവിടെനിന്ന് അന്നത്തെ കേരളത്തിലെ പ്രമുഖ ടീമുകളായിരുന്ന എഫ്.എ.സി.ടിക്കും പ്രീമിയർ ടയേഴ്സിനും വേണ്ടി ബൂട്ടണിഞ്ഞു. 1969-ലാണ്…

Read More

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.വിശ്വനാഥൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി.വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി മന്ത്രി സഭകളിൽ വനംമന്ത്രിയായിരുന്നു. കുന്നംകുളം, കൊടകര മണ്ഡലങ്ങളിൽ നിന്നായി ആറു തവണ എംഎൽഎയായി നിയമസഭയിൽ എത്തിയിട്ടുണ്ട്.  തൃശൂരിലെ മുതിർന്ന കോൺഗ്രസ് നേതാവാണ് കെപി വിശ്വനാഥൻ. യൂത്ത് കോൺഗ്രസിന്റെ സംഘടനാ പ്രവർത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. തൃശൂർ ജില്ലയിലെ കുന്നംകുളത്ത് കല്ലായിൽ പാങ്ങൻ്റെയും പാറുക്കുട്ടിയുടേയും മകനായി 1940 ഏപ്രിൽ 22നാണ് കെ.പി വിശ്വനാഥൻ ജനിച്ചത്, പ്രാഥമിക വിദ്യാഭ്യാസത്തിന്…

Read More

വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയറക്​ടർ എൻ ബാലകൃഷ്ണൻ നായർ അന്തരിച്ചു

വ്യവസായ വകുപ്പ് മുൻ അഡീഷണൽ ഡയറക്​ടർ തിരുവനന്തപുരം വട്ടപ്പാറ ഗോകുലത്തിൽ എൻ ബാലകൃഷ്ണൻ നായർ അന്തരിച്ചു. 84 വയസായിരുന്നു . ഹാൻവീവ്, കയർബോർഡ്, കാപെക്സ്, കൊല്ലം സ്പിന്നിംഗ് മിൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. സി പി ചന്ദ്രികയാണ് ഭാര്യ, മക്കൾ ബി ബാലചന്ദ്രൻ ( ഖത്തർ) ഡോ. ബി ബാലഗോപാൽ ( മാതൃഭൂമി ടിവി, ഡൽഹി) . മൃതദേഹം രാവിലെ 11.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ സംസ്കരിച്ചു. 

Read More

സി.പി.എം. നേതാവ് എ.കെ.നാരായണൻ അന്തരിച്ചു

സി.പി.എം. മുൻ കാസര്‍കോട് ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കണ്‍സ്യൂമര്‍ ഫെഡ് മുൻ ചെയര്‍മാനുമായ എ.കെ.നാരായണൻ (85) അന്തരിച്ചു. ബിഡിത്തൊഴിലാളിയില്‍നിന്ന്‌ തൊഴിലാളി നേതാവായി വളര്‍ന്നയാളാണ് നാരായണൻ. ഒട്ടേറെ തൊഴില്‍സമരങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് മിസാ തടവുകാരനായി 17 മാസം കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയിലും കാസര്‍കോട് ജില്ല രൂപവത്കരിച്ചപ്പോള്‍ ഇവിടെയും ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു. മൂന്നുതവണ സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു. കാസര്‍കോട്…

Read More

മുൻ മന്ത്രി സിറിയക് ജോൺ അന്തരിച്ചു

മുന്‍ കൃഷി മന്ത്രി  സിറിയക് ജോണ്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് കോവൂരിലെ ഗുഡ് എർത്ത് അപ്പാർട്ട്മെൻ്റിലായിരുന്നു അന്ത്യം. കലപ്പറ്റ നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ്(ആർ) പ്രതിനിധിയായി നാലാം കേരളനിയമസഭയിലും, തിരുവമ്പാടിയിൽ നിന്നും കോൺഗ്രസിനെ പ്രതിനിധീകരിച്ച് അഞ്ച്, ആറ്, ഏഴ് നിയമസഭകളിലും അംഗമായി. 1982-83 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിലെ കൃഷിവകുപ്പ് മന്തിയുമായിരുന്നു സിറിയക് ജോൺ. തുടർച്ചയായി നാലു തവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി നാല് തവണ പരാജയപ്പെടുകയും ചെയ്തിരുന്നു. കേരളത്തില്‍ കൃഷി ഭവനുകൾ ആരംഭിച്ചത് സിറിയക് ജോൺ കൃഷിമന്ത്രി…

Read More

മലയാളത്തിന്റെ പ്രിയ കഥാകാരി പി.വത്സല അന്തരിച്ചു

പ്രിയകഥാകാരി പി.വൽസല (84) അന്തരിച്ചു. ഇന്നലെ രാത്രി പത്തരയോടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു മരണം. സംസ്‌കാരം പിന്നീട്. കേരള സാഹിത്യ അക്കാദമി മുൻ അധ്യക്ഷയാണ്. നോവലിനും സമഗ്രസംഭാവനയ്ക്കുമുള്ള അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. അക്കാദമിയുടെ വിശിഷ്ടാംഗത്വവും. കാനങ്ങോട്ട് ചന്തുവിന്റെയും എലിപ്പറമ്പത്ത് പത്മാവതിയുടെയും മകളായി 1939 ഓഗസ്റ്റ് 28ന് കോഴിക്കോട് വെള്ളിമാടുകുന്നിൽ ജനിച്ചു. ഹൈസ്‌കൂൾ പഠനകാലത്ത് വാരികകളിൽ കഥയും കവിതയും എഴുതിത്തുടങ്ങി. അധ്യാപികയായി ജോലി ചെയ്തിരുന്ന പി.വൽസല 1993ൽ കോഴിക്കോട് ഗവൺമെന്റ് ട്രെയിനിങ് കോളജ് പ്രധാനാധ്യാപികയായി വിരമിച്ചു. ഇരുപതോളം നോവലുകളും…

Read More

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു

ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കൽ ശസ്ത്ര ക്രിയയെ തുടർന്നു തീവ്രപരിചരണ വിഭാ?ഗത്തിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആലുവ മണ്ഡലത്തിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയി ഷെൽന നിഷാദ് മത്സരിച്ചിരുന്നു. ആലുവ എംഎൽഎ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകൾ ആണ് ഷെൽന നിഷാദ്.  ആലുവയിൽ സിറ്റിങ് എം.എൽ.എ അൻവർ സാദത്തിനോടായിരുന്നു ഷെൽന മത്സരിച്ചത്. എന്നാൽ 18,886 വോട്ടി?ന്റെ വൻഭൂരിപക്ഷത്തിനാണ് അൻവർ സാദത്ത് വിജയിച്ചത്. സാദത്തിന്…

Read More

സിപിഐഎം നേതാവ് ശങ്കരയ്യ വിടവാങ്ങി; അന്ത്യം 102ആം വയസിൽ

സിപിഐഎമ്മിന്റെ സ്ഥാപക നേതാക്കളിലൊരാളായ എന്‍. ശങ്കരയ്യ അന്തരിച്ചു. 102 വയസായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് അദ്ദേഹത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 1964 ല്‍ സിപിഐ ദേശീയ കൗൺസിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം പടുത്തുയര്‍ത്തിയ 32 സഖാക്കളില്‍ ജീവിച്ചിരിക്കുന്ന രണ്ട് പേരില്‍ ഒരാളാണ് എന്‍.ശങ്കരയ്യ. 1922 ജൂലൈ 15ന് മധുരയിലായിരുന്നു ശങ്കരയ്യയുടെ ജനനം. അഞ്ചാംക്ലാസുവരെ തൂത്തുക്കുടിയിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് മധുര സെയിന്‍റ് സ്കൂളില്‍ ചേര്‍ന്നു. പതിനേഴാം വയസ്സില്‍ സിപിഐ അംഗമായി. 1962-ല്‍ ഇന്ത്യ…

Read More

കെ.പി. നളിനാക്ഷൻ നിര്യാതനായി

ദർശന മിഡിൽ ഈസ്റ്റ് ബ്യുറോ ചീഫ് നിഷ് മേലാറ്റൂരിന്റെ പിതാവ് കെ.പി. നളിനാക്ഷൻ (66-റിട്ട. അധ്യാപകൻ, ആർ.എം. ഹയർ സെക്കൻഡറി സ്‌കൂൾ മേലാറ്റൂർ, മലപ്പുറം) നിര്യാതനായി. ഭാര്യ: ഐ. ഉഷാദേവി. മക്കൾ: നിഷ് നളിൻ കുമാർ, സുഷ നളിൻ. സംസ്‍കാരം വെള്ളിയാഴ്ച വൈകീട്ട് കൊല്ലം കൊട്ടാരക്കരയിലെ വസതിയിൽ.

Read More

നടനും മിമിക്രി താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി കലാകാരനും സിനിമ താരവുമായ കലാഭവൻ ഹനീഫ് അന്തരിച്ചു. 63 വയസായിരുന്നു. നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച കലാകാരാനയിരുന്നു കലാഭവൻ ഹനീഫ്. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.എറണാകുളം മട്ടാഞ്ചേരിയിൽ ഹംസയുടെയും സുബൈദയുടെയും മകനായാണ് ഹനീഫ് ജനിച്ചത്. സ്കൂൾ പഠന കാലത്തുതന്നെ മിമിക്രിയിൽ സജീവമായി. പിന്നീട് നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി മാറി. 1990ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ്…

Read More