സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു

പ്രശസ്‌ത സംഗീത സംവിധായകൻ കെ.ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്‌ച പുലർച്ചെ 2.30ഓടെ ചെന്നൈയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. തൃശൂർ ജില്ലയിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 200 ഓളം ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവഹിച്ചു.വിവിധ സംഗീത സംവിധായകർക്കായി 500ലധികം ചിത്രങ്ങളിൽ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.1975ൽ പുറത്തിറങ്ങിയ “ലൗ ലെറ്റർ” എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ഏറെ ഹിറ്റായ ‘എൻ സ്വരം പൂവിടും ഗാനമേ’ എന്ന ഗാനമടക്കം അദ്ദേഹം ചിട്ടപ്പെടുത്തി. കീബോർഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ…

Read More

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ അന്തരിച്ചു

മുൻമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്‌. മുസ്തഫ (84) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.40-നായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി എട്ട് മണിക്ക് മാറമ്പിള്ളി ജമാഅത്ത് കബര്‍സ്ഥാനിലായിരിക്കും കബറടക്കം. കെ. കരുണാകരൻ മന്ത്രിസഭയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു. 14 വര്‍ഷം എറണാകുളം ഡി.സി.സി. പ്രസിഡന്റായിരുന്നു. കെ.പി.സി.സി വെെസ് പ്രസിഡന്റ് ചുമതലയും വഹിച്ചു.  യൂത്ത് കോണ്‍ഗ്രസ് വഴി രാഷ്ട്രീയ രംഗത്തേക്കെത്തിയ അദ്ദേഹം 1977-ല്‍ ആദ്യമായി ആലുവയില്‍ നിന്നാണ് നിയമസഭയിലേക്കെത്തുന്നത്. പിന്നീട്, നാല് തവണ കുന്നത്തുനാട് മണ്ഡലത്തെ…

Read More

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു

ജർമൻ ഫുട്ബോൾ ഇതിഹാസം ഫ്രാൻസ് ബെക്കൻബോവർ അന്തരിച്ചു. 78 വയസായിരുന്നു.കളിക്കാരനായും പരിശീലകനായും ജർമനിക്ക് കിരീടം നേടിക്കൊടുത്ത താരമാണ് ബേക്കൻബോവർ. 1974 ൽ പശ്ചിമജർമനി ലോകകപ്പ് കിരീടം ഉയർത്തിയ ടീമിൽ അംഗമായിരുന്നു.1990 ൽ പരിശീലക വേഷത്തിലും ജർമനിക്കായി കിരീടം നേടിക്കൊടുത്തു. 103 മത്സരങ്ങളിൽ താരം ജർമനിക്കായി പ്രതിരോധ കോട്ട കാത്തിട്ടുണ്ട്. ബയേൺ മ്യൂണിക്, ന്യൂയോർക്ക് കോസ്മോസ് എന്നീ ക്ലബുകൾക്കായി ബൂട്ട് കെട്ടിയ താരം ബയേൺ മ്യൂണിക്ക് പരിശീലകനുമായിരുന്നു. രണ്ട് തവണ ബാലൻ ഡി ഓർ പുരസ്കാരം നേടിയിട്ടുണ്ട്.

Read More

കേരള ടൂറിസം ഡയറക്ടർ പി.ബി നൂഹ് ഐ എ എസിന്റെ പിതാവ് പി.കെ ബാവ അന്തരിച്ചു

കേരള ടൂറിസം ഡയറക്ടർ പി ജി നൂഹ് ഐ എ എസിന്റെയും, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജിയുടെ സെക്രട്ടറി പി.ബി സലീമിന്‍റെയും പിതാവ് പി.കെ ബാവ അന്തരിച്ചു. 84 വയസായിരുന്നു. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലെ വീട്ടിലായിരുന്നു അന്ത്യം.ഖബറടക്കംപേഴക്കപ്പിള്ളി സെൻട്രൽ ജുമാ മസ്ജിദിൽ നടക്കും.

Read More

ബ്രിട്ടീഷ് നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു

ബ്രിട്ടീഷ്‌ നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു.  30ന്‌ വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന്‌ കുടുംബം അറിയിച്ചു.   130ൽ അധികം സിനിമകളിലും , ടിവി ഷോകളിലും ടോം  അഭിനയിച്ചിട്ടുണ്ട്‌. 1998 ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ്‌ എന്നിവയാണ് ശ്രെദ്ധയമായ ചിത്രങ്ങൾ 2001 ൽ ഇൻ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ൽ…

Read More

കാസർഗോഡ് സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു

മലയാളി സൗദി അറേബ്യയിൽ നിര്യാതനായി. കാസർകോട് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണനാണ് റിയാദ്​ പ്രവിശ്യയിലുൾ​പ്പെടുന്ന ലൈല അഫ്​ലാജ്​ പട്ടണത്തിൽ മരിച്ചത്​.58 വയസായിരുന്നു പ്രായം.ലൈല അഫ്​ലാജ് സൂഖിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്നു. ദീർഘകാലമായി പ്രവാസിയായിരുന്നു. യശോദയാണ് ഭാര്യ, അരുൺ, പൂർണിമ, അപൂർവ്വ എന്നിവർ മക്കളാണ്. 

Read More

പ്രശസ്ത മാധ്യമ പ്രവർത്തകൻ ജോൺ പിൽജർ അന്തരിച്ചു

പ്രശസ്ത ആസ്‌ട്രേലിയൻ മാധ്യമപ്രവർത്തകനും സിനിമാ ഡോക്യുമെന്ററി നിർമാതാവും എഴുത്തുകാരനുമായ ജോൺ പിൽജർ അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബമാണ് എക്‌സിലൂടെ മരണവിവരം അറിയിച്ചത്. പടിഞ്ഞാറൻ രാജ്യങ്ങളുടെ വിദേശനയത്തിന്റെ ശക്തനായ വിമർശകനായിരുന്നു ജോൺ ജോൺ പിൽജർ. തദ്ദേശിയരായ ആസ്‌ട്രേലിയക്കാരോട് തന്റെ മാതൃരാജ്യം പെരുമാറുന്ന രീതിയോടും അദ്ദേഹത്തിന് എതിർപ്പുണ്ടായിരുന്നു. 1939ൽ സൗത്ത് വെയിൽസിലെ ബോണ്ടിയിൽ ജനിച്ച പിൽജർ 1960 മുതൽ ലണ്ടനിലാണ് താമസം. റോയിട്ടേഴ്‌സ്, ഡെയ്‌ലി മിറർ തുടങ്ങിയ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധം, കംബോഡിയയിലെ വംശഹത്യ, 1969-കളിലും 70-കളിലും അമേരിക്കയിലെ…

Read More

നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു

പ്രശസ്ത നാടക നടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ (51) അന്തരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചത്. മുപ്പത് വർഷത്തോളം നാടക രംഗത്ത് സജീവമായിരുന്നു. ഒരേ സമയം നടനായും സംവിധായകനായും തിളങ്ങി. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’യടക്കം നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്. നാടകത്തെ കൂടാതെ സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 2003ൽ കേരള സംഗീത അക്കാദമിയുടെ മികച്ച നാടകരചനയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം വെള്ളായണി സ്വദേശിയാണ്.

Read More

പ്രശസ്ത തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് അന്തരിച്ചു

പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്ത് (71) അന്തരിച്ചു. ചെന്നൈയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുറച്ചുവര്‍ഷമായി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം. 1952 ആഗസ്റ്റ്…

Read More

നടനും ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു

നടനും പ്രമുഖ ഫൈറ്റ് മാസ്റ്ററുമായ ജോളി ബാസ്റ്റിൻ അന്തരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് നെഞ്ചുവേദന ഉണ്ടായതിനെ തുടര്‍ന്ന് ജോളി ബാസ്റ്റിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ക്രിസ്‍മസ് പ്രമാണിച്ച് ബാംഗ്ലൂരില്‍ നിന്ന് തന്റെ കുടുംബവുമായി ആലപ്പുഴയില്‍ ബന്ധുക്കളെ സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു ജോളി ബാസ്റ്റിൻ. കണ്ണൂർ സ്‌ക്വാഡ്, അങ്കമാലി ഡയറീസ്,കമ്മട്ടിപാടം, മാസ്റ്റർ പീസ്, ഓപ്പറേഷൻ ജാവ, തങ്കം, ന്നാ താൻ കേസ് കൊട് തുടങ്ങിയ ചിത്രങ്ങളിൽ ജോലി ബാസ്റ്റിൻ ഫൈറ്റ് മാസ്റ്റർ ആയിരുന്നു….

Read More