ചരിത്രകാരൻ ദലിത് ബന്ധു എൻ,കെ ജോസ് അന്തരിച്ചു

ചരിത്രകാരൻ ദലിത് ബന്ധു എൻ.കെ ജോസ് അന്തരിച്ചു. 94 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു അദ്ദേഹം. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ്. ദലിത് പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു അദേഹത്തിന്റെ രചനകൾ. ദലിത് പഠനങ്ങൾക്കും ദലിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച്, ദലിത് നേതാവ് കല്ലറ സുകുമാരനാണ് എൻ.കെ ജോസിന് ദലിത് ബന്ധു എന്ന പേരുനൽകിയത്. 1929 ൽ വൈക്കം താലൂക്കിലെ വെച്ചൂരിൽ ഒരു കത്തോലിക്ക കുടുംബത്തിൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായാണ്…

Read More

മലപ്പുറം വൈലത്തൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു

ദീ​ർ​ഘ​കാ​ല പ്ര​വാ​സി​യാ​യ മ​ല​പ്പു​റം പൊ​ന്മു​ണ്ടം വൈ​ല​ത്തൂ​ർ സ്വ​ദേ​ശി പു​തു​ക്ക​ലേ​ങ്ങ​ൽ അ​സീ​സ് ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ർ​ന്ന് ഖ​ത്ത​റി​ൽ വച്ച് മ​രി​ച്ചു. അ​ൽ വ​ക്റ​യി​ലെ താ​മ​സ​സ്ഥ​ല​ത്തു​വെ​ച്ച് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​രി​ക്കു​ക​യാ​യി​രു​ന്നു.  ഭാ​ര്യ: സു​ലൈ​ഖ. മ​ക്ക​ൾ: ഷാ​നി​ബ, സാ​ബി​ത്, മു​ഹ​മ്മ​ദ് അ​ന്‍ഷാ​ദ്. മ​രു​മ​ക​ൻ: റ​ഫീ​ഖ്. അ​ബ്ദു​ൽ ല​ത്തീ​ഫ് (ഖ​ത്ത​ർ),ന​ഫീ​സ, സൈ​ന​ബ, പ​രേ​ത​രാ​യ മൊ​യ്തീ​ൻ​കു​ട്ടി, അ​ബ്ദു​ൽ സ​ലാം എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കെ.​എം.​സി.​സി അ​ല്‍ ഇ​ഹ്‌​സാ​ന്‍ മ​യ്യി​ത്ത് പ​രി​പാ​ല​ന ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും.

Read More

മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും മുതിർന്ന ശിവസേന നേതാവുമായ മനോഹർ ജോഷി അന്തരിച്ചു

മുതിർന്ന ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ മനോഹർ ജോഷി അന്തരിച്ചു. 86 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാജ്പേയ് സർക്കാരിന്റെ കാലത്ത് ലോക്സഭാ സ്പീക്കർ ആയിരുന്നു മനോഹർ ജോഷി. 1937 ഡിസംബർ രണ്ടിന് മഹാരാഷ്ട്രയിലെ റയ്‌ഗാഡ് ജില്ലയിലായിരുന്നു മനോഹർ ജോഷിയുടെ ജനനം. അധ്യാപകനായിരുന്ന മനോഹർ ജോഷി 1967ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. 1995-99 കാലഘട്ടത്തിലായിരുന്നു മനോഹർ ജോഷി മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ശിവസേന നേതാവ് കൂടിയായിരുന്നു…

Read More

സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ അന്തരിച്ചു

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. സുപ്രീം കോടതി മുൻ ജ‍‍ഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്. ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായാണ് പ്രാക്ടീസ് ആരംഭിച്ചത്. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.

Read More

വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഡല്‍ഹിയില്‍ വച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരളസര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്‌സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി ചേര്‍ന്നു….

Read More

ഹൃദയാഘാതം; മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന്​ മലപ്പുറം സ്വദേശി സലാലയിൽ നിര്യാതനായി. വൈലത്തൂർ സ്വദേശി മുഹമ്മദ് ശഫീഖ് ആണ്​ മരണപ്പെട്ടത്. 37 വയസായിരുന്നു. സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.  ഭാര്യ: മുഹ്സിന. മക്കൾ: മുഹമ്മദ് സഫ്നീത്, മുഹമ്മദ് സഹ്‌സിൻ, സബാ സഫിയ. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന് സലാല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.

Read More

കോഴിക്കോട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കോഴിക്കോട് കായക്കൊടി സ്വദേശി സുരേഷ് തെക്കാടത്തിൽ (49) ബഹ്‌റൈനിൽ നിര്യാതനായി. ഭാര്യ പ്രീത. ക്രിസ്റ്റൽ ബേക്കറിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബേക്കറി മാനേജ്‌മെന്റും ഐ.സി.ആർ.എഫും കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും ചേർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്

Read More

ഇളയരാജയുടെ മകൾ ഭവതാരിണി ഇളയരാജ അന്തരിച്ചു

ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. ‘കളിയൂഞ്ഞാൽ’ എന്ന മലയാള സിനിമയിലെ ‘കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ’ എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

Read More

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു

ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (44) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നു പുലർച്ചെ 2.45നു കൊച്ചിയിൽ ആയിരുന്നു അന്ത്യം.  അനൂപ് മോനോനും മിയയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച എന്റെ മെഴുതിരി അത്താഴങ്ങൾ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ കൃഷ്ണൻകുട്ടി പണിതുടങ്ങി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ എന്ന ചിത്രവും നിർമിച്ചിട്ടുണ്ട്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ. മരുതുംകുഴിയിൽ എം.എ.ജോസഫിന്റെ മകനാണ്.

Read More

എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി കെ ബി ശ്രീദേവി(84) അന്തരിച്ചു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവനാ പുരസ്കാരം ലഭിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുപ്രശസ്ത എഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുഎഴുത്തുകാരി കെബി ശ്രീദേവി അന്തരിച്ചുനമ്പൂതിരി സമുദായത്തിലെ സ്ത്രീ ജിവിതങ്ങളെപ്പറ്റിയും ഇന്ത്യൻ മിതോളജി കേന്ദ്രീകരിച്ച് കുട്ടികൾക്കായി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. യജ്ഞം, അഗ്നിഹോത്രം, പറയി പെറ്റ പന്തിരുകുലം എന്നിവയാണ് പ്രധാന കൃതികൾ.

Read More