ഏഷ്യാനെറ്റ് സീനിയർ ബ്രോഡ് കാസ്റ്റ് ജേണലിസ്റ്റ് ബി.ബിമൽ റോയ് അന്തരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് ബി. ബിമൽ റോയ് അന്തരിച്ചു. 52 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. ദീര്‍ഘനാൾ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ചെന്നൈ റിപ്പോര്‍ട്ടറായിരുന്നു. ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്ത് ന്യൂസ് ഡെസ്കിൽ റിസര്‍ച്ച് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സംസ്ക്കാരം നാളെ നടക്കും.

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്ര നടൻ സുജിത് രാജ് അന്തരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചലച്ചിത്ര നടൻ അന്തരിച്ചു. വടക്കേകര പട്ടണം കൃഷ്ണ നിവാസിൽ സുജിത് രാജാണ് മരിച്ചത്. 32 വയസായിരുന്നു. ഈ കഴിഞ്ഞ 26നാണ് ആലുവയിൽ വെച്ചാണ് സുജിത് യാത്ര ചെയ്ത ബൈക്ക് മറ്റൊരു ബൈക്കിൽ കൂട്ടിയിടിച്ചത്. കിനാവള്ളി, മച്ചാന്‍റെ മാലാഖ , മാരത്തോൺ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കിനാവള്ളിയിൽ സുജിത്ത് ഒരു പാട്ടും പാടിയിട്ടുണ്ട്.

Read More

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷൻ ജുവാൻ വിൻസെന്റേ പെരെസ് അന്തരിച്ചു; അന്ത്യം 115 പിറന്നാളിന് രണ്ട് മാസം മുൻപ്

ലോകത്തിലേറ്റവും പ്രായം കൂടിയ പുരുഷൻ 115ആം പിറന്നാളിന്റെ രണ്ട് മാസം മുമ്പ് മരണത്തിന് കീഴടങ്ങി. വെനസ്വേലൻ സ്വദേശിയായ ജുവാൻ വിൻസെന്റേ പെരെസ് മോറയാണ് ആണ് തന്റെ 114ആം വയസിൽ മരണത്തിന് കീഴടങ്ങിയത്. 2022 ഫെബ്രുവരി നാലിനാണ് 112 വയസും 253 വയസുമുള്ള മോറയ്ക്ക് ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സ് ഏറ്റവും പ്രായം കൂടിയ പുരുഷനായി തെരഞ്ഞെടുത്തത്. 1909 മെയ് 27നായിരുന്നു മോറയുടെ ജനനം.60 വർഷത്തെ വിവാഹജീവിതത്തിനൊടുവിൽ 1997ലാണ് മോറയുടെ ഭാര്യ മരിച്ചത്. മോറയ്ക്ക് 11 മക്കളുണ്ട്, ഈ…

Read More

സമാജ് വാദി പാർട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു ; ജയിലിൽ തടവിൽ കഴിയവേയാണ് അന്ത്യം

സമാജ് വാദി പാര്‍ട്ടി നേതാവും മുൻ എംഎൽഎയുമായ മുക്താർ അൻസാരി അന്തരിച്ചു. ജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സമാജ് വാദി പാർട്ടി മുൻ എംഎൽഎയാണ്. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയാണ് അൻസാരി. വ്യാജ തോക്ക് ലൈസൻസ് കേസിൽ ജീവപര്യന്തം തടവിൽ കഴിയവേയാണ് അന്ത്യം. ഈ മാസമാണ് കേസിൽ മുക്താർ അൻസാരിയെ വാരാണസി കോടതി ശിക്ഷിച്ചത്. മുക്താർ അൻസാരിയുടെ മരണത്തിന് പിന്നാലെ ഗാസിപ്പുരിലും, ബന്ദയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.   അന്വേഷണാത്മക വാർത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. 

Read More

മുതിർന്ന മാധ്യമപ്രവർത്തകൻ ബി സി ജോജോ അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി സി ജോജോ (65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ രാവിലെയാണ് അന്ത്യം സംഭവിച്ചത്.  കേരള കൗമുദി ദിനപ്പത്രത്തിൽ എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളിൽ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എംഡിയുമായിരുന്നു.   അന്വേഷണാത്മക വാർത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിൻ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാൻ ചോലയിലെ കൈയ്യേറ്റങ്ങൾ പുറത്തെത്തിച്ചതും മുല്ലപ്പെരിയാർ കരാറിലെ വീഴ്ചകൾ പുറത്തെത്തിച്ചതുമടക്കം നിരവധി വാർത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്. 

Read More

ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ കാപ്പാട് സ്വദേശി ഒമാനിലെ മത്രയില്‍ നിര്യാതനായി. മത്ര ഗോള്‍ഡ് സൂഖില്‍ കഫ്​റ്റീരിയ ജീവനക്കാരനായ മുഹമ്മദ് അലിയാണ് മരിച്ചത്. 54 വയസായിരുന്നു. കാപ്പാട് ചേലോറ തയ്യില്‍ വളപ്പില്‍ ‘ബൈതുല്‍ഹംദി’ ലാണ് താമസം. പിതാവ്​: മൊയ്തീന്‍. മാതാവ്​:ഫത്തീവി. ഭാര്യ: നുസ്രത്ത്. മക്കൾ: മുഫീദ്, ഫിദ, നദ

Read More

ഹൃദയാഘാതം; തൃശൂർ സ്വദേശി മുസ്തഫ ബുദൈറയിൽ വച്ച് അന്തരിച്ചു

തൃശൂർ പാലപിള്ളി പുലിക്കണ്ണി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബുറൈദയിൽ നിര്യാതനായി. 50 വയസായിരുന്നു. ബുറൈദ കെ.എം.സി.സി സുൽത്താന ഏരിയ പ്രസിഡൻറായിരുന്നു. മടക്കൽ അലവി-നബീസ ദമ്പതികളുടെ മകനാണ്. വർഷങ്ങളായി ബുറൈദയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷാഹിദ. അഫ്‌സൽ, സഫീദ, സഹല എന്നിവർ മക്കളാണ്. നടപടികൾ പൂർത്തിയാക്കുന്നതിന് ബുറൈദ കെ.എം.സി.സി നേതൃത്വം രംഗത്തുണ്ട്.

Read More

മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന ഭാസുരേന്ദ്ര ബാബു അന്തരിച്ചു. 75 വയസായിരുന്നു. തിരുവനന്തപുരത്ത് വച്ചായിരുന്നു അന്ത്യം. അടിയന്തരാവസ്ഥാ കാലത്ത് ക്രൂരമായ പൊലീസ് പീഡനത്തിന് ഇരയായിട്ടുണ്ട്. ഭാസുരേന്ദ്ര ബാബുവിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പുരോഗമനപക്ഷത്ത് നിന്ന മാധ്യമപ്രവർത്തകനും മാധ്യമ വിമർശകനുമായിരുന്നു ഭാസുരേന്ദ്ര ബാബു. സമകാലീന രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ചും മാധ്യമ സമീപനത്തെക്കുറിച്ചും ക്രിയാത്മകവും വിമർശനാത്മകവുമായ ഇടപെടൽ നടത്തിയ അദ്ദേഹം ഇടതുപക്ഷ രാഷ്ട്രീയത്തിനൊപ്പം എക്കാലത്തും ഉറച്ചു നിന്ന വ്യക്തിയായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പിൽ പറയുന്നു.

Read More

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവൻ സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ വർഷം അനധികൃതമായി കയ്യടക്കിവച്ചിരുന്ന ഭൂമി സർക്കാർ ഏറ്റെടുത്തതാണ് അവസാനമായി സന്തോഷ് മാധവൻ വാർത്തകളിൽ നിറഞ്ഞുനിന്നത്. സ്വാമി അമൃത ചൈതന്യ…

Read More