സിനിമാ-സീരിയൽ താരം മീന ഗണേഷ് അന്തരിച്ചു

സിനിമ, സീരിയൽ താരം മീന ഗണേഷ് (82)​ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. നൂറിലധികം സിനിമകളിലും ഒട്ടേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് നിന്നുമാണ് സിനിമയിലേക്ക് മീന ഗണേഷ് അരങ്ങേറ്റം കുറിക്കുന്നത്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,​ വാൽക്കണ്ണാടി,​ നന്ദനം,​ മീശമാധവൻ,​ പുനരധിവാസം തുടങ്ങിയ ഓട്ടേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സിനിമാ നാടക നടൻ എ എൻ ഗണേശിന്റെ ഭാര്യയാണ്. 1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷ് ജനിച്ചത്….

Read More

സംവിധായകൻ ബാലചന്ദ്രകുമാ‌ർ‌ അന്തരിച്ചു

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയും സംവിധായകനുമായ പി ബാലചന്ദ്രകുമാർ അന്തരിച്ചു. വൃക്ക – ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ദിലീപിനെതിരായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് നടിയെ ആക്രമിച്ച കേസിൽ നിർണായകമായത്. ദിലീപിന്റെ ഉറ്റസുഹൃത്തായിരുന്നു ബാലചന്ദ്രകുമാർ. ഇദ്ദേഹത്തിന്റെ വെ​ളി​പ്പെ​ടു​ത്ത​ൽ​ ​എ​ട്ടാം​ ​പ്ര​തി​ ​ദി​ലീ​പി​നെ​ ​പാ​ടേ​ ​കു​ഴ​പ്പ​ത്തി​ലാ​ക്കി.​​ ദിലീപിനെതിരെ ആദ്യം ബലാത്സംഗക്കേസായിരുന്നു ചുമത്തിയിരുന്നത്. കേസിലെ മുഖ്യപ്രതിയായ പ​ൾ​സ​ർ​ ​സു​നി​യെ​ ​ദി​ലീ​പി​ന്റെ​ ​വീ​ട്ടി​ൽ​ ​ക​ണ്ടി​രു​ന്നു​വെ​ന്നും, ​ന​ടി​യെ​ ​ആ​ക്ര​മി​ച്ച് ​പ​ക​ർ​ത്തി​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​ദി​ലീ​പ് ​വീട്ടിലിരുന്ന്…

Read More

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ മേഘനാഥൻ (60) അന്തരിച്ചു. കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. നടൻ ബാലൻ കെ നായരുടെ മകനാണ് മേഘനാഥൻ. സംസ്‌കാരം ഷൊർണൂരിലെ വീട്ടിൽ വച്ച് നടക്കും. 1983ൽ റിലീസ് ചെയ്ത അസ്ത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിൽ അരങ്ങേ​റ്റം കുറിച്ചത്. ഈ പുഴയും കടന്ന്, ചെങ്കോൽ,ഉത്തമൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ മേഘനാഥൻ അഭിനയിച്ചു. നിരവധി സീരിയലുകളിലും അദ്ദേഹം വേഷമിട്ടു. പറയാൻ ബാക്കി വച്ചത്, സ്‌നേഹാജ്ഞലി,മേഘജീവിതം തുടങ്ങിയവയാണ് മേഘനാഥൻ അഭിനയിച്ച…

Read More

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായി എം.ടി പത്മ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. 81 വയസായിരുന്നു. മുംബൈയിൽ മകളുടെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിലായിരുന്നു. 1991ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഫിഷറീസ്-ഗ്രാമവികസന മന്ത്രിയായിരുന്നു. കേരളത്തിലെ മൂന്നാമത്തെ വനിതാ മന്ത്രിയായിരുന്നു പത്മ. കോഴിക്കോട് ലോ കോളജ് വിദ്യാർഥിയായിരിക്കെ കെഎസ്‌യു പ്രവർത്തകയായാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. കൊയിലാണ്ടിയിൽ നിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുണ്ട്.

Read More

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു

യുകെയില്‍ നഴ്സായ മലയാളി യുവതി മരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനിയായ നിര്‍മല നെറ്റോ ആണ് മരിച്ചത്. 37 വയസായിരുന്നു കാന്‍സര്‍ രോഗബാധിതയായിരുന്നു നിർമല. കീമോ തെറാപ്പി അടക്കം ചികിത്സ നടക്കുന്നതിനിടെ പെട്ടെന്ന് ആരോഗ്യ നില വഷളാകുകയും ശനിയാഴ്ച രാത്രി 9 മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. 2017ലാണ് നിര്‍മല യുകെയിലെത്തിയത്. യുകെയില്‍ സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കാൻസർ കണ്ടെത്തി ചികിത്സ ആരംഭിച്ചതിനാൽ 2022 വരെ മാത്രമാണ് നിര്‍മല ജോലി ചെയ്തിരുന്നത്. അവിവാഹിതയാണ്….

Read More

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

ചികിത്സയിലിരുന്ന മലയാളി കുവൈത്തില്‍ നിര്യാതനായി. കണ്ണൂർ മുട്ടം സ്വദേശി കുവ്വപുറത്ത് വീട്ടിൽ മുഹമ്മദ് ഹാരിസ് (61) ആണ് മരിച്ചത്. രണ്ട് മാസമായി രോഗബാധിതനായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം. ദീർഘകാലമായി കുവൈത്തിലുള്ള ഇദ്ദേഹം വ്യത്യസ്ത കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ജാസ്മിന. മക്കള്‍: ഹന്നത്ത് (കാനഡ),സന,സഫ. മരുമക്കള്‍: തന്‍സല്‍ (കാനഡ) സജ്ജാദ് (കുവൈത്ത്).

Read More

ആകാശവാണി വാർത്താ അവതാരകൻ എം രാമചന്ദ്രൻ അന്തരിച്ചു

ആകാശവാണിയിലെ പ്രമുഖ വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ”വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ” എന്ന ശബ്ദത്തിലൂടെയാണ് വർഷങ്ങളോളം മലയാളികൾ വാർത്തകളറിഞ്ഞത്. കെഎസ്ഇബിയിലെ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രൻ ആകാശവാണിയിലെത്തിയത്. വാർത്തകൾ വായിക്കുന്നതിന് ഒപ്പം കൗതുക വാർത്തകൾ അവതരിപ്പിച്ചും ശ്രദ്ധേയനായി. 1984 ഒക്ടോബർ 31ന് ഇന്ദിരാ ഗാന്ധി വെടിയേറ്റ് മരിച്ച വാർത്ത വായിച്ചതും രാമചന്ദ്രനായിരുന്നു. സംസ്‌കാരം നാളെ രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.

Read More

തമിഴ് നടനും നിർമ്മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു

തമിഴ് ചലചിത്ര നടനും നിര്‍മാതാവുമായ മോഹന്‍ നടരാജന്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ചെന്നൈ സാലിഗ്രാമിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അസുഖത്തേതുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. തമിഴ് സിനിമാ രംഗത്തെ മുതിര്‍ന്ന നിര്‍മാതാക്കളിലൊരാളായിരുന്ന മോഹന്‍ നടരാജന്‍. വിക്രം അഭിനയിച്ച ദൈവ തിരുമകള്‍, വിജയ് നായകനായ കണ്ണുക്കുള്‍ നിലവ്, അജിത്തിന്റെ ആള്‍വാര്‍, സൂര്യയുടെ വേല്‍ തുടങ്ങിയ സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹം. നിര്‍മാണം കൂടാതെ, നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നമ്മ അണ്ണാച്ചി, സക്കരൈതേവന്‍, കോട്ടൈ വാസല്‍, പുതല്‍വന്‍, അരമനൈ കാവലന്‍, മഹാനദി,…

Read More

പ്രശസ്ത നിയമ വിദഗ്ദൻ എ ജി നൂറാനി അന്തരിച്ചു

പ്രശസ്ത നിയമവിദഗ്ധനും മനുഷ്യാവകാശ പോരാളിയുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. മുംബൈയിൽ വെച്ചായിരുന്നു അന്ത്യം. സുപ്രിം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. നീതിയോടുള്ള സമര്‍പ്പണത്തിനും ഭരണഘടനാപരമായ കാര്യങ്ങളെക്കുറിച്ചുള്ള അറിവുകൊണ്ടും ശ്രദ്ധേയനായിരുന്നു നൂറാനി. ദി ഹിന്ദു,ഹിന്ദുസ്ഥാന്‍ ടൈംസ്, ഡോണ്‍, ദി സ്റ്റേറ്റ്‌സ്മാന്‍, ഫ്രണ്ട്‌ലൈന്‍, ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി, ദൈനിക് ഭാസ്‌കര്‍ തുടങ്ങിയ പത്രങ്ങളില്‍ നൂറാനിയുടെ കോളങ്ങള്‍ ഇടംപിടിച്ചിരുന്നു. ഇതിനുപുറമേ ദി കശ്മീര്‍ ക്വസ്റ്റ്യന്‍സ്, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയല്‍ ഓഫ് ഭഗത്‌സിംഗ് , കോണ്‍സ്റ്റിറ്റിയൂഷണല്‍…

Read More

പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി അന്തരിച്ചു

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയില്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിന്റെ ചെയർമാനാണ്. 1959 നവംബറിൽ 18 വയസ്സുള്ളപ്പോൾ കടൽ മാർഗം ദുബൈയില്‍ എത്തിയ റാം ബുക്സാനി യുഎഇയിലെ അറിയപ്പെടുന്ന ബിസിനസ്‌ വ്യക്തിത്വവും മനുഷ്യസ്‌നേഹിയുമായിരുന്നു. ഇൻഡസ് ബാങ്ക് ഡയറക്ടർ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ, ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറം സ്ഥാപക ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. എഴുത്തുകാരനും നാടക നടനുമാണ് ഇദ്ദേഹം. 28 നാടകങ്ങളിൽ വേഷമിട്ടു. ‘ടേക്കിങ്…

Read More